ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് ഐ എൻ ടി യു സി കരിദിനം ആചരിച്ചു

ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് ഐ എൻ ടി യു സി കരിദിനം ആചരിച്ചു

അനിയന്ത്രിതമായ ഇന്ധന വിലവർദ്ധനവിലൂടെ വൻകിട കോർപ്പറേറ്റുകൾക്ക് രാജ്യത്തെ സാധാരണക്കാരെ കൊള്ളയടിക്കാൻ നരേന്ദ്ര മോദി സർക്കാർ കൂട്ടുനിൽക്കുന്നതായി കോൺഗ്രസ് കോട്ടയം ജില്ല ജനറൽ സെക്രട്ടറി റോണി കെ ബേബി ആരോപിച്ചു. ഇന്ധന വിലവർദ്ധനവിനെതിരെ ഐ എൻ ടി യു സി കാഞ്ഞിരപ്പള്ളി റീജിനൽ കമ്മറ്റി നടത്തിയ കരിദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രതിഷേധയോഗം കറുകച്ചാലിൽ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഐ എൻ ടി യു സി റീജിനൽ കമ്മറ്റി പ്രസിഡൻറ് ബെന്നി ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധയോഗത്തിൽ കോൺഗ്രസ്സ് കറുകച്ചാൽ ബ്ലോക്ക് പ്രസിഡന്റ് ജോ തോമസ് പായിക്കാടൻ മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ്സ് നേതാക്കളായ ടി എസ് രാജൻ, അപ്പുക്കുട്ടൻ നായർ, ബേബി വട്ടയ്ക്കാട്ട്, ഷെറിൻ സലിം, ഐ എൻ ടി യു സി നേതാക്കളായ ജിജി പോത്തൻ, സുനിൽ സീബ്ലൂ, ജിജി വെള്ളാവൂർ, പി പി എ സലാം, റസ്സിലി തേനംമാക്കൽ, സന്തോഷ് മണ്ണനാനി, അസ്സി പുതുപ്പറമ്പിൽ, ബെർലി എന്നിവർ പ്രസംഗിച്ചു.