IPL ആറാം പതിപ്പിന്റെ ഉദ്ഘാടനച്ചടങ്ങ് കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ കെങ്കേമമായി

Pepsi IPL Opening Ceremony Kolkata
കൊല്‍ക്കത്ത: കുട്ടിക്രിക്കറ്റിന്റെ ആവേശപ്പൂരത്തിന് കൊടിയേറ്റം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആറാം പതിപ്പിന്റെ ഉദ്ഘാടനച്ചടങ്ങ് കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ കെങ്കേമമായി. പിറ്റ്ബുളിന്റെ സംഗീതവും ബോളിവുഡ് സൂപ്പര്‍ താരങ്ങളുടെ നൃത്തവും ഉദ്ഘാടനച്ചടങ്ങിന് മിഴിവേകി.

ഷാരൂഖ് ഖാനും കത്രീന കൈഫും ദീപിക പദുക്കോണും ഉദ്ഘാടനച്ചടങ്ങില്‍ ആവേശച്ചുവടുകള്‍ വച്ചു. ബോളിവുഡ് സംഗീത സംവിധായകന്‍ പ്രീതത്തിന്റെ നേതൃത്വത്തില്‍ 300 ഓളം നര്‍ത്തകരാണ് ഐപിഎല്‍ ഉദ്ഘാടനച്ചടങ്ങിന് മിഴിവേകാന്‍ ചുവടുകള്‍ വച്ചത്. കരിമരുന്നു കലാപ്രകടനങ്ങളും ഉണ്ടായിരുന്നു.

ഈഡന്‍ ഗാര്‍ഡിലാണ് ആദ്യ മത്സരം നടക്കുക. നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ഡല്‍ഹി ഡയര്‍ഡെവിള്‍സും തമ്മിലാണ് ആദ്യത്തെ മത്സരം.
Pepsi IPL Opening Ceremony Kolkata

Pepsi IPL Opening Ceremony Kolkata

Pepsi IPL Opening Ceremony Kolkata

Leave a Reply

Your email address will not be published.

Enable Google Transliteration.(To type in English, press Ctrl+g)