IPL ക്രിക്കറ്റ് – ഡല്‍ഹിയെ മുംബൈ തകര്‍ത്തു

mukesh ambani wife and son

മുംബൈ ടീമിന്റെ ഉടമ മുകേഷ് അംബാനി യുടെ ഭാര്യയും മകനും കളി കാണുന്നു

മുംബൈ: സീസണില്‍ ആദ്യമായി പന്തിനുമേല്‍ ബാറ്റ് ആധിപത്യം കാട്ടിയ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് 44 റണ്‍സിന് ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ തകര്‍ത്തു. കത്തിക്കയറിയ ദിനേശ് കാര്‍ത്തിക്കിന്റെയും (48 പന്തില്‍ 86, 14 ബൗണ്ടറി, രണ്ടു സിക്‌സര്‍) രോഹിത് ശര്‍മയുടെയും (50 പന്തില്‍ 74, നാല് ബൗണ്ടറി, അഞ്ച് സിക്‌സര്‍) അംബാട്ടി റായിഡുവിന്റെയും (എട്ട് പന്തില്‍ 24, രണ്ട് ബൗണ്ടറി, രണ്ട് സിക്‌സര്‍) മികവില്‍ മുംബൈ അടിച്ചുകൂട്ടിയത് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ്. തുടരെ മൂന്നാം മത്സരത്തിലും വീരേന്ദര്‍ സെവാഗ് പുറത്തിരുന്നപ്പോള്‍, ഡല്‍ഹിയുടെ പോരാട്ടം 165 റണ്‍സിലവസാനിച്ചു. ഡല്‍ഹിക്ക് മൂന്നാം തോല്‍വി. സ്‌കോര്‍ മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ അഞ്ചിന് 209. ഡല്‍ഹി ഡെയര്‍ഡെവിള്‍സ് 20 ഓവറില്‍ ഒമ്പതിന് 165

ബൗളര്‍മാര്‍ കളി നിയന്ത്രിച്ച മത്സരങ്ങള്‍ക്കൊടുവിലാണ് ട്വന്റി 20 ക്രിക്കറ്റിന്റെ അഭിമാനം വീണ്ടെടുത്ത് ബാറ്റ്‌സ്മാന്‍മാര്‍ തകര്‍ത്താടിയത്. കണ്ണടച്ചുതുറക്കും ഇതിഹാസ താരങ്ങളായ റിക്കി പോണ്ടിങ്ങിനെയും (0) സച്ചിന്‍ തെണ്ടുല്‍ക്കറെയും (1) നഷ്ടപ്പെട്ടെങ്കിലും മുംബൈ അതിനുശേഷം തിരിഞ്ഞുനോക്കിയില്ല. മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന വിക്കറ്റ് കീപ്പര്‍ കാര്‍ത്തിക്കും രോഹിത് ശര്‍മയും റെക്കോഡ് കൂട്ടുകെട്ടുയര്‍ത്തിയാണ് വഴിപിരിഞ്ഞത്. 13.1 ഓവറില്‍ 132 റണ്‍സിന്റെ കൂട്ടുകെട്ട്. ഡല്‍ഹിയുടെ പോരാട്ടത്തില്‍ ഡേവിഡ് വാര്‍ണറുടെയും (37 പന്തില്‍ 61, അഞ്ച് ബൗണ്ടറി, നാല് സിക്‌സര്‍) മന്‍പ്രീത് ജുനേജയുടെയും (40 പന്തില്‍ 49, ആറ് ബൗണ്ടറി) മോണെ മോര്‍ക്കലിന്റെയും (ഒമ്പത് പന്തില്‍ 23, മൂന്ന് ബൗണ്ടറി, ഒരു സിക്‌സര്‍) ബാറ്റിങ് മാത്രമാണ് വേറിട്ടുനിന്നത്.

സ്‌കോര്‍ബോര്‍ഡ്
മുംബൈ ഇന്ത്യന്‍സ്: പോണ്ടിങ് സി ജയവര്‍ധനെ ബി ഇര്‍ഫാന്‍ പഠാന്‍ 0, സച്ചിന്‍ റണ്ണൗട്ട് 0, ദിനേശ് കാര്‍ത്തിക് സി ജീവന്‍ മെന്‍ഡിസ് ബി മോര്‍ക്കല്‍ 86, രോഹിത് ശര്‍മ നോട്ടൗട്ട് 74, പൊള്ളാര്‍ഡ് സി നദീം ബി നെഹ്‌റ 13, റായുഡു സി ആന്‍ഡ് ബി നെഹ്‌റ 24, ഹര്‍ഭജന്‍ നോട്ടൗട്ട് 1, എക്‌സ്ട്രാസ് 10, ആകെ 20 ഓവറില്‍ 5ന് 209. വിക്കറ്റുവീഴ്ച: 1-0, 2-1, 3-133, 4-163, 5-189. ബൗളിങ്: ഇര്‍ഫാന്‍ പഠാന്‍ 4-1-37-1, നെഹ്‌റ 4-0-49-2, മോണെ മോര്‍ക്കല്‍ 4-0-43-1, ഉമേഷ് യാദവ് 3-0-28-0, നദീം 3-0-26-0, ജീവന്‍ മെന്‍ഡിസ് 2-0-20-0.

ഡല്‍ഹി ഡെയര്‍ഡെവിള്‍സ്: ഉന്മുക്ത് സി പോണ്ടിങ് ബി ഹര്‍ഭജന്‍ 0, വാര്‍ണര്‍ സി റായുഡു ബി ജോണ്‍സണ്‍ 61, ജയവര്‍ധനെ സി കാര്‍ത്തിക് ബി ജോണ്‍സണ്‍ 3, ജുനേജ റണ്ണൗട്ട് 49 , ജീവന്‍ മെന്‍ഡിസ് സി ആന്‍ഡ് ബി പൊള്ളാര്‍ഡ് 0, ഇര്‍ഫാന്‍ പഠാന്‍ സി ജോണ്‍സണ്‍ ബി ഓജ 10, ജാദവ് സി ആന്‍ഡ് ബി മലിംഗ 1, നദീം സി ധവാന്‍ ബി ഓജ 2, മോര്‍ക്കല്‍ നോട്ടൗട്ട് 23, നെഹ്‌റ സി ഓജ ബി പൊള്ളാര്‍ഡ് 1, ഉമേഷ് യാദവ് നോട്ടൗട്ട് 5, എക്‌സ്ട്രാസ് 10, ആകെ 20 ഓവറില്‍ ഒമ്പതിന് 165. വിക്കറ്റുവീഴ്ച: 1-0, 2-13, 3-95, 4-97, 5-118, 6-127, 7-134, 8-140, 9-154. ബൗളിങ്: ഹര്‍ഭജന്‍ 4-0-25-1, മലിംഗ 4-0-20-1, മിച്ചല്‍ ജോണ്‍സണ്‍ 4-0-49-2, ഓജ 4-0-34-2, പൊള്ളാര്‍ഡ് 4-0-35-2