ഇതളുകൾ -2000 – പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി

ഇതളുകൾ -2000 – പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി

ഇതളുകൾ -2000 – പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി

കാഞ്ഞിരപ്പള്ളി : പാലമ്പ്ര അസംപ്ഷൻ ഹൈസ്കൂൾ 2000 SSLC ബാച്ച് പൂർവ വിദ്യാർത്ഥി സംഗമം നടത്തി. ഇതളുകൾ 2000 എന്നാ പേരിട്ട സ്നേഹസംഗമത്തിൽ പഴയ കാല അധ്യാപകർ, വിദേശ രാജ്യങ്ങളിൽ നിന്ന് എത്തിയ സഹപാഠികൾ ഉൾപ്പെടെ നിരവധി ആളുകൾ പങ്കെടുത്തു.


പ്രോഗ്രാം കമ്മിറ്റി പ്രസിഡന്റ്‌ ഷെഫീഖ് കബീർ ന്റെ അധ്യക്ഷതയിൽ ചേർന്ന പൂർവവിദ്യാർഥി സംഗമം സ്കൂൾ മാനേജർ റവ. ഡോ. ജോസ് വലിയമറ്റം CMI ഉൽഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ റവ. ഫാ. സെബാസ്റ്റ്യൻ മംഗലത്തു സിഎംഐ ആമുഖ പ്രഭാഷണം നടത്തി.


സ്നേഹസംഗമത്തിൽ പങ്കെടുത്ത പഴയ കാല അധ്യാപകർ എല്ലാവരും ചേർന്ന് കേക്ക് മുറിച്ചത് നവ്യാനുഭാവമായി.
ഗുരുഭൂതരെ ആദരിച്ച മഹനീയ ചടങ്ങിൽ അധ്യാപകരും, വിദ്യാർത്ഥികളും പഴയകാല ഓർമ്മകൾ പങ്കുവെച്ചു.
നിരവധി കലാപരിപാടികൾ സ്നേഹസംഗമത്തോട് അനുബന്ധിച്ചു സങ്കടിപ്പിച്ചിരുന്നു.
സ്നേഹ സംഗമത്തിൽ റവ. ഡോ. മാത്യു പാട്ടത്തിൽ സിഎംഐ, തോമസ് മാത്യു, സുനിത. N. സലാം, ബോബൻ ജോൺസൺ, മുഹമ്മദ്‌ റാഫി, ലിഞ്ചു പി. ചന്ദ്രൻ, ജോസ്മി. K. ജോസ്, അൻവർ റഷീദ്, ജെയ്‌മി ജേക്കബ്, ജോമി, cicy, തുടങ്ങിയവർ സംസാരിച്ചു. വീണ്ടും ഒത്തുചേരാമെന്ന വിശ്വാസത്തോടെ പ്രിയ അധ്യാപകരും, സഹപാഠികളും വിങ്ങുന്ന മനസുമായി, പലരും നിറകണ്ണുകളോടെ വൈകുന്നേരം പിരിഞ്ഞു…..

LINKS