വിഷവും , മായവും കലരാത്ത ശുദ്ധമായ ഭക്ഷണം ലഭിക്കുന്നതിനുള്ള അവകാശത്തിനു വേണ്ടി ഏന്തയാറ്റിൽ വിദ്യാർഥികൾ ഉപവസിച്ചു

വിഷവും , മായവും കലരാത്ത ശുദ്ധമായ ഭക്ഷണം ലഭിക്കുന്നതിനുള്ള  അവകാശത്തിനു വേണ്ടി ഏന്തയാറ്റിൽ  വിദ്യാർഥികൾ ഉപവസിച്ചു

എന്തയാർ : ശുദ്ധമായ ഭക്ഷണം മനുഷ്യാവകാശം ആക്കണം എന്ന പ്രഖ്യാപനവും ആയാണു കൂട്ടിക്കൽ പഞ്ചായത്തിലെ എന്തയാർ ജെ ജെ മർഫി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർഥികൾ നിരാഹാരം അനുഷ്ട്ടിച്ചത്.

സ്കൂളിലെ ” പച്ചിലചാർത്ത് ” നേച്ചർ ക്ലബിന്റെയും സോഷ്യൽ സയൻസ് ക്ലബിന്റെയും അഭിമുക്യത്തിൽ ആയിരുന്നു വ്യത്യസ്തമായ ഈ പരിപാടി . വിഷവും , മായവും കലരാത്ത ശുദ്ധമായ ഭക്ഷണം ലഭിക്ക്ന്നതിനുള്ള അവകാശം ഇന്ത്യൻ ഭരണ ഘടനയിലെ മൗലിക അവകാശങ്ങളിൽ പത്താമത്തെ അവകാശമായും , അന്തർദേശിയ തലത്തിൽ മുപ്പത്തി ഒന്നാമത്തെ അവകാശമായും ഉൾപെടുത്തണം എന്നായിരുന്നു സമരത്തിലൂടെ വിദ്യാർഥികൾ സമരത്തിലൂടെ ആവശ്യപെട്ടത്‌ .

അന്താരാഷ്ട്ര മനുഷ്യാവകാശദിനത്തോട് അനുബന്ധിച്ച് നൂറു വിദ്യാർഥികളാണ് നിരാഹാരം അനുഷ്ട്ടിച്ചത്.

നിരാഹാരസമരം പ്രകൃതിജീവനോസപനായ റോയ് പ്ലന്തോട്ടം ഉദ്ഘ്ധാടനം ചെയ്തു . സ്കൂൾ പ്രിൻസിപ്പൽ അന്നമ്മ കെ ജോസഫ്‌ , അധ്യാപകരായ ആലിസ്, എം ടി സക്കറിയ , ജോസ് ജോസഫ്‌, എന്നവരെ കൂടാതെ വിദ്യാർഥി പ്രതിനിധികളും പ്രസംഗിച്ചു .

2-web-j-j-murphu-school

3-web-j-j-murphy

5-web-j-j-murphy-school

1-web-j-j-murphy-school