ജെ. പ്രമീളാദേവി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്

ജെ. പ്രമീളാദേവി ബിജെപി  സംസ്ഥാന വൈസ് പ്രസിഡന്റ്

കാഞ്ഞിരപ്പള്ളി : വനിതാ കമ്മിഷൻ മുൻ അംഗം ജെ.പ്രമീളാദേവിയെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ആയി തെരെഞ്ഞെടുത്തു. ബിജെപി സംസ്ഥാന ഭാരവാഹി പട്ടികയിൽ പത്ത് വൈസ്.പ്രസിഡന്റുമാര്‍ ആണുള്ളത് . ശോഭാസുരേന്ദ്രൻ, കെ.എസ്.രാധാകൃഷ്ണന്‍, എ.പി.അബ്ദുള്ളക്കുട്ടി, സദാനന്ദന്‍ മാസ്റ്റര്‍, , ജി.രാമന്‍ നായര്‍, എം.എസ്.സമ്പൂര്‍ണ്ണ, വി.ടി.രമ, വി.വി.രാജന്‍ എന്നിവരാണ് മറ്റു വൈസ്.പ്രസിഡന്റുമാര്‍.

വാഴൂർ എസ്‌. വി. ആർ. എൻ. എസ്‌. എസ്‌. കോളജിൽ ഇംഗ്ലീഷ്‌ അദ്ധ്യാപികയായിരുന്ന ജെ.പ്രമീളാദേവി കേരളത്തിൽ നിന്നുള്ള വനിതാകമ്മീഷൻ അംഗമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് . മികച്ച പ്രസംഗികയും, എഴുത്തുകാരിയും, യു.ജി.സി. സ്ത്രീശാക്തീകരണ പരിപാടികളുടെ ദേശീയ പരിശീലകയും യു.എൻ പീസ് കമ്മിറ്റിയംഗവുമാണ് പ്രമീളാദേവി. ഇംഗ്ലീഷിലും മലയാളത്തിലുമായി അൻപതിലധികം പുസ്തകങ്ങളുടെ രചയിതാവായ ജെ. പ്രമീളാദേവിയുടെ വീട് കാഞ്ഞിരപ്പള്ളി ആനക്കല്ലിലാണ് .