പൗ​ര​ത്വ നിയമഭേ​ദ​ഗ​തി ബില്ലിനെ​തി​രേ കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ൻ​ട്ര​ൽ ജ​മാ​അ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി

പൗ​ര​ത്വ നിയമഭേ​ദ​ഗ​തി ബില്ലിനെ​തി​രേ കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ൻ​ട്ര​ൽ ജ​മാ​അ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ  മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി

കാ​ഞ്ഞി​ര​പ്പ​ള്ളി: പൗ​ര​ത്വ നിയമഭേ​ദ​ഗ​തി ബില്ലിനെ​തി​രേ കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ൻ​ട്ര​ൽ ജ​മാ​അ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. മാ​ർ​ച്ചി​ൽ പൗ​ര​ത്വ നിയമഭേ​ദ​ഗ​തിക്കെതി​രേ വ​ൻ പ്ര​തി​ഷേ​ധ​മി​ര​മ്പി.

ദേ​ശീ​യ പാ​ത ഉ​പ​രോ​ധി​ക്കാ​ൻ ശ്ര​മ​മു​ണ്ടാ​യെ​ങ്കി​ലും ഭാ​ര​വാ​ഹി​ക​ൾ ഇ​ട​പെ​ട്ട് പി​ന്തി​രി​പ്പി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന ധ​ർ​ണ നൈ​നാ​ർ പ​ള്ളി ചീ​ഫ് ഇ​മാം ഇ​ജാ​സ് അ​ൽ കൗ​സ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ഹാ​ജി പി.​എം. അ​ബ്ദു​ൾ സ​ലാം പാ​റ​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തു അം​ഗം കെ. ​രാ​ജേ​ഷ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. റോ​ണി കെ. ​ബേ​ബി, യൂ​സ​ഫ് ഉ​മ​രി, ജ​മാ​അ​ത്ത് സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദു ഫെ​യ്സി ചെ​റു​ക​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.