വീട്ടിനുള്ളില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി

വീട്ടിനുള്ളില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞിരപ്പള്ളി: ഗൃഹനാഥനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കറിപ്ലാവ് പുതിയിടത്ത് ജെയിംസ് മാത്യു (ചാക്കോച്ചന്‍ -58) വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ സഹോദരനെത്തിയപ്പോള്‍ മരിച്ച നിലയില്‍ കാണുകയായിരുന്നു. ഭാര്യയും മക്കളും വിദേശത്തായിരുന്നതിനാല്‍ ഇയാള്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്.
ഭാര്യ: ബിന്‍സി (ബഹ്‌റൈന്‍), മാങ്കുളം കിഴക്കയില്‍ കുടുംബാംഗം.
മക്കള്‍: ജോയല്‍ (കാനഡയില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി), അനുഗ്രഹ(ബഹ്‌റൈന്‍).