ജനാധിപത്യ കേരളാ കോൺഗ്രസ് നിയോജക മണ്ഡലം കൺവെൻഷൻ

ജനാധിപത്യ കേരളാ കോൺഗ്രസ് നിയോജക മണ്ഡലം കൺവെൻഷൻ

കാഞ്ഞിരപ്പള്ളി: ജനാധിപത്യ കേരളാ കോൺഗ്രസ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കൺവെൻഷൻ ശനിയാഴ്ച വൈകുന്നേരം നാലിന് സർക്കിൾ സഹകരണ യൂണിയൻ ഹാളിൽ ചേരുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പാർട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ് ഉൽഘാടനം ചെയ്യും. വർക്കിംഗ് ചെയർമാൻ കെ സി ജോസഫ് മുഖ്യ പ്രഭാഷണം നടത്തും.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം തോമസ് കുന്നപ്പള്ളി, ജോർജ്കുകുട്ടി വളയം ,സൂസപ്പൻ കരിപ്പാപറമ്പിൽ, സാവിയോ പാമ്പൂരി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.