ജനാധിപത്യ കേരള കോൺഗ്രസ് കാഞ്ഞിരപ്പള്ളിയിൽ നിയോജക മണ്ഡലം കൺവൻഷൻ ഫെബ്രുവരി 9 ന്

കാഞ്ഞിരപ്പള്ളി : ജനാധിപത്യ കേരള കോൺഗ്രസ് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കൺവൻഷൻ ശനിയാഴ്ച (ഫെബ്രുവരി 9 ) ന് വൈകിട്ട് നാലിന് കാഞ്ഞിരപ്പള്ളിയിൽ വെച്ച് നടത്തും. ഒൻപത് പഞ്ചായത്ത് കമ്മറ്റികളിൽ നിന്നുള്ള ഭാരവാഹികൾ പങ്കെടുക്കും. നിയോജക മണ്ഡലം പ്രസിഡന്റ് ജോർജുകുട്ടി വളയം അധ്യക്ഷത വഹിക്കും. പാർട്ടി ചെയർമാൻ ഫ്രാൻസീസ് ജോർജ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും.

പാർട്ടി വർക്കിംഗ് ചെയർമാൻ ഡോ.കെ സി. ജോസഫ്, പി.സി.ജോസഫ്, സംസ്ഥാന സെക്രട്ടറിമാരായ തോമസ് കുന്നപ്പള്ളി, എം.വി പോളി, ജോസ് പാറേക്കാട്ട്, ഫ്രാൻസീസ് തോമസ്, ജില്ലാ പ്രസിഡന്റ് മാത്യൂസ് ജോർജ് , മണ്ഡലം പ്രസിഡന്റ് സൂസപ്പൻ കരിപ്പാപറമ്പിൽ തുടങ്ങിയവർ പ്രസംഗിക്കും

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ജോസ് കൊച്ചുപുര, ജേയിക്കുട്ടി തോക്കനാട് , റ്റോമി ഡോമിനിക്, സാവിയോ പാമ്പൂരി തുടങ്ങിയവർ നേതൃത്വം നൽകും.