താജ്മഹല്‍ വിവാദത്തിലുടെ രാജ്യത്തെ വേദനിപ്പിക്കുവാനാണ് ബിജെപി ശ്രമിക്കുന്നത് :കാനം രാജേന്ദ്രന്‍

താജ്മഹല്‍ വിവാദത്തിലുടെ രാജ്യത്തെ വേദനിപ്പിക്കുവാനാണ്  ബിജെപി ശ്രമിക്കുന്നത് :കാനം രാജേന്ദ്രന്‍

പൊന്‍കുന്നം: ബാബറി മസ്ജിദ് തകര്‍ത്ത ഡിസംബര്‍ 6 രാജ്യത്തിന്റെ വേദനയാണ്. താജ്മഹല്‍ വിവാദത്തിലുടെ മറ്റൊരു വേദന ഉണ്ടാക്കുവാനാണ് ബി ജെപിയുടെ ഇപ്പോഴത്തെ ശ്രമം. സി.പി.ഐ.സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പറഞ്ഞു. പൊന്‍കുന്നത്ത് എല്‍.ഡി.എഫിന്റെ ജനജാഗ്രതാ യാത്രക്കു നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പി.സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളെല്ലാം പാഴ് വാക്കായിരുന്നുവെന്നും അഴിമതിയെ നക്കിത്തുടയക്കുന്ന സ്ഥിതിയാണ് മോദി സര്‍ക്കാരിന്റേതെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു തുടങ്ങിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മതനിരപേക്ഷതയെയും മൗലിക അവകാശങ്ങളെയും തകര്‍ക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. കാര്‍ഷിക യുദ്ധമായിരുന്ന മലാബാര്‍ ലഹളയെ വര്‍ഗീയ സമരമാക്കി മാറ്റി ചരിത്രം തിരുത്താനാണ് ശ്രമം. ബിജെപിക്കാരാനായ രാഷ്ട്രപതി പറയുന്നത് ജനരക്ഷായാത്രയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കുമ്മനം രാജശേഖരന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കുള്ള മറുപടിയാണ്.

മിസ്ഡ് കോളിലുടെ അംഗത്വ വിതരണം നടത്തിയ ബിജെപി ഒരാളുടെ അംഗത്വത്തിന് ഒരു കോടി രൂപ വാഗ്ദാനം ചെയ്തത് അഴിമതിയുടെ തെളിവാണ്. അമിത്ഷാ യാത്രനിര്‍ത്തി പോയത് മകനെ രക്ഷിക്കാനാണ്. ബാബറി മസ്ജിദ് തകര്‍ത്ത ഡിസംബര്‍ 6 രാജ്യത്തിന്റെ വേദനയാണ്. താജ്മഹല്‍ വിവാദത്തിലുടെ മറ്റൊരു വേദന ഉണ്ടാക്കാനാണ് ബിജെപിയുടെ ഇപ്പോഴത്തെ ശ്രമം.

കോണ്‍ഗ്രസിനുള്ളിലെ പട ഇതുവരെയും ഒതുങ്ങിയിട്ടില്ല.പ്രതിപക്ഷ നേതാവിന്റെ നിലപാടുകള്‍ ബിജെപിയെ സഹായിക്കുന്നതാണ്. യുഡിഎഫ് നിയോഗിച്ച കമ്മീഷനാണ് സോളാര്‍ റിപ്പോര്‍ട്ട് തയാറാക്കിയത്.പ്രതിപക്ഷ നേതാവിന്റെ ആവശ്യപ്രകാരം അടുത്തമാസം 9ന് റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കുമെന്നും കാനം പറഞ്ഞു.

സി.പി.എം.ജില്ലാകമ്മറ്റിയംഗം ഗിരീഷ്.എസ്.നായര്‍ അധ്യക്ഷത വഹിച്ചു. സി.പി.എം.കേന്ദ്രക്കമ്മറ്റിയംഗം എ.വിജയരാഘവന്‍, സി.പി.എം.ജില്ലാസെക്രട്ടറി വി.എന്‍.വാസവന്‍, സി.പി.ഐ.ജില്ലാസെക്രട്ടറി സി.കെ.ശശിധരന്‍, പ്രൊഫ.ആര്‍.നരേന്ദ്രനാഥ്, രാജു തെക്കേക്കര, പി.എന്‍.പ്രഭാകരന്‍, മോഹന്‍ ചേന്ദംകുളം, കാനം രാമകൃഷ്ണന്‍ നായര്‍, അഡ്വ.എം.എ.ഷാജി, കെ.ബാലചന്ദ്രന്‍, അജി കാരുവാക്കല്‍, കെ.എം.ഗോപാലകൃഷ്ണന്‍ നായര്‍, അബ്ദുള്‍ ലത്തീഫ്, പി.എസ്.നായര്‍, തോമസ് കുന്നപ്പള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.