ജനമൈത്രി പോലീസ് മുൻകൈ എടുത്തു നിർമ്മിക്കുന്ന വീടിന്റെ കട്ടള വയ്ക്കൽ ചടങ്ങു നടത്തി.

ജനമൈത്രി പോലീസ് മുൻകൈ എടുത്തു നിർമ്മിക്കുന്ന വീടിന്റെ  കട്ടള വയ്ക്കൽ ചടങ്ങു നടത്തി.


എരുമേലി : സ്വന്തമായി തലചായ്ക്കുവാൻ വീടില്ലാതെ, അടച്ചുറപ്പില്ലാതെ കൂരയിൽ യാതൊരു സുരക്ഷതത്വും ഇല്ലാതെ കഴിഞ്ഞിരുന്ന മുട്ടപ്പള്ളി സ്വദേശിനികളായ അമ്മയ്ക്കും മൂന്നു പെൺ മക്കൾക്കും എരുമേലി ജനമൈത്രി പോലീസ് മുൻകൈ എടുത്തു. നിർമ്മിക്കുന്ന വീടിന്റെ കട്ടള വയ്ക്കൽ ചടങ്ങു നടത്തി .

മുട്ടപ്പള്ളി സ്വദേശിനി കിഴക്കേപ്പാറ വീട്ടിൽ ഓമനക്കും മൂന്ന് പെണ്‍കുട്ടികളുമടങ്ങുന്ന നിർദ്ദന കുടുംബത്തിന്റെ ആഗ്രഹത്തിനും – സുരക്ഷക്കുമായി വീട് വച്ച് നൽകുന്നത് . ജനമൈത്രി സുരക്ഷ പദ്ധതി നോഡൽ ഓഫീസറും നർക്കോട്ടിക്ക് സെൽ ഡി വൈ എസ് പി വിനോദ് പിള്ള ഇന്നലെ രാവിലെ 10 30 ന് കട്ടള വയ്പ് ചടങ്ങ് നിർവ്വഹിച്ചു . ചടങ്ങിൽ എരുമേലി എസ് എച്ച് ഒ ആർ . മധു , എ എസ് ഐ ബ്രഹ്മദാസ് , ഭവന നിർമ്മാണ കമ്മറ്റി കൺവീനർ എം എ ഷാജി , ജനമൈത്രീ ബീറ്റ് പോലീസ് ഓഫീസർ സെബീർ മുഹമ്മദ് , കെ എസ് ഷാജി , വാർഡംഗം കുഞ്ഞമ്മ ടീച്ചർ , കോൺട്രാക്ടർമാർ , വ്യാപാരി വ്യവസായി ഏകോപന സമിതി മുട്ടപ്പള്ളി യൂണിറ്റ് അംഗങ്ങൾ , ജനമൈത്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു .

കഴിഞ്ഞ മാസം വീടിന്റെ തറക്കല്ലിടീല്‍ കര്‍മ്മം കാഞ്ഞിരപ്പള്ളി ഡി.വൈഎസ്.പി ഗിരീഷ് പി. സാരഥി നിര്‍വ്വഹിച്ചിരുന്നു . ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ ഓമനയുടെ മകനും മരണപ്പെട്ടതോടെ കൂലിപ്പണി ചെയ്ത് പെണ്‍കുട്ടികളെ വളർത്തിയത് . ജനമൈത്രി ബീറ്റ് പോലീസിന്റെ ഭവന സന്ദര്‍ശനത്തിനിടെയാണ് ഈ കുടുംബത്തിന്റെ വിവരങ്ങൾ അറിയുന്നത് . ഇതേ തുടർന്നാണ് വീട് നിർമ്മാണത്തിന് വഴിയൊരുങ്ങിയത് .