മിനി ബൈപാസ് നിര്‍മാണത്തിൽ അഴിമതി നടത്തിയ ജനപ്രതിനിധികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് പി സി ജോർജ് (വീഡിയോ)

മിനി ബൈപാസ് നിര്‍മാണത്തിൽ അഴിമതി നടത്തിയ ജനപ്രതിനിധികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് പി സി ജോർജ് (വീഡിയോ)

കാഞ്ഞിരപ്പള്ളി മിനി ബൈപാസ് നിര്‍മാണത്തിൽ അഴിമതി ആരോപിച്ചു ജനപക്ഷം പഞ്ചായത്തു ഓഫിസിലേക്കു മാര്‍ച്ച് നടത്തി

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയിലെ മിനി ബൈപാസ് നിർമ്മാണത്തിൽ അഴിമതി നടന്നിട്ടുണ്ടെന്നും, പല ജനപ്രതിനിധികളും അതിൽ പങ്കാളികൾ ആണെന്നും പി സി ആരോപിച്ചു. വിജിലൻസ് അന്വേഷണം ഉടൻ വേണമെന്നും, അഴിമതി കാട്ടിയവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും പി സി ജോർജ് പറഞ്ഞു.

കാഞ്ഞിരപ്പള്ളിക്കു ഒരു എം എൽ ഏയുണ്ടോയെന്നു തനിക്കു സംശയമാണെന്നും ∙ കാഞ്ഞിരപ്പള്ളി ഒരു നാഥനില്ലാ കളരിയായിരുന്നു എന്നും പൂഞ്ഞാർ എം എൽ ഏ പി. സി. ജോർജ് പറഞ്ഞു. ആ സാഹചര്യത്തിൽ കാഞ്ഞിരപ്പള്ളിയുടെ വികസനത്തിന് ജനപക്ഷത്തിന്റെ ജനപ്രതിനിധികൾ മുന്നോട്ട് വരണമെന്നും, താൻ അതിനെ പൂർണമായും പിന്തുണക്കും എന്നും പി സി അണികളോട് പറഞ്ഞു.

പ്രധാന ബൈപാസ് നിർമിക്കുമെന്ന വാഗ്ദാനം ലംഘിക്കുന്നതിൽ പ്രതിഷേധിച്ചും മിനി ബൈപാസ് നിർമാണത്തിലെ 1.10 കോടി രൂപയുടെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടും ജനപക്ഷം നിയോജകമണ്ഡലം കമ്മിറ്റി പഞ്ചായത്ത് ഓഫിസിൽ നടത്തിയ ധർണ ഉദ്ഘടനം ചെയ്യുകയായിരുന്നു പൂഞ്ഞാർ എം എൽ ഏ പി. സി. ജോർജ്.

തുടക്കവും ഒടുക്കവുമില്ലാതെ കിടക്കുന്ന മിനി ബൈപാസ് മുൻ ഭരണസമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും തെളിവാണെന്നു പി സി ആരോപിച്ചു. കഴിഞ്ഞ ഭരണ സമിതിയുടെ അഴിമതി ഉയർത്തിപ്പിടിച്ച് അധികാരത്തിൽ വന്ന ഇപ്പോഴത്തെ ഭരണസമിതി വിജിലൻസ് അന്വേഷണത്തിൽ മുടക്കു പറയാതിരിക്കുന്നത് സ്വാഗതാർഹമാണ്‌ . പി സി പറഞ്ഞു.

കാഞ്ഞിരപ്പള്ളിയിലെ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം അവസാനിപ്പിക്കുക, മിനി ബൈപാസ് അഴിമതി വിജിലൻസ് അന്വേഷണത്തിനു ശുപാർശ ചെയ്യുക, ബൈപാസ്, ബസ്‌സ്റ്റാൻഡ്, ഡിവൈഎസ്പി ഓഫിസ് തുടങ്ങിയ കാര്യങ്ങളിൽ എംഎൽഎ നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കുക എന്നീ കാര്യങ്ങൾ ഉന്നയിച്ചാണു ജനപക്ഷം സമരം നടത്തിലായതു.

രാവിലെ പത്തരയോടെ പേട്ടക്കവലയിൽ നിന്നു തുടങ്ങിയ മാർച്ചിനു മുന്നോടിയായി യുവപക്ഷം സംസ്ഥാന കൺവീനർ ആന്റണി മാർട്ടിൻ മിനി ബൈപാസിനു റീത്ത് സമർപ്പിച്ചു. ഷോൺ ജോർജ്, ജില്ലാ കൺവീനർ റിജോ വാളാന്തറ, ഷാജി കൊച്ചേടം, വിമല ജോസഫ്, സിറാജുദീൻ തേനംമാക്കൽ, റെനീഷ് ചൂണ്ടശേരി, ബിനോയി മാർട്ടിൻ, ജോഷി കപ്പിയാങ്കൽ, ദിലീപ് കൊണ്ടൂപ്പറമ്പിൽ, ടോജോ നെടുന്താനത്ത്, സിനോയി തോമസ് എന്നിവർ മാർച്ചിനും ധർണ്ണക്കും നേതൃത്വം നൽകി.

ധർണ നടത്തുവാൻ വേണ്ടി പഞ്ചായത്തു ഓഫിസിലേക്കു തള്ളിക്കയറുവാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് ഗേറ്റിൽ തടഞ്ഞു. കുറെ നേരം ഉന്തും തള്ളും ഉണ്ടാക്കിയെങ്കിലും പിന്നീട് പ്രവർത്തകർ പിന്തിരിഞ്ഞു ഗേറ്റിനു മുൻപിൽ സമാധാനപരമായി ധർണ നടത്തി.

വീഡിയോ :-