വൈദ്യുതി ചാർജ് വർദ്ധനവ് പിൻവലിക്കണം – അഡ്വ ഷോൺ ജോർജ്ജ്

വൈദ്യുതി ചാർജ് വർദ്ധനവ് പിൻവലിക്കണം – അഡ്വ ഷോൺ ജോർജ്ജ്

പൊൻകുന്നം : – വൈദ്യുതി ചാർജ് വർധിപ്പിക്കാനുള്ള സർക്കാരിന്റെ തീരുമാനം പിൻവലിക്കണമെന്ന്  യുവജനപക്ഷം സെക്യുലർ  കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രവർത്തക യോഗം ഉത്ഘാടനം ചെയ്തുകൊണ്ട് യുവജപക്ഷം സെക്യുലർ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ ഷോൺ ജോർജ് ആവശ്യപ്പെട്ടു.

വൈദ്യുത ചാർജ് വർധനവ് ഭീമമായ ബാധ്യത ഉപഭോക്താക്കളുടെ മേൽ അടിച്ചേൽപ്പിക്കുന്നതാണ്. സാധാരണക്കാർക്കും , വ്യവസായിക മേഖലയിലും കടുത്ത  ഭാരമാണ് വർദ്ധനവ് കൊണ്ട് ഉണ്ടാകുന്നത്. കെഎസ്ഇബിയുടെ നഷ്ടം ഉപഭോക്താക്കൾ നികത്തണമെന്ന  വിചിത്രവാദം അംഗീകരിക്കാനാകില്ല. വൈദ്യുതി നിരക്ക് വർധിപ്പിക്കാനുള്ള അധികാരം റെഗുലേറ്ററി കമ്മീഷനെ ഏൽപ്പിച്ചതിലൂടെ, ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്‍റെ  ഇടപെടൽ പരിമിതമായിരിക്കുകയാണ്. ജനങ്ങളെ ദുരിതത്തിലാക്കുന്ന ഈ വർധനയിൽ നിന്ന് പിന്മാറാൻ സർക്കാർ വൈദ്യുതി ബോർഡിനോട് ആവശ്യപ്പെടണം. ജനങ്ങളെ ദ്രോഹിക്കുന്ന നിലപാട് സ്വീകരിക്കാൻ റഗുലേറ്ററി കമ്മീഷനെയും വൈദ്യുതി ബോർഡിനെയും അനുവദിക്കരുത്.

ഒരുതരത്തിലും ജനങ്ങളെ ജീവിക്കാൻ അനുവദിക്കില്ലെന്ന നടപടികളാണ് ഇടതുസർക്കാരിന്റെ ഭാഗത്തുനിന്നും അടിക്കടി ഉണ്ടായിരുന്നതെന്നും അതിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് ഈ ഉത്തരവെന്നും സർക്കാർ അടിയന്തിരമായി ഇടപെട്ടുകൊണ്ട് ഈ തീരുമാനം പിൻവലിക്കാത്തപക്ഷം കടുത്ത സമരപരിപാടികൾക്ക് രൂപം കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

യുവജനപക്ഷം കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കൺവീനർ റെനീഷ് ചൂണ്ടച്ചേരി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജോഷി കപ്പിയാങ്കൽ  പ്രവീൺ രാമചന്ദ്രൻ, മാത്യു സ്കറിയ ശാന്തികൃഷ്ണൻ,ജോഷിസ് ഡൊമിനിക്, ടോണി മണിമല, ബിനോയ്‌ മാർട്ടിൻ, ഹരി നാരായണൻ, ജോഷി പി എഫ്,പ്രശാന്ത് റ്റി, ജോസഫ് ജേക്കബ്, സിജു സി ജോയ്, ടോണി ജോർജ്, ബിജു തട്ടാരപ്പറമ്പിൽ, വിനീത് കെ ആർ,പ്രജിത്ത് കുമാർ,രാജേഷ് വിഴിക്കത്തോട് തുടങ്ങിയവർ പ്രസംഗിച്ചു.