തറവാട് സംരക്ഷിക്കാൻ കഴിയാത്തവരുടെ രാഷ്ട്രീയ വിലപേശൽ വിരോധാഭാസം : ജനപക്ഷം പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റ് കെ എഫ് കുര്യൻ

കെ.എം മാണി തുടർച്ചയായി വിജയിച്ചു വന്നിരുന്ന പാലായെന്ന തറവാട് സംരക്ഷിക്കാൻ കഴിയാത്തവരുടെ രാഷ്ട്രീയ വിലപേശൽ വിരോധാഭാസമെന്ന് ജനപക്ഷം പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റ് കെ എഫ് കുര്യൻ കളപ്പുരയ്ക്കപ്പറമ്പിൽ. ഇന്ന് യു.ഡി.എഫിൽ ഉടലെടുത്തിരിക്കുന്ന അന്തച്ഛിദ്രങ്ങൾക്ക് കാരണം രാഷ്ട്രീയ പക്വതയില്ലാത്ത സ്വയം പ്രഖ്യാപിത ചെയർമാനായ ജോസ് കെ മാണിയാണ് അത് കോൺഗ്രസ്‌ ഉൾപ്പെടെയുള്ള യുഡിഎഫ് നേതൃത്വം വ്യക്തമാക്കിയിട്ടും രാഷ്ട്രീയ ഭിക്ഷാംദേഹികളെപോലെ യുഡിഎഫിൽ തുടരുന്നതിന് കാരണം മറ്റ് മുന്നണികളിലെ അസ്വീകാര്യതയുടെ തെളിവാണ്.

മറ്റ്‌ മണ്ഡലത്തിൽ നിന്നും വ്യത്യസ്തമായി  കഴിഞ്ഞ അഞ്ച് വർഷം വികസന കാര്യത്തിൽ ബഹുദൂരം മുൻപിലാണ് പൂഞ്ഞാർ. മാണിഗ്രൂപ്പിന്റെ പ്രതിനിധി എം എൽ എ ആയ കാഞ്ഞിരപ്പള്ളി ബൈപാസ്സ് ഇപ്പോളും തറക്കല്ലിൽ നിൽക്കുമ്പോൾ പൂഞ്ഞാറിൽ  ജനങ്ങൾക്കായി ബൈപാസ്സ് ഉൾപ്പെടെയുള്ള നിരവധി വികസനങ്ങൾ യാഥാർഥ്യമാക്കിയിട്ടും അതൊക്ക കണ്ടില്ലെന്ന് നടിക്കുന്നവർ മൂഢസ്വർഗ്ഗത്തിൽ കഴിയുന്നവരാണെന്നും കെ എഫ് കുര്യൻ അഭിപ്രായപ്പെട്ടു.