കൊറോണയെ തുരത്താന്‍ ജനങ്ങൾ ജനങ്ങൾക്ക് വേണ്ടി ദേശീയ തലത്തിൽ കൊറോണയെ തുരത്താൻ ജനങ്ങൾ ജനങ്ങൾക്ക് വേണ്ടി ദേശീയ തലത്തിൽ നടപ്പാക്കുന്ന ജനതാ കർഫ്യൂവിന് ഒന്നിച്ച് ഒരുങ്ങി രാജ്യം.. നാടിനെ രക്ഷിക്കുവാൻ നമുക്കും പങ്കുചേരാം ..

കൊറോണയെ തുരത്താന്‍   ജനങ്ങൾ ജനങ്ങൾക്ക്  വേണ്ടി ദേശീയ തലത്തിൽ  കൊറോണയെ തുരത്താൻ   ജനങ്ങൾ ജനങ്ങൾക്ക്  വേണ്ടി ദേശീയ തലത്തിൽ  നടപ്പാക്കുന്ന ജനതാ കർഫ്യൂവിന് ഒന്നിച്ച് ഒരുങ്ങി രാജ്യം.. നാടിനെ രക്ഷിക്കുവാൻ നമുക്കും പങ്കുചേരാം ..

കൊറോണയെ തുരത്താൻ ജനങ്ങൾ ജനങ്ങൾക്ക് വേണ്ടി ദേശീയ തലത്തിൽ നടപ്പാക്കുന്ന ജനതാ കർഫ്യൂവിന് ഒന്നിച്ച് ഒരുങ്ങി രാജ്യം.. നാടിനെ രക്ഷിക്കുവാൻ നമുക്കും പങ്കുചേരാം ..

കോവിഡിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ഞായറാഴ്ച നടക്കുന്ന, ജനങ്ങൾ ജനങ്ങൾക്ക് വേണ്ടി ദേശീയ തലത്തിൽ നടപ്പാക്കുന്ന ജനതാ കർഫ്യൂവിന് പൂർണമായി രാജ്യം ഒരുങ്ങിക്കഴിഞ്ഞു. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളെല്ലാം കർഫ്യൂവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെ 7 മുതൽ രാത്രി 9 വരെ ജനങ്ങൾ പുറത്തിറങ്ങാതെ വീടിനകത്ത് ഇരിക്കണമെന്നാണു പ്രധാനമന്ത്രിയുടെ ആഹ്വാനം.

14 മണിക്കൂർ നീളുന്ന കർഫ്യൂവിന്റെ ഭാഗമായി നിരത്തുകളിൽനിന്നു മാറിനിൽക്കാനും പൊതുഗതാഗതം ഉപയോഗിക്കാതിരിക്കാനും ജനം ശ്രദ്ധിക്കണം. അവശ്യ സേവനങ്ങളായ ആരോഗ്യവകുപ്പ്, പൊലീസ്, മാധ്യമങ്ങൾ എന്നിവയ്ക്കു മാത്രമാണ് ഇളവുള്ളത്.

പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം നടക്കുന്ന ജനതാ കർഫ്യൂവിൽ കേരളം പൂർണമായി സഹകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു . കെഎസ്ആർടിസിയും കൊച്ചി മെട്രോയും ഉൾപ്പെടെ പൊതുഗതാഗത സംവിധാനങ്ങളെല്ലാം നിശ്ചലമാകും. എല്ലാവരും വീടുകളിൽ കഴിയുന്നതിനാൽ കുടുംബാംഗങ്ങൾ മാത്രമായി പരിസര ശുചീകരണം നടത്തണമെന്നു മുഖ്യമന്ത്രി അഭ്യർഥിച്ചു. ബാറുകൾ ഉൾപ്പെടെ മദ്യശാലകൾ പ്രവർത്തിക്കില്ല. എല്ലാ കച്ചവടക്കാരും സഹകരിക്കുമെന്നു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീൻ പറ‍ഞ്ഞു.

ഹോട്ടലുകളും റസ്റ്ററന്റുകളും ബേക്കറികളും അടച്ചിടുമെന്നു കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ അറിയിച്ചു. സ്വകാര്യ ബസുകൾ സർവീസ് നടത്തില്ലെന്നു കേരള ബസ് ഓപറേറ്റഴ്സ് കോ ഓർഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ ടി ഗോപിനാഥൻ, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ലോറൻസ് ബാബു എന്നിവർ അറിയിച്ചു. പെട്രോൾ പമ്പുകൾ അടച്ചിടുമെന്നു ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ പെട്രോളിയം ട്രേഡേഴ്സ് നാഷനൽ വൈസ് പ്രസിഡന്റ് ആർ.ശബരീനാഥ് പറഞ്ഞു.

ജനതാ കർഫ്യൂവിനെ എൽഡിഎഫും യുഡിഎഫും പിന്തുണച്ചു. കോവിഡിനെക്കുറിച്ചു രാജ്യമെങ്ങും ആശങ്കയുള്ള സാഹചര്യത്തിൽ അതിനെ പ്രതിരോധിക്കാനുള്ള എല്ലാ നടപടികളെയും പിന്തുണയ്ക്കുമെന്ന് എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ അറിയിച്ചു. ഇക്കാര്യത്തിൽ രാഷ്ട്രീയമില്ലെന്നും ദേശീയതലത്തിൽ തന്നെ കോൺഗ്രസ് ജനതാ കർഫ്യൂവിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ പറഞ്ഞു.