പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായി ശ്രീമതി ജയാ ജേക്കബിനെ തിരഞ്ഞെടുത്തു

പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായി ശ്രീമതി ജയാ ജേക്കബിനെ തിരഞ്ഞെടുത്തു

പാറത്തോട് : പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായി ശ്രീമതി ജയാ ജേക്കബിനെ തിരഞ്ഞെടുത്തു. ഇരുപത് അംഗ പഞ്ചായത്തു സമിതിയിൽ പത്തു വോട്ടുകൾ നേടിയാണ് കേരള കോൺഗ്രസ് (എം) ലെ ജയാ ജേക്കബ് പഞ്ചായത്തു പ്രസിഡന്റായി തെരഞ്ഞെടുക്കപെട്ടത്. ഒൻപതു പ്രതിപക്ഷ അംഗങ്ങൾ വോട്ടെടുപ്പ് ബഹിഷ്കരിച്ചു. എസ് ഡി പി ഐ യിലെ ഏക അംഗം വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു.

ജയാ ജേക്കബിന്റെ സത്യപ്രതിജ്ഞ (വീഡിയോ)

പുതിയ പാറത്തോട് പഞ്ചായത്ത് പ്രസിഡൻറ് ജയാ ജേക്കബിന്റെ സത്യപ്രതിജ്ഞ (വീഡിയോ)പാറത്തോട് ഗ്രാമപഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി ശ്രീമതി ജയാ ജേക്കബ് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റെടുത്തു. വരണാധികാരി സരസമ്മ പി കെ യാണ് സത്യവാചകം ചൊല്ലിക്കൊടുത്തത് . കോൺഗ്രസ് കേരളാകോൺഗ്രസ് ധാരണയനുസരിച്ചു അടുത്ത ഒരു വർഷത്തേക്ക് ജയാ ജേക്കബ് ആയിരിക്കും പാറത്തോട് ഗ്രാമപഞ്ചായത്തിന്റെ പ്രസിഡണ്ട്. തുടർന്ന് അടുത്ത രണ്ടു വർഷത്തേക്ക് കോൺഗ്രസ് അംഗത്തിന് സ്ഥാനം കൈമാറും എന്നാണ് നിലവിലെ ധാരണ. for more videos and news, please log on to KanjirappallyNEWS.com

Posted by Kanjirappally News on Thursday, January 4, 2018

ജയ ജേക്കബ് 1995-2000 ത്തില്‍ ഗ്രാമപഞ്ചായത്ത് അംഗവും 2 വര്‍ഷക്കാലം വൈസ് പ്രസിഡന്‍റുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. A.K.C.C കാഞ്ഞിരപ്പള്ളി രൂപതാ വനിതാ ഫോറം വൈസ് പ്രസിഡന്‍റുമായി പ്രവര്‍ത്തിച്ചുവരുന്നു. ഭര്‍ത്താവ് ജേക്കബ് ജോണ്‍, മക്കള്‍ സ്റ്റഫി മരിയാ മുംബൈ, ജോണി ജേക്കബ്, എസ്,ഡി കോളേജ്, ജോസി ജേക്കബ് B,H.M തിരുവനന്തപുരം,

യു.ഡി.എഫ് ലെ ധാരണപ്രകാരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം ആദ്യ മൂന്നു വര്‍ഷം കേരളാകോണ്‍ഗ്രസ്സിന്നും.അവസാന രണ്ടുവര്‍ഷം കോണ്‍ഗ്രസ്സിനുമായിരുന്നു.ആദ്യ രണ്ടുവര്‍ഷം കേരളാ കോണ്‍ഗ്രസ്സിലെ ജോളിഡോമനിക്ക് പ്രസിഡന്‍റ് സ്ഥാനം വഹിക്കുകയും തുര്‍ന്ന് ശ്രീമതി ജയാ ജേക്കബ് .പ്രസിഡന്‍റ് ആകുകയും ചെയ്തു .ജയാ ജേക്കബിനെ അനുമോദിച്ചുകൊണ്ടുള്ള യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.T.M ഹനീഫ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാപഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍റിംങ് കമ്മറ്റി ചെയര്‍മാനും ,കേരളാകോണ്‍ഗ്രസ്സ് സ്റ്റിയറിംങ് കമറ്റി അംഗവുമായ Adv.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, കേരളാകോണ്‍ഗ്രസ്സ് സ്റ്റിയറിംങ് കമ്മറ്റി അംഗം ജോര്‍ജുകുട്ടി അഗസ്തി, പൂഞ്ഞാര്‍ കേരളാകോണ്‍ഗ്രസ്സ് നിയോജകമണ്ടലം പ്രസിഡന്‍റ് മജു പുളിക്കല്‍, ജില്ലാസെക്ക്രട്ടറി ജോണിക്കുട്ടി മഠത്തിനകം, മണ്ഡലം പ്രസിഡന്‍റ്. കെ ജെ തോമസ് കട്ടക്കല്‍, യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ജോര്‍ഡിന്‍ കിഴക്കേതലയ്ക്കല്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് ജോളിഡോമനിക്ക്, സ്റ്റാന്‍റിംഗ് കമറ്റി അംഗങ്ങളായ ജോസഫ് പടിഞ്ഞാറ്റ,, ഷേര്‍ളി തോമസ്, ഫിലോമിന റെജി, മെമ്പര്‍മാരായ ,കെ,പി സുജീന്‍, ഡെയ്സി ജോര്‍ജുകുട്ടി,,ബിനു സജീവ്,,ഡയസ് കോക്കാട്ട്,എന്നിവര്‍ അനുമോദനമര്‍പ്പിച്ചു,.