കാൻസർ രോഗികൾക്കായി മുടി മുറിച്ചു നല്കി മാതൃകയാവുന്നു മുക്കൂട്ടുതറ ഊഴികാട്ടു വീട്ടിൽ ജെസ്ലി എന്ന കൊച്ചു മിടുക്കി (വീഡിയോ)

കാൻസർ രോഗികൾക്കായി മുടി മുറിച്ചു നല്കി മാതൃകയാവുന്നു മുക്കൂട്ടുതറ ഊഴികാട്ടു വീട്ടിൽ  ജെസ്ലി  എന്ന കൊച്ചു മിടുക്കി  (വീഡിയോ)

എരുമേലി : മുത്തശ്ശി കാൻസർ വന്നു മരിച്ചതിന്റെ വേദന മനസ്സിൽ തളം കെട്ടി നിൽക്കുന്പോൾ കാൻസർ രോഗികൾക്കായി തന്റെ മുടി മുറിച്ചു നല്കി സമൂഹത്തിനു മാതൃകയാവുകയാണ് മുക്കൂട്ടുതറ മുപ്പത്തഞിൽ ഊഴികാട്ടു വീട്ടിൽ ജെസ്ലി എന്ന കൊച്ചു മിടുക്കി .

അച്ഛൻ ജയദേവും അമ്മ വിനിതയും കുട്ടിക്ക് ഈ സൽപ്രവർത്തിക്ക് നല്ല പ്രോത്സാഹനം ആണ് നല്കിയത്. അച്ഛന്റെ അമ്മ മരണപെട്ടത്‌ കാൻസർ രോഗം ബാധിച്ചായിരുന്നു . എല്ലാ ദിവസവും കാൻസർ രോഗത്തെയും മുടി ഇല്ലാത്തതിൽ ഉണ്ടായ ബുദ്ധിമുട്ടിനെയും കുറിച്ച് മുത്തശ്ശി പറയുമായിരുന്നു . ഇതാണ് മുടി വളർത്തി മുറിച്ചെടുത്തു കാൻസർ രോഗികള്ക്ക് കൊടുക്കുവാൻ പ്രേരിപ്പിച്ചത് എന്ന് ജെസ്ലി പറഞ്ഞു.

ഇനിയും മുടി വളരുന്പോൾ അതും മുറിച്ചു കാൻസർ രോഗികള്ക്ക് വേണ്ടി ദാനം ചെയ്യുവാൻ തയാർ ആരെന്നും ജെസ്ലി പറഞ്ഞു. താൻ ചെയ്ത പ്രവർത്തിയിൽ അഭിമാനം തോന്നുന്നുണ്ടെന്ന് ഈ കൊച്ചു മിടുക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.

എലിവലിക്കര സൈന്റ്റ്‌ മേരീസ്‌ കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നാലാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയാണ് ജെസ്ലി എന്ന ഇപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്ന ഈ കുഞ്ഞു മാലാഖ.
വീഡിയോ കാണുക

0-web-jesli-donates-hait-to-cancer-parients

1-web-jesli-donates-hair-to-cancer-patients

2-web-jesli-donate-hait-to-cancer-patients

3-web-jesli-donates-hair-to-cancer-patients