ജെസ്നയുടെ തിരോധാനം: ഷോണ്‍ ജോർജ് സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജി തള്ളി

ജെസ്നയുടെ തിരോധാനം:  ഷോണ്‍  ജോർജ്  സമർപ്പിച്ച  ഹേബിയസ് കോർപസ് ഹർജി തള്ളി

മുക്കൂട്ടുതറ : മുക്കൂട്ടുതറ സ്വദേശിനി ജെസ്നയുടെ തിരോധനാത്തെക്കുറിച്ചുള്ള പോലീസ് അന്വേഷണം തൃപ്തികരമാണെന്ന് ഹൈക്കോടതി. ജെസ്നയുടെ സഹോദരനും ഷോണ്‍ ജോർജും സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജി തള്ളിയാണ് കോടതിയുടെ നിരീക്ഷണം.

ജെസ്ന അന്യായ തടങ്കലിലാണെന്ന് സ്ഥാപിക്കാൻ ഹർജിക്കാർക്ക് സാധിച്ചില്ല. നിലവിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയുള്ളതിനാൽ ഹേബിയസ് കോർപസ് നിലനിൽക്കില്ലെന്നും കോടതി അറിയിച്ചു.

ജെസ്നയെ കണ്ടെത്താൻ സാധ്യമായ എല്ലാ മാർഗങ്ങളും പോലീസ് ആരായുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.