ജെസ്നയുടെ തിരോധാനം സി.ബി.ഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടു ഐ.എൻ.ടി.യു.സി. മുക്കൂട്ടുതറയിൽ ജൂലൈ ഒന്നിന് ജനസദസ്സ് സംഘടിപ്പിക്കും

ജെസ്നയുടെ തിരോധാനം സി.ബി.ഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടു  ഐ.എൻ.ടി.യു.സി. മുക്കൂട്ടുതറയിൽ  ജൂലൈ ഒന്നിന്  ജനസദസ്സ്  സംഘടിപ്പിക്കും

ജെസ്നയുടെ തിരോധാനം സി.ബി.ഐ അന്വേഷിക്കണമെന്ന് ഐ.എൻ.ടി.യു.സി കോട്ടയം ജില്ലാ കമ്മറ്റി . ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് മുക്കൂട്ടുതറയിൽ ജൂലൈ ഒന്നിന് രാവിലെ പത്തിന് ജനസദസ്സ് നടത്തും

എരുമേലി : മുക്കൂട്ടുതറ സ്വദേശിനിയും, കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയുമായ ജസ്ന മരിയ ജെയിംസ് അപ്രത്യക്ഷമായിട്ട് നൂറ് ദിവസങ്ങൾ പിന്നിടുമ്പോഴും പോലീസ് ഇരുട്ടിൽ തപ്പുകയാണെന്നു ഐ.എൻ.ടി.യു.സി കോട്ടയം ജില്ലാ കമ്മറ്റി ആരോപിച്ചു. പ്രത്യേക അന്വേഷണ സംഘം ഇപ്പോൾ നടത്തുന്ന അന്വേഷണം തൃപ്തികരമല്ലാത്തതിനാൽ കേസ്സ് സി.ബി.ഐ ഏറ്റെടുക്കണമെന്ന് ഐ.എൻ.ടി.യു.സി കോട്ടയം ജില്ലാ കമ്മറ്റി പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

എരുമേലി പ്രസ് ക്ലബ്ബിൽ നടന്ന പത്രസമ്മേള നത്തിൽ ഐ. എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ പ്രകാശ് പുളിക്കൽ, റോണി കെ. ബേബി, ഐ.എൻ.ടി.യു. സി പൂഞ്ഞാർ റീജിണൽ പ്രസിഡൻറ് നാസ്സർ പനച്ചി, ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റുമാരായ സലിം കണ്ണങ്കര, ജോൺസൺ പുന്നമൂട്ടിൽ, റെജി അമ്പാറ എന്നിവർ പങ്കെടുത്തു.

ജസ്നയുടെ തിരോധാനം നടന്നിട്ടു നൂറ് ദിവസങ്ങൾ പിന്നിടുകയാണ്. ഇതു വരെ ജസ്നയെക്കുറിച്ച് ഒരു സൂചനയും ലഭ്യമാക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ല. ജസ്നയുടെ കുടുംബാംഗങ്ങളും, നാട്ടുകാരും, സഹപാഠികളും, അധ്യാപകരും, ഇക്കാര്യത്തിൽ വളരെ മനോവിഷമത്തിലാണ്. ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തിൽ പോലീസ് അന്വേഷണത്തിൽ വളരെ ഗുരുതരമായ വീഴ്ച്ചകളാണ് ഉണ്ടായത്. പോലീസ് കാര്യക്ഷമമായി കേസ്സ് അന്വേഷിക്കാതിരുന്നതുകൊണ്ട് വളരെ നിർണ്ണായകമായേക്കാവുന്ന പല തെളിവുകളും ആദ്യഘട്ടത്തിൽ തന്നെ നഷ്ട്ടപ്പെട്ടു. ജസ്നയുടെ തിരോധാനം വാർത്തയായ ഉടൻ തന്നെ എ.ഡി.ജി.പി ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ രുപീകരിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചതാണ്. പക്ഷേ ഐ.ജി മനോജ് എബ്രാഹത്തിന്റെ നേതൃത്വത്തിൽ ഉന്നതതല അന്വേഷണ സംഘത്തെ നിയോഗിച്ചുകൊണ്ടുള്ള തീരുമാനം ഉണ്ടാകുന്നത് രണ്ട് മാസങ്ങൾക്ക് ശേഷമാണ്. ഇത് കേസ് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇത് വിഷയത്തിലുള്ള സർക്കാരിന്റെ അലംഭാവം സൂചിപ്പിക്കുന്നതാണ്. ഐ. എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് പറഞ്ഞു

അന്വേഷണത്തിൽ ലോക്കൽ പോലീസിന്റെ ഭാഗത്തു നിന്നും വളരെ ഗുരുതരമായ വീഴ്ച്ചകൾ ഉണ്ടായിട്ടുണ്ട്. പരാതി നൽകി നാല് ദിവസങ്ങൾക്ക് ശേഷമാണ് പോലീസ് ജസ്നയുടെ വീട്ടിലെത്തുന്നത്. മാർച്ച് 22 ന് ജെസ്നയെ കാണാതായിട്ടും പോലീസ് കോളേജിലെത്തി സഹപാഠികളെയും, കോളേജ് അധികൃതരെയും കണ്ട് വിശദാംശങ്ങൾ ശേഖരിക്കുന്നത് ഏപ്രിൽ മൂന്നിനാണ്. ജെസ്ന ഈ അധ്യയന വർഷം കുറച്ചു മാസ്സങ്ങളിൽ കോളേജ് ഹോസ്റ്റലിൽ താമസിച്ചിരുന്ന വിവരം അറിഞ്ഞിട്ടു കൂടിയും ഹോസ്റ്റലിൽ എത്തുവാനോ ഒപ്പം താമസിച്ചിരുന്നവരോടും, ഹോസ്റ്റൽ അധികൃതരോടും അന്വേഷണം നടത്താൻ പോലീസ് തയ്യാറായില്ല. ഇതൊക്കെ ബോധപൂർവ്വമായിരുന്നോ എന്നും, കേസ് അട്ടിമറിക്കുന്നതിന് വേണ്ടി ആയിരുന്നോ എന്നും സംശയമുണ്ട്. ആയതിനാൽ പ്രത്യേക അന്വേഷണ സംഘം ഇപ്പോൾ നടത്തുന്ന അന്വേഷണം തൃപ്തികരമല്ലാത്തതിനാൽ കേസ്സ് സി.ബി.ഐ ഏറ്റെടുക്കണമെന്ന് ഐ.എൻ.ടി.യു.സി കോട്ടയം ജില്ലാ കമ്മറ്റിയുടെ പേരിൽ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ആവശ്യപ്പെട്ടു.

ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് ജൂലൈ ഒന്നിന് മുക്കൂട്ടുതറയിൽ രാവിലെ പത്തിന് ജനസദസ്സ് നടത്തും. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡൻറ് ഫിലിപ്പ് ജോസഫിന്റെ അധ്യക്ഷതയിൽ ചേരുന്ന ജനസദസ് സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രി ശ്രീ. അടൂർ പ്രകാശ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും.

പത്രസമ്മേള നത്തിൽ ഐ. എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ പ്രകാശ് പുളിക്കൽ, റോണി കെ. ബേബി, ഐ.എൻ.ടി.യു. സി പൂഞ്ഞാർ റീജിണൽ പ്രസിഡൻറ് നാസ്സർ പനച്ചി, ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റുമാരായ സലിം കണ്ണങ്കര, ജോൺസൺ പുന്നമൂട്ടിൽ, റെജി അമ്പാറ എന്നിവർ പങ്കെടുത്തു.