മുണ്ടക്കയം ബസ് സ്റ്റാൻഡിൽ ജസ്നയെപ്പോലൊരു പെൺകുട്ടി.. പോലീസ് സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷ്മപരിശോധന നടത്തുന്നു

മുണ്ടക്കയം ബസ്  സ്റ്റാൻഡിൽ ജസ്നയെപ്പോലൊരു പെൺകുട്ടി.. പോലീസ് സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷ്മപരിശോധന നടത്തുന്നു

ജെസ്‌ന കേസ് : മുണ്ടക്കയം ബസ് സ്റ്റാൻഡിൽ, വേഷം മാറി ദൂരെയാത്രയ്ക്കു പോകുവാൻ തയ്യാറായതുപോലെ ജീൻസും ടോപ്പും ധരിച് കൈയിൽ രണ്ടു ബാഗുകളുമായി ജെസ്‌നയെപ്പോലൊരു പെൺകുട്ടിയെ പോലീസ് ബസ് സ്റ്റാൻഡിലെ ഒരു മൊബൈൽ കടയിലെ സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തി. ആദ്യപ്രതികരണത്തിൽ ജെസ്‌നയുടെ പിതാവും സഹോദരങ്ങളും അത് ജെസ്‌നയല്ല എന്ന് പറഞ്ഞുവെങ്കിലും പോലീസ് കിട്ടിയ ദൃശ്യങ്ങൾ കൂടുതൽ ശാസ്ട്രീയമായ രീതിയിൽ സൂക്ഷ്മപരിശോധന നടത്തുകയാണ്.

മുണ്ടക്കയം : ജെസ്‌ന കേസിൽ തെളിവുകളുടെ അഭാവത്തിൽ മുന്പോട്ടുള്ള അന്വേഷണം വഴിമുട്ടിയ സാഹചര്യത്തിൽ മുണ്ടക്കയം ബസ് സ്റ്റേഡിൽ സംഗീത മൊബൈൽസ് എന്ന കടയിലെ സിസിടിവി ക്യാമറയിൽ നിന്നും പോലീസ് വീണ്ടെടുത്ത ദൃശ്യങ്ങളിൽ ജെസ്‌നയുടെ രൂപ സാദൃശ്യം ഉള്ള ഒരു പെൺകുട്ടിയ കണ്ടെത്തിയിരുന്നു. നേ​ര​ത്തെ ഇ​ടി​മി​ന്ന​ലി​ൽ കത്തിപ്പോയ സി സി ടിവിടെ ഹാർഡ് ഡിസ്ക് പോ​ലീ​സ് ഹൈ​ടെ​ക് സെ​ൽ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യ​ത്തോ​ടെയാണ് അന്വേഷണ സംഘം കഴിഞ്ഞ ദിവസങ്ങളിൽ വീണ്ടെടുത്തത്. അതിൽ നിന്നും കണ്ടെത്തിയ ദൃശ്യങ്ങളിൽ ആണ് പെൺകുട്ടിയെ കണ്ടത്. ജെസ്‌നയെ കാണാതായ ദിവസം 11.44-ന് പതിഞ്ഞിരിക്കുന്ന ദൃ​ശ്യ​ങ്ങ​ളാണിത്. ജെസ്‌ന എരുമേലിയിൽ നിന്നും കയറിയ ബസ് മുണ്ടക്കയത് എത്തിയ സമയം കഴിഞ്ഞു അര മണിക്കൂറിനുശേഷമാണ് ഈ ദൃശങ്ങൾ. രാവിലെ ജെസ്‌ന ധരിച്ചിരുന്നത് ചുരിദാര്‍ ആണെന്നാണ് എരുമേലിയില്‍ കണ്ടവരുടെയും മറ്റും മൊഴി. എന്നാല്‍, മുണ്ടക്കയത്തെ ദൃശ്യങ്ങളില്‍ ജെസ്‌ന ധരിച്ചിരുന്നത് ജീന്‍സും ടോപ്പുമാണ്.

പോലീസിന്റെ സംശയ ലിസ്റ്റിൽ പെട്ട ജെസ്‌നയുടെ ആൺ സുഹൃത്ത് താൻ മുണ്ടക്കയം ബസ് സ്റാൻഡിലൂടെ കോളേജിലേക്ക് പോയ സമയം പറഞ്ഞതനുസരിച്ചു ആ സമയത്തെ വീഡിയോ പോലീസ് പരിശോധിച്ച സമയത്തു, അയാൾ പറഞ്ഞതുപോലെ ആ സമയത്തു പോകുന്നത് കണ്ടു. എന്നാൽ ആ സമയത്തിന് ആറു മിനിട്ടു മുൻപ് ജെസ്‌നയുടെ രൂപ സാദൃശ്യമുള്ള ഒരു പെൺകുട്ടി അതെ ക്യാമറ പരിധിയിൽ കൂടി നടന്നു പോകുന്നതായി കണ്ടെത്തി. ആ പെൺകുട്ടി ജീൻസ്‌ ധരിച്ചു ഒരു ബാഗ് കയ്യിലും മറ്റൊരു ബാഗ് തോളിലും തൂക്കി നടന്നുപോകുന്നതയാണ് ദൃശ്യങ്ങളിൽ കണ്ടെത്തിയത് . പഴ്‌സും മറ്റും വയ്ക്കുന്ന ബാഗ് ഒരു വശത്ത് ഇട്ടിരുന്നതായും ദൃശ്യങ്ങളില്‍ വ്യക്തമാകുന്നു.

ജെസ്‌നയുടെ സുഹൃത്തിനെയും , ജെസ്‌നയുടെ രൂപസാദൃശ്യമുള്ള ഒരു പെൺകുട്ടിയെയും ഒരേ സ്ഥലത്തു കണ്ടതിനാൽ പോലീസ് ആ പെൺകുട്ടി ജെസ്‌ന തന്നെയാണെന്ന് സംശയിച്ചു. തുടർന്ന് ആ ദൃശ്യങ്ങൾ ജെസ്‌നയുടെ പിതാവിനെയും സഹോദരങ്ങളെയും മറ്റു ബന്ധുക്കാരെയും കാണിച്ചു. എന്നാൽ അത് ജെസ്‌നയാണെന്നു അവരിൽ ആരും തന്നെ ഉറപ്പിച്ചു പറയുന്നില്ല . തുടർന്ന് ജെസ്‌നയുടെ സഹപാഠികളെയും സുഹൃത്തുക്കളെയും വീഡിയോ കാണിച്ചു. അവരും അത് ജെസ്‌ന ആണെന്ന് പൂർണമായും ഉറപ്പിച്ചു പറയുന്നില്ല.. ജെസ്‌ന ആണോയെന്ന് സംശയം ഉണ്ടെന്നു മാത്രമാണ് അവർ പറയുന്നത്.

എങ്കിലും പോലീസ് ആ വീഡിയോ തള്ളിക്കളയാതെ കൂടുതൽ ശാസ്ട്രീയമായ രീതിയിൽ പരിശോധിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്.

ആ വീഡിയോയിലെ പെൺകുട്ടി ജെസ്‌നയാണെകിൽ അത് മറ്റൊരു സാധ്യതിയിലേക്കു വിരൽ ചൂണ്ടുന്നു. ജെസ്‌ന ആരുടെയെങ്കിലും ഒപ്പം ദൂരെ എങ്ങോട്ടെങ്കിലും പുറപ്പെട്ടു പോകുവാൻ ആണ് തീരുമാനിച്ചിരുന്നതെങ്കിൽ, അതിനുള്ള സാധ്യത വളരെ വലുതാണ്. വീട്ടിൽ നിന്നും മൊബൈൽ ഫോൺ ഉൾപ്പെടെ എല്ലാം ഉപേക്ഷിച്ചു ഒരു ബാഗു മാത്രം എടുത്തു ബസ്സിൽ കയറി മുണ്ടക്കയത് എത്തിയ ജെസ്‌ന, മുൻകൂട്ടി പ്ലാൻ ചെയ്തതുപോലെ ഏതെങ്കിലും സുഹൃത്തുക്കളുടെ വീട്ടിലോ, ഹോട്ടൽ മുറിയിലെ പോയി നേരത്തെ കരുതി വച്ചിരുന്ന ഡ്രെസ്സും ബാഗുമായി പുറപ്പെട്ടു പോയതിലേക്കും ഈ സംഭവം വിരൽ ചൂണ്ടുന്നു. ജീൻസ്‌ ധരിച്ചിരുന്നതിനാൽ അത് ദൂരെയാത്രക്കുള്ള തയ്യാറെഉപ്പനെന്നു ഉറപ്പാണ്. അംങ്ങനെയെങ്കിൽ ഈ കാര്യങ്ങളിൽ ജെസ്‌നയെ നന്നായി സഹായിച്ച ആരോ പിറകിൽ ഉണ്ട്.

ജെസ്‌നയുടെ പിതാവായ ജയിംസിന്റെ നിർമ്മാണ ജോലികളിൽ സഹായിക്കുവാൻ നിരവധി അന്യസംസ്ഥാന ജോലിക്കാർ മുക്കൂട്ടുതറ ഭാഗങ്ങളിൽ താമസിക്കുന്നു. അവരിൽ പലരും ഓരോ കാര്യങ്ങൾക്കായി ജെസ്‌നയുടെ വീട്ടിൽ എത്തുന്നതും പതിവായിരുന്നു. അവരിൽ ആരുടെയെങ്കിലും ഒപ്പം ജെസ്‌ന അന്യസംസ്ഥാനത്തേക്കു പോയോ എന്നും അന്വേഷണ പരിധിയിൽ കൊണ്ടുവരണം എന്നും പലർക്കും അഭിപ്രായമുണ്ട്. എന്നാൽ മുക്കൂട്ടുതറ പമ്പാവാലി ഭാഗങ്ങളിൽ താമസിക്കുന്ന അന്യസംസ്ഥാന ജോലിക്കാരിൽ ഭൂരിഭാഗം പേരും വ്യാജ തിരിച്ചറിയൽ രേഖകളാണ് ഉപയോഗിക്കുന്നതെന്നതിനാൽ അത്തരം ഒരു അന്വേഷണം ഫലവത്താകുവാൻ ബുദ്ധിമുട്ടാണ്.

എന്തായാലും ആ വിഡിയോയിൽ കണ്ട പെൺകുട്ടി ജെസ്‌നയാണോ എന്നതിന്റെ പൂർണ ബോധ്യം വന്നതിനു ശേഷമേ ആ രീതിയിൽ അന്വേഷണം മുൻപോട്ടു കൊണ്ടുപോകുവാൻ സാധിക്കൂ..