ജെസ്‌ന അല്ലെങ്കിൽ അവൾ പിന്നെയാര് ..? പോലീസ് ജനങ്ങളുടെ സഹായം ആവശ്യപ്പെടുന്നു..

ജെസ്‌ന അല്ലെങ്കിൽ അവൾ പിന്നെയാര് ..? പോലീസ് ജനങ്ങളുടെ സഹായം ആവശ്യപ്പെടുന്നു..

ജസ്‌നയെ കണ്ടെത്തുവാൻ നിങ്ങൾക്കും സഹായിക്കാം.. ഈ പെൺകുട്ടി ആരാണെന്നു അറിയുമെങ്കിൽ.. അവൾ ജെസ്‌ന അല്ലെങ്കിൽ പിന്നെയാര് ..?

മുണ്ടക്കയം : ജെസ്‌നയെ കാണാതായ ദിവസം, അതായതു മാർച്ച് 22നു, 11.44-ന് മുണ്ടക്കയം ബസ് സ്റ്റാൻഡിന്റെ മുൻപിലെ ഒരു കടയിലെ സി സി ടി വിയിൽ പതിഞ്ഞ ദൃശ്യങ്ങൾ ആണ് ഇവിടെ കാണുന്നത്. ജെസ്‌ന കയറിയെന്നു കരുതുന്ന ബസ് മുണ്ടക്കയം സ്റ്റാൻഡിൽ എത്തിയെന്നു കരുതുന്ന സമയത്തിന് അരമണിക്കൂറിനു ശേഷം ജെസ്‌നയുടെ രൂപസാദൃശ്യം ഉള്ള ഒരു പെൺകുട്ടി സ്റ്റാൻഡിന്റെ മുൻപിൽ കൂടെ നടന്നു പോകുന്ന ദൃശ്യമാണ് കാണുന്നത്. അപ്പോഴത്തെ സമയം 11.44 AM .

ജെസ്‌ന അല്ലെങ്കിൽ അവൾ പിന്നെയാര് ..? പോലീസ് ജനങ്ങളുടെ സഹായം ആവശ്യപ്പെടുന്നു..

ജെസ്‌ന അല്ലെങ്കിൽ അവൾ പിന്നെയാര് ..? പോലീസ് ജനങ്ങളുടെ സഹായം ആവശ്യപ്പെടുന്നു.. ജസ്‌നയെ കണ്ടെത്തുവാൻ നിങ്ങൾക്കും സഹായിക്കാം.. ഈ പെൺകുട്ടി ആരാണെന്നു അറിയുമെങ്കിൽ.. അവൾ ജെസ്‌ന അല്ലെങ്കിൽ പിന്നെയാര് ..? – watch the VIDEO ..മുണ്ടക്കയം : ജെസ്‌നയെ കാണാതായ ദിവസം, അതായതു മാർച്ച് 22നു, 11.44-ന് മുണ്ടക്കയം ബസ് സ്റ്റാൻഡിന്റെ മുൻപിലെ ഒരു കടയിലെ സി സി ടി വിയിൽ പതിഞ്ഞ ദൃശ്യങ്ങൾ ആണ് ഇവിടെ കാണുന്നത്. ജെസ്‌ന കയറിയെന്നു കരുതുന്ന ബസ് മുണ്ടക്കയം സ്റ്റാൻഡിൽ എത്തിയെന്നു കരുതുന്ന സമയത്തിന് അരമണിക്കൂറിനു ശേഷം ജെസ്‌നയുടെ രൂപസാദൃശ്യം ഉള്ള ഒരു പെൺകുട്ടി സ്റ്റാൻഡിന്റെ മുൻപിൽ കൂടെ നടന്നു പോകുന്ന ദൃശ്യമാണ് കാണുന്നത്. അപ്പോഴത്തെ സമയം 11.44 AM . രാവിലെ ജെസ്‌ന ധരിച്ചിരുന്നത് ചുരിദാര്‍ ആണെന്നാണ് എരുമേലിയില്‍ കണ്ടവരുടെയും മറ്റും മൊഴി. എന്നാല്‍, മുണ്ടക്കയത്തെ ദൃശ്യങ്ങളില്‍ കാണുന്ന പെൺകുട്ടി ധരിച്ചിരുന്നത് ജീന്‍സും ടോപ്പുമാണ്. ആ പെൺകുട്ടി ജീൻസ്‌ ധരിച്ചു ഒരു ബാഗ് കയ്യിലും മറ്റൊരു ബാഗ് തോളിലും തൂക്കി നടന്നുപോകുന്നതയാണ് ദൃശ്യങ്ങളിൽ കാണുന്നത് ത് . പഴ്‌സും മറ്റും വയ്ക്കുന്ന ബാഗ് ഒരു വശത്ത് ഇട്ടിരുന്നതായും ദൃശ്യങ്ങളില്‍ വ്യക്തമാകുന്നു. കൈയിൽ കാണുന്ന ബാഗിന്റെ രൂപം വച്ച് നോക്കുകായൈണെങ്കിൽ എവിടെയോ ഷോപ്പിംഗ് കഴിഞ്ഞു വരുന്നതുപോലെ തോന്നുന്നു. ഈ പെൺകുട്ടി ജെസ്‌നയാണോ അല്ലയോ എന്ന് ഇനിയും സ്ഥിരീകരിച്ചിട്ടില്ല . അത് ജസ്നയാണെങ്കിൽ അവൾ മുണ്ടക്കയത് എത്തി ആരുടേയുങ്കിലും സഹായത്തോടെ വേഷം മാറി നാടുകടന്നുവെന്നുവേണം അനുമാനിക്കുവാൻ. എങ്കിൽ പിന്നെ നാട്ടിൽ ചുറ്റുവട്ടത്ത് പോലീസ് ജെസ്‌നയെ അന്വേഷിച്ചിട്ടു കാര്യമല്ല . എന്നാൽ അത് ജസ്‌നയല്ല , വേറേതോ പെൺകുട്ടിയാണെന്ന് ഉറപ്പായാൽ, ജസ്നയുടെ അന്വേഷണം നിലവിലെ പോലെ തുടരേണ്ടിവരും. അതിനാൽ ഈ വിഡിയോയിൽ കാണുന്ന പെൺകുട്ടി ജെസ്‌നയാണോ എന്നതിന്റെ സ്ഥിരീകരണവും വളരെ അത്യാവശ്യമാണ്. ഈ വീഡിയോ കണ്ട ജസ്നയുടെ പിതാവും സഹോദരങ്ങളും, സഹപാഠികളും, സുഹൃത്തുക്കളും പറയുന്നത്, ആ പെൺകുട്ടി ജെസ്‌നയാണോ അല്ലയോ എന്ന് പൂർണമായും ഉറപ്പിച്ചു പറയുവാൻ സാധിക്കുന്നില്ല എന്നാണ്. അതിനാൽ ഈ വീഡിയോ കാണുന്നവരിൽ, ഈ വിഡിയോയിൽ കാണുന്ന പെൺകുട്ടിയുണ്ടെങ്കിൽ ദയവായി താനാണ് ആ കുട്ടിയെന്ന കാര്യം ജെസ്‌ന അന്വേഷണ ഉദ്യോഗസ്ഥന്മാരുടെ അടുത്ത് വെളിപ്പെടുത്തുക. വിഡിയോയിൽ കാണുന്നവരിൽ ആ പെൺകുട്ടിയെ അറിയാവുന്ന ആരെങ്കിലും ഈ വീഡിയോ കാണുന്നുവെങ്കിൽ ദയവായി ആ കാര്യം തെളിവ് സഹിതം അന്വേഷണ ഉദ്യോഗസ്ഥന്മാരെ അറിയിക്കുക.. ആ വിലപ്പെട്ട വിവരം ജെസ്‌നയ്ക്ക് വേണ്ടിയുള്ള തുടർ അന്വേഷണത്തിനു വളരെ സഹായകരമാകും. ജെസ്‌ന അന്വേഷണ സംഘത്തെ വിവരം അറിയിക്കേണ്ട നമ്പർ : 9447784523 for more details , please log on to KanjirappallyNEWS.com

Posted by Kanjirappally News on Sunday, July 8, 2018

രാവിലെ ജെസ്‌ന ധരിച്ചിരുന്നത് ചുരിദാര്‍ ആണെന്നാണ് എരുമേലിയില്‍ കണ്ടവരുടെയും മറ്റും മൊഴി. എന്നാല്‍, മുണ്ടക്കയത്തെ ദൃശ്യങ്ങളില്‍ കാണുന്ന പെൺകുട്ടി ധരിച്ചിരുന്നത് ജീന്‍സും ടോപ്പുമാണ്. ആ പെൺകുട്ടി ജീൻസ്‌ ധരിച്ചു ഒരു ബാഗ് കയ്യിലും മറ്റൊരു ബാഗ് തോളിലും തൂക്കി നടന്നുപോകുന്നതയാണ് ദൃശ്യങ്ങളിൽ കാണുന്നത് ത് . പഴ്‌സും മറ്റും വയ്ക്കുന്ന ബാഗ് ഒരു വശത്ത് ഇട്ടിരുന്നതായും ദൃശ്യങ്ങളില്‍ വ്യക്തമാകുന്നു. കൈയിൽ കാണുന്ന ബാഗിന്റെ രൂപം വച്ച് നോക്കുകായൈണെങ്കിൽ എവിടെയോ ഷോപ്പിംഗ് കഴിഞ്ഞു വരുന്നതുപോലെ തോന്നുന്നു.

ഈ പെൺകുട്ടി ജെസ്‌നയാണോ അല്ലയോ എന്ന് ഇനിയും സ്ഥിരീകരിച്ചിട്ടില്ല . അത് ജസ്നയാണെങ്കിൽ അവൾ മുണ്ടക്കയത് എത്തി ആരുടേയുങ്കിലും സഹായത്തോടെ വേഷം മാറി നാടുകടന്നുവെന്നുവേണം അനുമാനിക്കുവാൻ. എങ്കിൽ പിന്നെ നാട്ടിൽ ചുറ്റുവട്ടത്ത് പോലീസ് ജെസ്‌നയെ അന്വേഷിച്ചിട്ടു കാര്യമല്ല . എന്നാൽ അത് ജസ്‌നയല്ല , വേറേതോ പെൺകുട്ടിയാണെന്ന് ഉറപ്പായാൽ, ജസ്നയുടെ അന്വേഷണം നിലവിലെ പോലെ തുടരേണ്ടിവരും. അതിനാൽ ഈ വിഡിയോയിൽ കാണുന്ന പെൺകുട്ടി ജെസ്‌നയാണോ എന്നതിന്റെ സ്ഥിരീകരണവും വളരെ അത്യാവശ്യമാണ്. ഈ വീഡിയോ കണ്ട ജസ്നയുടെ പിതാവും സഹോദരങ്ങളും, സഹപാഠികളും, സുഹൃത്തുക്കളും പറയുന്നത്, ആ പെൺകുട്ടി ജെസ്‌നയാണോ അല്ലയോ എന്ന് പൂർണമായും ഉറപ്പിച്ചു പറയുവാൻ സാധിക്കുന്നില്ല എന്നാണ്.

അതിനാൽ ഈ വീഡിയോ കാണുന്നവരിൽ, ഈ വിഡിയോയിൽ കാണുന്ന പെൺകുട്ടിയുണ്ടെങ്കിൽ ദയവായി താനാണ് ആ കുട്ടിയെന്ന കാര്യം ജെസ്‌ന അന്വേഷണ ഉദ്യോഗസ്ഥന്മാരുടെ അടുത്ത് വെളിപ്പെടുത്തുക. വിഡിയോയിൽ കാണുന്നവരിൽ ആ പെൺകുട്ടിയെ അറിയാവുന്ന ആരെങ്കിലും ഈ വീഡിയോ കാണുന്നുവെങ്കിൽ ദയവായി ആ കാര്യം തെളിവ് സഹിതം അന്വേഷണ ഉദ്യോഗസ്ഥന്മാരെ അറിയിക്കുക.. ആ വിലപ്പെട്ട വിവരം ജെസ്‌നയ്ക്ക് വേണ്ടിയുള്ള തുടർ അന്വേഷണത്തിനു വളരെ സഹായകരമാകും. ജെസ്‌ന അന്വേഷണ സംഘത്തെ വിവരം അറിയിക്കേണ്ട നമ്പർ : 9447784523