ജില്ലാ കേരളോത്സവത്തിൽ കാഞ്ഞിരപ്പള്ളിക്ക് ഓവറോൾ കിരീടം

ജില്ലാ കേരളോത്സവത്തിൽ  കാഞ്ഞിരപ്പള്ളിക്ക്  ഓവറോൾ കിരീടം

ജില്ലാ കേരളോത്സവത്തിൽ കാഞ്ഞിരപ്പള്ളിക്ക് ഓവറോൾ കിരീടം
കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: കോ​​ട്ട​​യം ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തും യു​​വ​​ജ​​ന ക്ഷേ​​മ ബോ​​ർ​​ഡും സം​​യു​​ക്ത​​മാ​​യി സം​​ഘ​​ടി​​പ്പി​​ച്ച കേ​​ര​​ളോ​​ത്സ​​വ​​ത്തി​​ൽ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് 116 പോ​​യി​​ന്‍റോ​​ടെ ഒ​​ന്നാം സ്ഥാ​​നം നേ​​ടി. മാ​​ട​​പ്പ​​ള്ളി ബ്ലോ​​ക്ക് 86 പോ​​യി​​ന്‍റോ​​ടെ ര​​ണ്ടാം സ്ഥാ​​ന​​വും ച​​ങ്ങ​​നാ​​ശേ​​രി മു​​നി​​സി​​പ്പാ​​ലി​​റ്റി 83 പോ​​യി​​ന്‍റോ​​ടെ മൂ​​ന്നാം സ്ഥാ​​ന​​വും നേ​​ടി. ജി​​ല്ല​​യി​​ലെ ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തു​​ക​​ൾ, മു​​നി​​സി​​പ്പാ​​ലി​​റ്റി​​ക​​ൾ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ​നി​​ന്നു​​ള്ള ക​​ലാ, കാ​​യി​​ക പ്ര​​തി​​ഭ​​ക​​ളാ​​ണ് മാ​​റ്റു​​ര​​ച്ച​​ത്.

കോ​​ട്ട​​യം ന​ഗ​ര​സ​ഭ​യി​​ലെ ബി. ​​കാ​​വ്യ​​പ്രി​​യ ക​​ലാ​​തി​​ല​​ക​​മാ​​യും ച​​ങ്ങ​​നാ​​ശേ​​രി ന​ഗ​ര​സ​ഭ​യി​​ലെ മ​​ഹേ​​ശ്വ​​ർ അ​​ശോ​​ക് ക​​ലാ​​പ്ര​​തി​​ഭ​​യാ​​യും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. ഭ​​ര​​ത​​നാ​​ട്യം, കേ​​ര​​ള​​ന​​ട​​നം എ​​ന്നി​​വ​​യി​​ൽ ഒ​​ന്നാം സ്ഥാ​​ന​​വും കാ​​ർ​​ട്ടൂ​​ണി​​ൽ ര​​ണ്ടാം സ്ഥാ​​ന​​വും കു​​ച്ചു​​പ്പു​​ടി​​യി​​ൽ മൂ​​ന്നാം സ്ഥാ​​ന​​വും ഉ​​ൾ​​പ്പെ​​ടെ 14 പോ​​യി​​ന്‍റു നേ​​ടി​​യാ​​ണ് കാ​​വ്യ​​പ്രി​​യ ക​​ലാ​​പ്ര​​തി​​ഭ​​യാ​​യ​​ത്. മോ​​ണോ ആ​​ക്ട്, മി​​മി​​ക്രി, ഓ​​ട്ട​​ൻ​​തു​​ള്ള​​ൽ എ​​ന്നി​​വ​​യി​​ൽ ഒ​​ന്നാം സ്ഥാ​​നം നേ​​ടി 15 പോ​​യി​​ന്‍റോ​​ടെ​​യാ​​ണ് മ​​ഹേ​​ശ്വ​​ർ ക​​ലാ​​പ്ര​​തി​​ഭ​​യാ​​യ​​ത്.

പു​​രു​​ഷ വി​​ഭാ​​ഗ​​ത്തി​​ൽ കാ​​യി​​ക​പ്ര​​തി​​ഭ​​യാ​​യി ച​​ങ്ങ​​നാ​​ശേ​​രി ന​ഗ​ര​സ​ഭ​​യി​​ലെ മി​​ഥു​​ൻ മു​​ര​​ളി​​യും വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ൽ വാ​​ഴൂ​​ർ ബ്ലോ​​ക്കി​​ലെ ഷൈ​​ബി വി.​​എ​​സും സീ​​നി​​യ​​ർ ആ​​ൺ​​കു​​ട്ടി​​ക​​ളി​​ൽ കാ​​യി​​ക​പ്ര​​തി​​ഭ​​യാ​​യി മാ​​ട​​പ്പ​​ള്ളി ബ്ലോ​​ക്കി​​ലെ ദീ​​പ കെ.​​വി​​യും പെ​​ൺ​​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ ഈ​​രാ​​റ്റു​​പേ​​ട്ട ബ്ലോ​​ക്കി​​ലെ മേ​​രി കു​​ര്യ​​നും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. ഫു​​ട്ബോ​​ളി​​ൽ പാ​​ന്പാ​​ടി ബ്ലോ​​ക്ക് ടീം ​​ഒ​​ന്നാം സ്ഥാ​​നം നേ​​ടി. ബാ​​ഡ്മി​​ന്‍റ​​ൺ സിം​​ഗി​​ൾ​​സി​​ൽ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ബ്ലോ​​ക്കി​​ലെ ആ​​സി​​ഫ് ബ​​ഷീ​​റും ഡ​​ബി​​ൾ​​സി​​ൽ പ്ര​​കാ​​ശ​​ൻ ജെ., ​​ആ​​സി​​ഫ് ബ​​ഷീ​​ർ എ​​ന്നി​​വ​​രും ഒ​​ന്നാം സ്ഥാ​​നം നേ​​ടി.

സ​​മാ​​പ​​ന സ​​മ്മേ​​ള​​നം ഡോ. ​​എ​​ൻ. ജ​​യ​​രാ​​ജ് എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സെ​​ബാ​​സ്റ്റ്യ​​ന്‍ കു​​ള​​ത്തു​​ങ്ക​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഫാ. ​​സാ​​ൽ​​വി​​ൻ അ​​ഗ​​സ്റ്റി​​ൻ, കെ. ​​രാ​​ജേ​​ഷ്, എം.​​എ. റി​​ബി​​ൻ​​ഷാ തു​​ട​​ങ്ങി ത്രി​​ത​​ല പ​​ഞ്ചാ​​യ​​ത്ത് ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ൾ പ്ര​​സം​​ഗി​​ച്ചു. തു​​ട​​ർ​​ന്നു ന​​ട​​ന്ന ക​​ലാ​​സ​​ന്ധ്യ സി​​നി​​മാ​​താ​​രം കോ​​ട്ട​​യം ന​​സീ​​ർ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.