ആനക്കല്ല് സെന്‍റ് ആന്‍റണീസ് പബ്ലിക്ക്സ്കൂളിനു വീണ്ടും റാങ്കുകളുടെ തിളക്കം… JIPMER അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയിൽ വിദ്യാർഥികൾ റാങ്കുകൾ വാരിക്കൂട്ടി

ആനക്കല്ല് സെന്‍റ് ആന്‍റണീസ് പബ്ലിക്ക്സ്കൂളിനു വീണ്ടും റാങ്കുകളുടെ തിളക്കം… JIPMER അഖിലേന്ത്യാ  മെഡിക്കല്‍ പ്രവേശന പരീക്ഷയിൽ വിദ്യാർഥികൾ  റാങ്കുകൾ വാരിക്കൂട്ടി

കാഞ്ഞിരപ്പള്ളി : ആനക്കല്ല് സെന്‍റ് ആന്‍റണീസ് പബ്ലിക്ക്സ്കൂളിനു വീണ്ടും റാങ്കുകളുടെ തിളക്കം…ഇത്തവണ ജിപ്മർ അഖിലേന്ത്യാ പരീക്ഷയിൽ വിദ്യാർഥികൾ റാങ്കുകൾ വാരിക്കൂട്ടി .

പ്രശസ്തമായ ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസേര്‍ച്ച് (ജിപ്‌മെര്‍) അഖിലേന്ത്യ എം.ബി.ബി.എസ് എന്‍ട്രന്‍സ് പരീക്ഷയില്‍ ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിന് റാങ്കുകളുടെ തിളക്കം. ആദ്യ 100 റാങ്കുകളില്‍ ഏഴും നേടിയാണ് വിദ്യാര്‍ഥികള്‍ ഉന്നതവിജയം നേടിയത്.

കേരള മെഡിക്കല്‍ പ്രവേശന പരീക്ഷയിൽ ആറാം റാങ്ക് നേടിയ അന്ന ജെയിംസിന് ഇത്തവണ പതിനേഴാം റാങ്ക് .

പ്രവേശന പരീക്ഷയില്‍ നിമിഷ എം.എച്ച്. രണ്ടാം റാങ്കും (ഒബിസി വിഭാഗം ഒന്നാം റാങ്ക്), എബിന്‍ എസ്.എം. എട്ടാം റാങ്കും (ഒബിസി മൂന്നാം റാങ്ക്) നേടി വിജയം ഉജ്ജ്വലമാക്കി. അന്ന ജയിംസിന് 17ാം റാങ്കും രാജലക്ഷ്മി എം.ആര്‍. 30ാം റാങ്കും തല്‍ഹത്ത് എ. സലാം 37ാം റാങ്കും (ഒബിസി ആറാം റാങ്ക്), വിഷ്ണു വര്‍ധന്‍ എസ്. 54ാം റാങ്കും (ഒബിസി ഒമ്പതാം റാങ്ക്), എസ്. പ്രദീപ 87ാം റാങ്കും നേടി. റിച്ചു തൊമ്മന് 114ാം റാങ്കും അഞ്ജലി ആര്‍. ഹെഗ്‌ഡെയ്ക്ക് 143ാം റാങ്കും നേടാന്‍ കഴിഞ്ഞു.

പരിശീലിപ്പിച്ച അധ്യാപകരയെും മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെയും പ്രിന്‍സിപ്പല്‍ ഫാ. ഡെന്നി തോമസ് നെടുംപതാലിലും മാനേജുമെന്റും പിടിഎയും അഭിനന്ദിച്ചു.

LINKS