അത്യാവശ്യ മരുന്നുകളുമായി മലവെള്ളപ്പാച്ചിലിൽ തോടിനു കുറുകെ സാഹസികമായി വാർഡ് മെമ്പർ..

അത്യാവശ്യ മരുന്നുകളുമായി  മലവെള്ളപ്പാച്ചിലിൽ  തോടിനു കുറുകെ സാഹസികമായി വാർഡ് മെമ്പർ..

എരുമേലി / പാക്കാനം : കടുത്ത പനിയുമായി അത്യാസന്നനിലയിൽ കിടന്ന രോഗിയ്ക്ക് അത്യാവശ്യ മരുന്നുകളുമായി മലവെള്ളപ്പാച്ചിലിൽ ഇരുവര കവിഞ്ഞൊഴുകിയ തോടിന്റെ കുറുകെ കയറിൽ പിടിച്ചു തൂങ്ങി ജീവൻ പണയംവെച്ചു അക്കരകടന്നു സഹായം എത്തിച്ച വാർഡ് മെമ്പർ ജോമോൻ വാഴപ്പനാടിയ്ക്കു നാട്ടുകാരുടെ അഭിന്ദനപ്രവാഹം.

പ്രളയത്തിൽ ഒറ്റപ്പെട്ടുപോയ പാക്കാനം വയലുങ്കൽ കോളനിയിലെ ഒരു കുട്ടിക്ക് പനി കൂടുതൽ ആണെന്ന് അറിയിച്ചപ്പോൾ, ജോമോൻ അത്യാവശ്യ മരുന്നുകൾ ഒരു പ്ലാസ്റ്റിക് കൂട്ടിൽ പൊതിഞ്ഞു, കടിച്ചുപിടിച്ചുകൊണ്ടു ഇരുപതു മീറ്റർ വീതിയുള്ള, നിറഞ്ഞൊഴുകുന്ന പുഴയുടെ കുറുകേ കെട്ടിയിരുന്ന കയറിൽ പിടിച്ചു തൂങ്ങി സാഹസികമായി മറുകരയെത്തിയായണ് മരുന്നുകൾ കൈമാറിയത്.

ഇരുപത്തിയഞ്ചു കുടുംബങ്ങൾ സ്ഥിരമായി താമസിക്കുന്ന വയലുങ്കൽ കോളനി, വെള്ളപ്പൊക്ക സമയത്ത് പൂർണമായും ഒറ്റപെട്ടുപോകും. ആ സമയത്ത് രോഗബാധിതനായ ആളുകൾക്ക് പുറത്തുപോകുവാൻ ഒരു നിലവിൽ ഒരു മാർഗ്ഗവുമില്ല. തങ്ങൾക്കു വെള്ളപ്പൊക്ക സമയത്തു അക്കരെകടക്കുവാൻ പറ്റിയ ഒരു സംവിധാനം ഒരുക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.