34 വർഷത്തെ സേവനത്തിനു ശേഷം കാഞ്ഞിരപ്പള്ളി ഫയർസ്റ്റേഷൻ ഓഫീസർ ജോസഫ് തോമസ് വിരമിച്ചു

34 വർഷത്തെ സേവനത്തിനു ശേഷം  കാഞ്ഞിരപ്പള്ളി ഫയർസ്റ്റേഷൻ ഓഫീസർ ജോസഫ് തോമസ് വിരമിച്ചു

കാഞ്ഞിരപ്പള്ളി : 34 വർഷത്തെ സേവനത്തിനു ശേഷം കാഞ്ഞിരപ്പള്ളി ഫയർസ്റ്റേഷൻ ഓഫീസർ ജോസഫ് തോമസ് വിരമിച്ചു.
കാഞ്ഞിരപ്പളി ഫയർ സ്റ്റേഷനിൽ അദ്ദഹം 20 വർഷങ്ങൾ സേവനം അനുഷ്ഠിച്ചു. നിരവധി കഠിനകരമായ ദൗത്യങ്ങൾ വിജയകരമായി പൂർത്തീകരിച്ച ശ്രീ ജോസഫ് തോമസ്, മറ്റുള്ളവർക്ക് തീപിടുത്തത്തിൽ നിന്നും രക്ഷനേടുന്നതിനുള്ള പരിശീലനം കൊടുക്കുന്നതിൽ മുൻപന്തിയിലായിരുന്നു. ഏവർക്കും നന്നായി മനസ്സിലാകുന്ന രീതിയിൽ വളരെ ലളിതമായിരുന്നു അദ്ദഹത്തിന്റെ പരിശീലനം.

1984 ജൂൺ 1 നു സർവീസിൽ പ്രവേശിച്ച ജോസഫ് തോമസ്, 34 വർഷത്തിനുള്ളിൽ ഈരാറ്റുപേട്ട , മാള , തിരൂർ , കുറ്റിക്കോൽ കാഞ്ഞിരപ്പള്ളി മുതലായ വിവിധ സ്ഥലങ്ങളിൽ സേവനം അനുഷ്ഠിച്ചു . കാഞ്ഞിരപ്പള്ളിയിൽ നേട നീണ്ട ഇരുപതു വർഷക്കാലം സേവനം അനുഷ്ഠിച്ച ജോസഫ് തോമസ് കോരുത്തോട് സ്വദേശിയാണ്.

ഏതാനും മാസങ്ങൾക്കു മുൻപ്, അദ്ദഹം കാഞ്ഞിരപ്പളി മിനി സിവിൽ സ്റ്റേഷനിൽ നടത്തിയ ഫയർ ആൻഡ് സേഫ്റ്റി ട്രെയിനിങ് ക്ലാസ്സിന്റെ വീഡിയോ ഇവിടെ കാണുക :

When GAS cylinder catches fire..

ഗ്യാസ് സിലിണ്ടറിന് തീ പിടിച്ചാൽ എന്ത് ചെയ്യണം ..? ഒരിക്കലും മറക്കരുത് ഈ കാര്യങ്ങൾ (വീഡിയോ)കാഞ്ഞിരപ്പള്ളി : വീട്ടിലെ ഗ്യാസ് സിലിണ്ടറിന് തീ പിടിച്ചാൽ എന്ത് ചെയ്യണം ..? ഭയപ്പെടാതെ മനഃസാന്നിധ്യം കൈവിടാതെ, ദുരന്തത്തിൽ നിന്നും രക്ഷപെടുവാൻ ഇതാ കുറെ വിലപ്പെട്ട നിർദേശങ്ങൾ .. ഒരിക്കലും മറക്കരുത് ഈ കാര്യങ്ങൾ (ഈ വീഡിയോ ശ്രദ്ധയോടെ കണ്ടു മനസിലാക്കുക ) അവിചാരിതമായി ഉണ്ടാകുന്ന ദുരന്തങ്ങള്‍ നേരിടുന്നതിന് ജീവനക്കാരെയും പൊതുജനങ്ങളെയും ബോധവത്കരിക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടറുടെ നിർദേശ പ്രകാരം, താലൂക് ഓഫീസിമായി ചേർന്ന് കാഞ്ഞിരപ്പള്ളിയിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗത്തിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷനിൽ മോക് ഡ്രില്ലും ബോധവത്കരണവും നടത്തി. വീട്ടിലെ ഗ്യാസ് സിലിണ്ടറിന് തീ പിടിച്ചാൽ എങ്ങനെ സുരക്ഷിതമായി കെടുത്തുവാൻ സാധിക്കും എന്ന് പലവിധ മാർഗ്ഗങ്ങളിലൂടെ ജനങ്ങൾക്ക് വിശദമായി മനസ്സിലാക്കി കൊടുത്തു . ഫയർ ഫോഴ്‌സ് ഓഫീസിർ ജോസഫ് തോമസ് , കാഞ്ഞിരപ്പള്ളി തഹസിൽദാർ ജോസ് ജോർജ് മുതലായവർ പരിപാടിക്ക് നേതൃത്വം നൽകിfor more videos and news, please log on to KanjirappallyNEWS.com

Posted by Kanjirappally News on Thursday, March 15, 2018