കാഞ്ഞിരപ്പള്ളി കുരിശുകവലയിലെ പെരുംതേനീച്ച കൂട്ടങ്ങളുടെ ഭീഷണി ഒഴിവായി, ജോഷി മൂഴിയാങ്കലിന് നന്ദി

കാഞ്ഞിരപ്പള്ളി കുരിശുകവലയിലെ പെരുംതേനീച്ച കൂട്ടങ്ങളുടെ ഭീഷണി ഒഴിവായി, ജോഷി മൂഴിയാങ്കലിന് നന്ദി


കാഞ്ഞിരപ്പള്ളി : കുരിശുകവലയിൽ പ്രവർത്തിക്കുന്ന മോർ സൂപ്പർ മാർക്കറ്റിന്റെ മുൻപിൽ നിന്നിരുന്ന ബദാം മരത്തിൽ ഏറെ നാളുകളായി കൂടു കൂട്ടിയിരുന്ന പെരുംതേനീച്ച കൂട്ടങ്ങൾ ജനങ്ങൾക്കു വലിയ ഭീഷണിയായിരുന്നു. ആ പ്രദേശത്തു വച്ച് പലർക്കും ഈച്ചയുടെ കുത്തും കിട്ടിയിരുന്നു.

അതിനെ അവിടെ നിന്നും തുരത്തുവാൻ പല പ്രയോഗങ്ങളും നടത്തിയിട്ടും ഫലിച്ചില്ല. മരത്തിന്റ ശിഖരങ്ങൾക്കുള്ളിൽ ഉള്ളിൽ സ്ഥിതി ചെയ്യുന്നതിനാൽ മരം അനങ്ങിയാൽ ഈച്ച ഇളകും എന്നതിനാൽ ആരും ഈച്ചയെ ഓടിക്കുവാൻ ധൈര്യപ്പെട്ടില്ല.

എന്നാൽ കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം പൂഞ്ഞാർ മണ്ഡലം പ്രസിഡന്റും, മുൻ പഞ്ചായത് പ്രസിഡന്റും ആയ
ജോഷി മൂഴിയാങ്കൽ സ്ഥലത്തെത്തി സൗജന്യമായി പെരുതീനീച്ച കൂട്ടങ്ങളെ തുരത്തി. അഞ്ചു പച്ച മരുന്നുകളുടെ മിശ്രിതം ഉപയോഗിച്ച് പുകച്ച് ഈച്ചകളെ പ്രവർത്തന ശേഷിയെ താത്കാലികമായി മന്ദതയിലാക്കി അവയെ സ്ഥലത്തു നിന്നും തുരത്തുകയായിരുന്നു. മരുന്നുപയോഗിച്ചതോടെ ഈച്ചകൾക്കു ആക്രമിക്കുവാനുള്ള ശേഷി താത്കാലികമായി കുറയും. ആ സമയത് കൂടി ഇളക്കി അവയെ സ്ഥലത്തു നിന്നും ഓടിക്കുകയാണ് ചെയ്യുന്നത്.

ഒരു സേവനം എന്ന നിലയിൽ തികച്ചും സൗജന്യമായാണ് ജോഷി ഈ സേവനം നടത്തുന്നത്. നാളേറെയായി ഭീഷണിയിൽ ആയിരുന്ന പെരുംതേനിച്ചകൂട്ടത്തെ സുരക്ഷിതമായി തുരത്തിയതിൽ പ്രദേശവാസികൾ ജോഷിയെ അഭിനന്ദിച്ചു. പരാഗണം നടത്തുന്നതിന് തേനീച്ചകളെ ആവശ്യമുള്ളതിനാൽ ഒരു തേനീച്ചയെപോലും കൊല്ലാതെയാണ് അവയെ സ്ഥലത്തു നിന്നും നീക്കം ചെയ്യുന്നതെന്ന് ജോഷി പറഞ്ഞു .