സോഷ്യൽ മീഡിയയിൽ തരംഗമായ ജ്യോതിഷ് കുമാർ ആലപിച്ച അതിമനോഹരമായ ഒരു ഗാനം..

സോഷ്യൽ മീഡിയയിൽ തരംഗമായ ജ്യോതിഷ് കുമാർ ആലപിച്ച അതിമനോഹരമായ ഒരു ഗാനം..

സോഷ്യൽ മീഡിയയിൽ തരംഗമായ ജ്യോതിഷ് കുമാർ ആലപിച്ച അതിമനോഹരമായ ഒരു ഗാനം ഇവിടെ ആസ്വദിക്കുക :

മുണ്ടക്കയം സി എം എസ് ഹൈസ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായാണ് മുണ്ടക്കയം സ്വദേശിയായ സുരേഷിന്റെ മകൻ ജ്യോതിഷ് കുമാർ. അംഗപരിമിതനായ ജ്യോതിഷിന്റെ സംഗീത വാസന പരിപോഷിപ്പിക്കുവാൻ മേസ്തിരിപ്പണിക്കാരനായ സുരേഷ് തന്നെക്കൊണ്ട് കഴിയുന്നതെല്ലാം ചെയ്തിരുന്നു. സംഗീത വിദ്യാലയത്തിൽ വിട്ടു സംഗീതം പഠിപ്പിക്കണം എന്ന് ആഗ്രഹം ഉണ്ടെകിലും , നിലവിലെ സാഹചര്യങ്ങൾ അതിനു അനുവദിക്കുന്നതല്ലായിരുന്നു. എങ്കിലും മകന് പാട്ടു പഠിക്കുവാൻ സംഗീത സിഡി കൾ വാങ്ങികൊടുക്കുവാൻ സുരേഷ് മറന്നില്ല. ആ സിഡികൾ ഒരു വിലപ്പെട്ട നിധിപോലെയാണ് ജ്യോതിഷ് കാത്തുസൂക്ഷിച്ചിരുന്നത്. അതായിരുന്നു അവന്റെ സംഗീത വിദ്യാലയം.

ഏതാനും മാസങ്ങൾക്കു മുൻപ് ബന്ധുവിന്റെ വിവാഹ ചടങ്ങിന് പോയപ്പോൾ ജ്യോതിഷ് കൂട്ടുകാർക്കൊപ്പമിരുന്നു ഒരു മേശയിൽ കൈകൊട്ടി താളമിട്ടുകൊണ്ടു പാടിയ ഒരു സുന്ദമായ പാട്ട് , ഒരു കുടുംബ സുഹൃത്ത് മൈബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ അപ്പ്ലോഡ് ചെയ്തു. ദിവസങ്ങൾക്കകം അത് വൈറലായി. ലക്ഷത്തിൽപരം ആളുകൾ അതുകണ്ടു ആസ്വദിച്ചു. പതിനായിരത്തിൽ പരം ഷെയറുകൾ. തുടർന്ന് ഒരു സ്വകാര്യ ടി വി ചാനൽ ജ്യോതിഷിന്റെ പരിപാടി ടെലികാസ്റ് ചെയ്തു. 22 ലക്ഷത്തിൽ പരം ആളുകളാണ് സോഷ്യൽ മീഡിയയിൽ കൂടി ആ പാട്ട് ആസ്വദിച്ചത്. ഇരുപത്തി ആറായിരം പേർ ഷെയർ ചെയ്തു. മുപ്പത്തിഎട്ടായിരം പേർ ലൈക് ചെയ്തു.. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ജ്യോതിഷിനു അഭിനന്ദിച്ചുകൊണ്ടുള്ള നിരവധി സന്ദേശങ്ങൾ എത്തി.

മുണ്ടക്കയം പ്രസ്സ് ക്ലബ് സംഘടിപ്പിച്ച സനൽ ഫിലിപ്പ് അനുസ്മരണ ചടങ്ങിൽ ജ്യോതിഷ് ആലപിച്ച ഒരു മധുരമനോഹര ഗാനം കാണികളുടെ മുക്തകണ്ഠമായ പ്രശംസകൾ പിടിച്ചുപറ്റി. മുണ്ടക്കയം എസ് ഐ കെ എസ് സുരേഷ് ജ്യോതിഷിനു ഉപഹാരം നൽകി ആദരിച്ചു .

വൈകല്യങ്ങളെ മറന്നു വിടർന്ന നിഷ്കളങ്കമായ ചിരിയോടെ അതിമനോഹരമായി പാടുന്ന ജ്യോതിഷ് ഭാവിയുടെ വാഗ്ദാനമാണ് . നാടിന്റെ അഭിമാനമാണ് . മുണ്ടക്കയത്ത് വച്ച് ജ്യോതിഷ് പാടിയ ആ മനോഹര ഗാനം ഇവിടെ ആസ്വദിക്കുക..ആ കുഞ്ഞിന്റെ മുഖത്തെ തെളിമയാർന്ന ഓജസ്സ് കാണികൾക്കും കൂടി സന്തോഷം പകരും..

മുണ്ടക്കയം പ്രസ്സ് ക്ലബ് സംഘടിപ്പിച്ച സനൽ ഫിലിപ്പ് അനുസ്മരണ ചടങ്ങിൽ ജ്യോതിഷ് ആലപിച്ച ഒരു മധുരമനോഹര ഗാനം ഇവിടെ കാണുക. ആസ്വദിക്കുക.. . നിറഞ്ഞ കൈയ്യടികളോടെയാണ് കാണികൾ ജ്യോതിഷിന്റെ ഗാനത്തിന് അഭിനന്ദനങ്ങൾ ചൊരിഞ്ഞത്. ആ മനോഹര ഗാനം ഇവിടെ ആസ്വദിക്കുക..ആ കുഞ്ഞിന്റെ മുഖത്തെ തെളിമയാർന്ന ഓജസ്സ് കാണികൾക്കും കൂടി സന്തോഷം പകരും..

സോഷ്യൽ മീഡിയയിൽ തരംഗമായ ജ്യോതിഷ് കുമാർ ആലപിച്ച അതിമനോഹരമായ ഒരു ഗാനം.. (video)

സോഷ്യൽ മീഡിയയിൽ തരംഗമായ ജ്യോതിഷ് കുമാർ ആലപിച്ച അതിമനോഹരമായ ഒരു ഗാനം..മുണ്ടക്കയം സി എം എസ് ഹൈസ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായാണ് മുണ്ടക്കയം സ്വദേശിയായ സുരേഷിന്റെ മകൻ ജ്യോതിഷ് കുമാർ . വൈകല്യങ്ങളെ മറന്നു വിടർന്ന നിഷ്കളങ്കമായ ചിരിയോടെ അതിമനോഹരമായി പാടുന്ന ജ്യോതിഷ് ഭാവിയുടെ വാഗ്ദാനമാണ് . ഒരു കല്യാണ വീട്ടിൽ വച്ച് അവിചാരിതമായി ജ്യോതിഷ് പാടിയ ഒരു ഗാനം ആരോ ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്തതു വൈറൽ ആയി മാറി. തുടർന്ന് ഫ്‌ളവേഴ്‌സ് ടി വി യിൽ പ്രോഗ്രാം അവതിപ്പിച്ചതോടെ ജ്യോതിഷ് സുപ്രസിദ്ധനായി.. അതോടെ ലോകമെമ്പാടും നിന്നും നിറയെ അഭിനന്ദനങ്ങൾ ജ്യോതിഷിനു ലഭിച്ചു . മുണ്ടക്കയം പ്രസ്സ് ക്ലബ് സംഘടിപ്പിച്ച സനൽ ഫിലിപ്പ് അനുസ്മരണ ചടങ്ങിൽ ജ്യോതിഷ് ആലപിച്ച ഒരു മധുരമനോഹര ഗാനം ഇവിടെ കാണുക. ആസ്വദിക്കുക.. മുണ്ടക്കയം എസ് ഐ കെ എസ് സുരേഷ് ജ്യോതിഷിനു ഉപഹാരം നൽകി ആദരിച്ചു . നിറഞ്ഞ കൈയ്യടികളോടെയാണ് കാണികൾ ജ്യോതിഷിന്റെ ഗാനത്തിന് അഭിനന്ദനങ്ങൾ ചൊരിഞ്ഞത്. ആ മനോഹര ഗാനം ഇവിടെ ആസ്വദിക്കുക..ആ കുഞ്ഞിന്റെ മുഖത്തെ തെളിമയാർന്ന ഓജസ്സ് കാണികൾക്കും കൂടി സന്തോഷം പകരും.. enjoy this beautiful song and clap..for more videos and news, please log on to KanjirappallyNEWS.com

Posted by Kanjirappally News on Friday, June 29, 2018

കോമഡി ഉത്സവം വൈറൽ വീഡിയോ

ജ്യോതിഷ് കുമാർ ഒരു കല്യാണ വീട്ടിൽ പാടിയ പാട്ടിലൂടെയാണ് ഈ കൊച്ചു മിടുക്കനെ ലോകം തിരിച്ചറിയുന്നത്…ഇങ്ങനെയുള്ള കലകാരന്മാരെയല്ലേ നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടത്👏👏👏#ComedyUtsavam #ViralCuts #NorthRepublic

Posted by Flowers TV on Friday, May 18, 2018

ആ മനോഹര ഗാനത്തിന്റെ വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക: goo.gl/xaHYtY