കാഞ്ഞിരപ്പള്ളി കുന്നുംപുറത്ത് കെ.ഡി. സെബാസ്റ്റ്യൻ‍ (തുമ്പേൽ കൊച്ചൂട്ടിച്ചേട്ടൻ‍ 102) നിര്യാതനായി

കാഞ്ഞിരപ്പള്ളി കുന്നുംപുറത്ത് കെ.ഡി. സെബാസ്റ്റ്യൻ‍ (തുമ്പേൽ കൊച്ചൂട്ടിച്ചേട്ടൻ‍ 102) നിര്യാതനായി

കാഞ്ഞിരപ്പള്ളി കുന്നുംപുറത്ത് കെ.ഡി. സെബാസ്റ്റ്യൻ‍ (തുമ്പേൽ കൊച്ചൂട്ടിച്ചേട്ടൻ‍ 102) നിര്യാതനായി

കാഞ്ഞിരപ്പള്ളി: കേരള കോണ്‍ഗ്രസ് സ്ഥാപക നേതാക്കളിൽ ഒരാളും, കാഞ്ഞിരപ്പള്ളിയിലെ ആദ്യകാല മലഞ്ചരക്ക് വ്യാപാരിയും കെഡിസൺ കന്പനികളുടെ സ്ഥാപകനുമായ കുന്നുംപുറത്ത് കെ.ഡി. സെബാസ്റ്റ്യൻ (തുമ്പേൽ‍ കൊച്ചൂട്ടിച്ചേട്ടൻ‍, 102) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച 10.30ന് കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്‌സ് കത്തീഡ്രലിൽ.

ഭാര്യ പരേതയായ അക്കാമ്മ കാഞ്ഞിരപ്പള്ളി കരിപ്പാപ്പറമ്പിൽ‍ കുടുംബാംഗം.
മക്കൾ‍: കെ.എസ്. എബ്രാഹം, റോമി സെബാസ്റ്റ്യൻ‍.
മരുമക്കൾ: എലിസബത്ത് എബ്രാഹം വൈക്കത്തുകാരൻ‍, ആലപ്പുഴ (റിട്ട. പ്രഫ. സെന്‍റ് ഡൊമിനിക്‌സ് കോളജ്, കാഞ്ഞിരപ്പള്ളി),
ടെസി കരിപ്പാപ്പറമ്പിൽ (കൂർ‍ഗ്).

പരേതൻ ഓൾ‍ ഇന്ത്യ മോട്ടോർ‍ ട്രാൻ‍സ്‌പോർട്ട് കോണ്‍ഗ്രസ് മാനേജിംഗ് കമ്മിറ്റി മെംബർ‍, സെയിൽ‍ ടാക്‌സ് അഡ്വൈസറി കമ്മിറ്റി മെംബർ‍, കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവ്, കേരള കോണ്‍ഗ്രസ് കോട്ടയം ജില്ലാ മുന്‍ ട്രഷറർ‍, കാഞ്ഞിരപ്പള്ളി വ്യാപാരി വ്യവസായി സ്ഥാപക പ്രസിഡന്‍റ്, കേരള സ്റ്റേറ്റ് ലോറി ഓണേഴ്സ് ഫെഡറേഷൻ പ്രസിഡന്‍റ് എന്നീ നിലകളിൽ‍ പ്രവർ‍ത്തിച്ചിട്ടുണ്ട്.