കാളകെട്ടി കൊച്ചുപറമ്പിൽ കെ. ജെ. ജോസഫ് ( ജോയി കുട്ടൻ 62)നിര്യാതനായി


കാളകെട്ടി :- കാളകെട്ടി കൊച്ചുപറമ്പിൽ കെ. ജെ. ജോസഫ് ( ജോയി കുട്ടൻ 62 ) നിര്യാതനായി.
ബൈക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റു മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുകയായിരുന്നു. സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച രാവിലെ പത്തുമണിക്ക് സ്വഭവനത്തിൽ നിന്നും ആരംഭിക്കും, തുടർന്ന് കപ്പാട് മാർ സ്ലീവാ പള്ളിയിലെ സിമിത്തേരിയിൽ സംസ്കരിക്കും.

പരേതരായ കൊച്ചുപറമ്പിൽ കെ ജെ ജോസഫിന്റെയും അന്നമ്മയുടെയും മകനാണ്.
ഭാര്യ മറിയമ്മ, മുക്കൂട്ടുതറ എള്ളുക്കുന്നേൽ കുടുംബാംഗം,
മക്കൾ : റെനി, റീനു, റാണി, റോമി
മരുമക്കൾ : ടോമി പ്ലാത്തോട്ടം, ജോർജ് പറമ്പുകാട്ടിൽ, ജോജി അട്ടപ്പാട്ട് , സോണി കുറുമാക്കൽ