50 വർഷമായി പാലയിൽ നിന്നും തുടർച്ചയായി ജയിക്കുന്ന തനിക്കു ഇനിയും അവിടെ നിന്നും ജയിക്കുവാൻ പി സി ജോർജിന്റെ സഹായം ആവശ്യമില്ല എന്ന് കെ.എം.മാണി

50 വർഷമായി പാലയിൽ നിന്നും തുടർച്ചയായി ജയിക്കുന്ന തനിക്കു ഇനിയും അവിടെ നിന്നും ജയിക്കുവാൻ പി സി ജോർജിന്റെ സഹായം ആവശ്യമില്ല എന്ന് കെ.എം.മാണി

ഈരാറ്റുപേട്ട ∙ 50 വർഷമായി പാലയിൽ നിന്നും തുടർച്ചയായി ജയിക്കുന്ന തനിക്കു ഇനിയും അവിടെ നിന്നും ജയിക്കുവാൻ പി സി ജോർജിന്റെ സഹായം ആവശ്യമില്ല എന്ന് കെ.എം.മാണി

പൂഞ്ഞാർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി ജോർജുകുട്ടി ആഗസ്തിയുടെ തിരഞ്ഞെടുപ്പു യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പി.സി.ജോർജിനെതിരെ പ്രസംഗിക്കണമെന്ന സദസിൽ നിന്നുയർന്ന ആവശ്യത്തിനു മറുപടിയായി അദ്ദേഹം പി.സി. ജോർജിനു നന്മകൾ നേർന്നു. ജോർജിനോട് പിണക്കമോ വിരോധമോയില്ല.

വർഷങ്ങളായി ജോർജ് തനിക്കെതിരെ പറഞ്ഞപ്പോഴും താൻ കാര്യമാക്കിയില്ല. തുടർന്നും അങ്ങനെതന്നെയായിരിക്കും. തന്നെ നോക്കാൻ പാലാക്കാരുണ്ട്. 50 വർഷമായി തനിക്കു പാലാക്കാരും പാലാക്കാർക്ക് താനുമുണ്ട്. 11 തിരഞ്ഞെടുപ്പുകളിൽ തന്നെ എതിർത്ത പി.സി.ജോർജിന് എന്തുചെയ്യാനായെന്നും അദ്ദേഹം ചോദിച്ചു. ഒരു നിയോജകമണ്ഡലത്തിൽ‌ വികസന പ്രവർത്തനം നടത്തുന്നതിനു പദ്ധതികൾ തയാറാക്കുകയും അതിന് സർക്കാരിൽ സമ്മർദം ചെലുത്തി നടപ്പാക്കുകയും ചെയ്യേണ്ടത് എംഎൽഎമാരുടെ കടമയാണ്. മറ്റുള്ളവരുടെമേൽ പഴിചാരുന്നതു ജനപ്രതിനിധിക്കു ചേർന്നതല്ല.

പൂഞ്ഞാറിന്റെ വികസനത്തിനുള്ള തടസ്സങ്ങൾ മാറ്റാൻ ജോർജുകുട്ടി ആഗസ്തിയെ വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മുഹമ്മദ് ഇല്യാസ് അധ്യക്ഷത വഹിച്ചു. ജോയി ഏബ്രഹാം എംപി, പി.എം.ഷെരീഫ്, ജോർജുകുട്ടി ആഗസ്തി, ജോമോൻ ഐക്കര, എ.കെ.സെബാസ്റ്റ്യൻ, ജോസഫ് ജോർജ്, പി.എച്ച്.നൗഷാദ്, വി.പി.നാസർ, സാബു പ്ലാത്തോട്ടം, വി.പി.ലത്തീഫ്, വി.പി.മജീദ്, പരിക്കൊച്ച് കുരുവിനാൽ, മാഹിൻ തലപ്പള്ളി എന്നിവർ പ്രസംഗിച്ചു.

K-M-Mani-for-Geroge-Kutty-Augusthy-2