കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്ന ആരോഗ്യപ്രവര്‍ത്തകരെ ആദരിച്ചു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍  പങ്കെടുക്കുന്ന ആരോഗ്യപ്രവര്‍ത്തകരെ ആദരിച്ചു.


കാഞ്ഞിരപ്പള്ളി : പ്രൊഫ.കെ.നാരായണക്കുറുപ്പിന്റെ ഏഴാം ചരമവാര്‍ഷികാചരണത്തിന്റെ ഭാഗമായി കെ നാരായണക്കുറുപ്പ് ഫൗണ്ടേഷനും കെ നാരായണക്കുറുപ്പ് ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ വച്ച് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുന്ന ആരോഗ്യപ്രവര്‍ത്തകരെ ആദരിച്ചു.

രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് എന്നും അനുകരിക്കാനാകുന്ന ഉദാത്ത മാതൃകയാണ് മണ്‍മറഞ്ഞ കെ നാരായണക്കുറുപ്പിന്റെ ജീവിതമെന്ന് തോമസ് ചാഴികാടന്‍ എം പി. . പ്രൊഫ.കെ.നാരായണക്കുറുപ്പിന്റെ ഏഴാം ചരമവാര്‍ഷികാചരണത്തിന്റെ ഭാഗമായി കെ നാരായണക്കുറുപ്പ് ഫൗണ്ടേഷനും കെ നാരായണക്കുറുപ്പ് ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദീര്‍ഘകാലം വാഴൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചപ്പോഴൊക്കെ കക്ഷിരാഷ്ട്രീയത്തിനതീതമായി സൂക്ഷിച്ച സൗഹൃദമാണ് അദ്ദേഹത്തിന്റെ ഓര്‍മകള്‍ കാലമേറെ കഴിഞ്ഞിട്ടും നിലനില്‍ക്കുന്നതിന് കാരണമെന്നും സമഭാവനയും ലാളിത്യവും ജീവിതശൈലിയായി കരുതിയ വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും എം പി പറഞ്ഞു. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുന്ന ആരോഗ്യപ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിച്ചു. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ കോവിഡ് സെന്ററായ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെയും കെ.നാരായണക്കുറുപ്പിന്റെ ജന്മദേശമായ കറുകച്ചാലിലെ ആശുപത്രിയിലെയും ആരോഗ്യപ്രവര്‍ത്തകരെ അതാതിടങ്ങളില്‍ എത്തിയായിരുന്നു ആദരിച്ചത്.

കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ വെള്ളിയാഴ്ച രാവിലെ 10.30 മണിക്ക് നടക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.ബാലഗോപാലന്‍ നായര്‍, ആശുപത്രി സൂപ്രണ്ട് ഡോ.ശാന്തി, ഡോ.ബാബു സെബാസ്റ്റിയന്‍, എ എം മാത്യൂ, അബ്ദുള്‍ അസീസ്, ഡോ.എന്‍.ജയരാജ് എം എല്‍ എ, ഷാജി നല്ലേപ്പറമ്പില്‍, അഡ്വ.സുമേഷ് ആന്‍ഡ്രൂസ്, ഡോ.ജയശ്രീ കെ എല്‍, റോബിന്‍ എന്നിവര്‍ പങ്കെടുത്തു.