വീട്ടിലേക്കു നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഇടിച്ചുകയറി, മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. എസ്. രാജുവിന് സാരമായ പരുക്ക്

വീട്ടിലേക്കു നിയന്ത്രണം വിട്ട പിക്കപ്പ് വാൻ  ഇടിച്ചുകയറി, മുണ്ടക്കയം ഗ്രാമ പഞ്ചായത്ത്  പ്രസിഡണ്ട്  കെ. എസ്. രാജുവിന് സാരമായ പരുക്ക്

മുണ്ടക്കയം : ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എസ് രാജുവിനു വാഹനാപകടത്തിൽ പരുക്ക് . അദ്ദേഹത്തിന്റെ വീട്ടിലേക്കു നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഇടിച്ചുകയറിയാണ് അപകടത്തിൽ പെട്ടത്. സാരമായ പരിക്കുകൾ പറ്റിയ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ ഒൻപതു മണിയോടെ ഫുൾ ലോഡുമായി കയറ്റം കയറി പോയ പിക്കപ്പ് വാൻ നിയന്ത്രണം തെറ്റി വേഗത്തിൽ പിറകോട്ടു വന്നു എസ് രാജുവിന്റെ വീടിന്റെ കിടപ്പുമുറി തകർത്താണ് നിന്നത് . വീടിന്റെ അകത്തു കട്ടിലിൽ വിശ്രമിക്കുകയായിരുന്ന രാജുവിന്റെ ശരീരത്തിലേക്ക് തകർന്ന വീടിന്റെ ഭാഗങ്ങൾ വീണാണ് പരിക്കുകൾ പറ്റിയത്.