കാഞ്ഞിരപ്പള്ളിയുടെ മുൻ എം. എൽ. എ. കെ. വി. കുര്യൻ അന്തരിച്ചു.

കാഞ്ഞിരപ്പള്ളിയുടെ മുൻ എം. എൽ. എ. കെ. വി. കുര്യൻ  അന്തരിച്ചു.

മുണ്ടക്കയം : മലയോര മേഖലയുടെ പൊതുപ്രവർത്തന രംഗത്ത് ആറു പതിറ്റാണ്ടുകളായി നിറസാന്നിധ്യമായിരുന്ന കാഞ്ഞിരപ്പള്ളിയുടെ മുൻ എംഎൽഎ പൊട്ടംകുളം കെ വി കുര്യൻ (കെവികെ 91) അന്തരിച്ചു . മൂന്ന് തവണ കാഞ്ഞിരപ്പള്ളിയുടെ എംഎൽഎ യായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സംസ്കാരം ശനിയാഴ്ച മൂന്നരയ്ക്ക് വേലനിലം പള്ളിയിലെ കുടുംബകല്ലറയിൽ നടക്കും. മുണ്ടക്കയത്തെ വസതിയിൽ ഇന്നുച്ചകഴിഞ്ഞ് 2.30നായിരുന്നു വിയോഗം.

കോണ്‍ഗ്രസുകാരനും ഡിസിസി അംഗവുമായിരിക്കെ കേരള കോണ്‍ഗ്രസിന്‍റെ സ്ഥാപനത്തിന് മുൻനിരയിലുണ്ടിയിരുന്നു.
1952ൽ കോൺഗ്രസ് പ്രവർത്തകനായി രാഷ്ട്രീയത്തിലെത്തി. കേരള കോൺഗ്രസ് രൂപീകരണയോഗത്തിൽ കെ.വി.കുര്യനുമുണ്ടായിരുന്നു. 1977ൽ കേരള കോൺഗ്രസ് ചെയർമാനായി. കേരള കോണ്‍ഗ്രസ് ടിക്കറ്റിലാണ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൽ നിന്ന് അദ്ദേഹം നിയമസഭയിലെത്തിയത്. 1965 , 70, 77 എന്നിങ്ങനെ ടോമുകളിൽ കാഞ്ഞിരപ്പള്ളിയിലെ എം എൽ എ ആയിരുന്നു. മൂന്ന് തവണ കാഞ്ഞിരപ്പള്ളിയുടെ എംഎൽഎ ആയി കെ വി കുര്യൻ തെരെഞെടുക്കപ്പെട്ടുവെങ്കിലും, . അതിൽ ഒരു തവണ ഒരു പാർട്ടിക്കും ഭൂരിപക്ഷം ഇല്ലാതിരുന്നതിനാൽ ആ പ്രാവശ്യം നിയമസഭാ കൂടാതിരുന്നതിനാൽ 1965 ലെ എം എൽ എ സ്ഥാനം ഔഗോഗികമായി രേഖകളിൽ ഇല്ല.
1980-കളിൽ അദ്ദേഹം കേരളാകോൺഗ്രസ് വിട്ടു വീണ്ടും കോണ്‍ഗ്രസിൽ തിരിച്ചെത്തി.

1978ൽ കെ.എം.മാണിയുടെ നിയമസഭാംഗത്വം ഹൈക്കോടതി റദ്ദാക്കിയപ്പോൾ ആഭ്യന്തര മന്ത്രി സ്ഥാനത്തേക്കു കുര്യന്റെ പേരാണ് ആദ്യം പരിഗണിച്ചത്. എന്നാൽ പി.ജെ.ജോസഫിനാണു നറുക്കു വീണത്.1985ൽ കേരള കോൺഗ്രസ് വിട്ട് വീണ്ടും കോൺഗ്രസിലെത്തി. കെപിസി‌സി അംഗം, പിഎസ്‌സി അംഗം, മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ്, മുണ്ടക്കയം സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചു. വിമോചനസമരത്തിൽ പങ്കെടുത്ത് കുര്യനും ഭാര്യയും ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്ഷം മുണ്ടക്കയത്ത് പൗരാവലി അദ്ദഹത്തിന്റെ നവതി സമുചിതമായി ആഘോഷിച്ചിരുന്നു. നറു കണക്കിന് ജനങൾക്ക് ആശ്വാസമായ വേലനിലയം കുടിവെള്ള പദ്ധതി നടപ്പിലാക്കുവാൻ അദ്ദേഹം അക്ഷീണം പരിശ്രമിച്ചിരുന്നു. ഡിസി സി അംഗം, കെ പി സി സി മെമ്പർ, പിഎസ് സി മെമ്പർ എന്നീ നിലയിലും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്

പകരം വയ്ക്കുവാനാവാത്ത രാഷ്ട്രീയ ജീവിത മാതൃകയാണ് കെ.വി കുര്യൻ പാർട്ടിക്കും. തന്റെ നാടിനും നൽകിയതെന്ന് ഡിസിസി സെക്രട്ടറി പ്രൊഫ. റോണി കെ ബേബി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ആലപ്പുഴ നെരോത്ത് കുടുംബാംഗം അമ്മിണിയാണു ഭാര്യ. മക്കൾ: കുഞ്ഞുമേരി ജോസഫ്, ജോർജ് കുര്യൻ (പ്ലാന്റർ എറണാകുളം), ജോൺ കുര്യൻ (എൻജിനീയർ ബെംഗളൂരു), ഏലമ്മ മാത്യു, ത്രേസ്യാമ്മ തോമസ്, റോസി. കെ.കെ.കുര്യൻ (പ്ലാന്റർ, വേലനിലം). മരുമക്കൾ: ടി.സി.ജോസഫ്, (തേവർകാട്ട്), ജെസി ജോർജ് അക്കരക്കുളം (ആലപ്പുഴ), കൊച്ചുറാണി ജോൺ ആനത്താനം (കാഞ്ഞിരപ്പള്ളി), മാത്യു ജോർജ് ചാലിശേരി (തൃശൂർ ), കെ.ടി.ജെ.തോമസ് കരിപ്പാപ്പറമ്പിൽ, അന്നകുര്യൻ പറമ്പിൽ (കാഞ്ഞിരപ്പള്ളി), പരേതനായ തൊമ്മി ചാക്കോള (എറണാകുളം). കേരള കോൺഗ്രസ് (എം) ചെയർമാൻ കെ.എം.മാണി അനുശോചിച്ചു.