ഫാ: ടോം ഉഴുന്നാലിനെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സന്ദർശിച്ചു

മുണ്ടക്കയം- യമനിൽ ഭീകരരിൽ നിന്നും മോചിതനായി എത്തിയ ഫാ: ടോം ഉഴുന്നാലിനെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സന്ദർശിച്ചു.കാഞ്ഞിരപ്പള്ളി ,ബിഷപ്പ് ഹൗസിൽ എത്തിയ കാനം രാജേന്ദ്രൻ ടോം ഉഴുന്നാലിനെ സ്വീകരിച്ച് ആശംസകൾ നേർന്നു. ഭീകരരുടെ തടങ്കലിൽ ആയിരുന്നപ്പോൾ ഫാ:ഉഴുന്നാലിനെ മോചിപ്പിക്കാൻ കേന്ദ്രസർക്കാർ മുൻ കൈ എടുക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ നേത്യത്വത്തിൽ പാറത്തോട്ടിൽ ഏകദിന ഉപവാസം നടത്തിയിരുന്നു.

ബിഷപ്പ് ഹൗസിൽ സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശാധരൻ,ഒ.പി.എ സലാം,കെ.റ്റി പ്രമദ്,അഡ്വ:എൻ.ജെ കുര്യാക്കോസ്, എന്നിവരോടൊപ്പം എത്തിയ കാനം മാർ മാത്യു അറയ്ക്കൽ,മാർ ജോസ് പുളിയ്ക്കൻ,എന്നിവരെ സന്ദർശിക്കുകയും നിയുക്ത പിതാവ് സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിനെ അനുമോദിക്കുകയും ചെയ്തു. ഫാ:ജസ്റ്റ്യൻ പഴേപറമ്പിൽ,അഡ്വ:വി.സി സെബാസ്റ്റ്യൻ എന്നിവരും ടോം ഉഴുന്നാലിനൊപ്പം ഒപ്പമുണ്ടായിരുന്നു.