സ്‌കൂളുകളിൽ പെൺകുട്ടികൾക്ക് സ്വയം പ്രതിരോധശക്‌തി വർധിപ്പിക്കുന്നതിനായി കളരിപ്പയറ്റ് പരിശീലനം നൽകുന്നു.

സ്‌കൂളുകളിൽ പെൺകുട്ടികൾക്ക് സ്വയം പ്രതിരോധശക്‌തി വർധിപ്പിക്കുന്നതിനായി കളരിപ്പയറ്റ് പരിശീലനം നൽകുന്നു.

കാഞ്ഞിരപ്പള്ളി : സർക്കാർ സ്‌കൂളുകളിൽ പഠിക്കുന്ന പെൺകുട്ടികളിൽ സ്വയം പ്രതിരോധ ശക്‌തി വർധിപ്പിക്കുന്നതിനായി കളരിപ്പയറ്റ് പരിശീലനം നൽകുന്നു. കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ സ്‌കൂളുകളായ പേട്ട ഗവ. ഹൈസ്‌കൂൾ, തിടനാട് ഗവ. സ്‌കൂൾ, വിഴിക്കിത്തോട്, പൊൻകുന്നം എന്നിവിടങ്ങളിലെ സ്‌കൂളുകളിൽ പരിശീലനം നടന്നുവരുന്നു.

കേന്ദ്ര സർക്കാർ പദ്ധതി പ്രകാരമാണ് സർക്കാർ സ്‌കൂളുകളിലെ വിദ്യാർഥിനികൾക്കായി പരിശീലനം നടന്നുവരുന്നത്. രാഷ്‌ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ എന്ന പേരിലുള്ള പദ്ധതിയിൽ പരിശീലനം സൗജന്യമാണ്. ഒൻപതാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്കായി 25 ദിവസം നീളുന്ന പരിശീലനമാണ് നൽകുന്നത്. പെൺകുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയുന്നതിന് പെൺകുട്ടികളിൽ തന്നെ പ്രതികരണശേഷി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം നൽകി വരുന്നത്.

വ്യക്‌തിത്വ വികസനം, മനസിനെ ശാന്തമാക്കൽ, സ്വയം പ്രതിരോധം, ധൈര്യം, മാനസിക പിരിമുറുക്കത്തിൽ നിന്നുള്ള മോചനം എന്നിവയിൽ ആർജവം നേടുന്നതിനായാണ് കളരിപരിശീലനം നടത്തുന്നത്. പല സ്‌കൂളുകളിലും മൂന്നാം ബാച്ചാണ് ഇപ്പോൾ പരിശീലനം നേടുന്നത്.

ഇന്ത്യൻ സ്‌പോർട്‌സ് കൗൺസിലിന്റെ അംഗീകാരമുള്ള കാഞ്ഞിരപ്പള്ളിയിലെ അഭിലാഷ് കളരിസംഘമാണ് വിദ്യാലയങ്ങളിൽ പരിശീലനം നൽകുന്നത്

കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ സ്‌കൂളുകളിൽ പഠിക്കുന്ന പെൺകുട്ടികളിൽ സ്വയം പ്രതിരോധ ശക്‌തി വർധിപ്പിക്കുന്നതിനായി കളരിപ്പയറ്റ് പരിശീലനം നൽകുന്നു