ആവേശം നിറഞ്ഞ കാഞ്ഞിരപ്പള്ളിയിലെ കലാശക്കൊട്ട് പൊടിപൂരം…(വീഡിയോ)

ആവേശം നിറഞ്ഞ കാഞ്ഞിരപ്പള്ളിയിലെ കലാശക്കൊട്ട് പൊടിപൂരം…(വീഡിയോ)

കാഞ്ഞിരപ്പള്ളി : പ്രചരണം ആവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കി നില്‍ക്കെ പാട്ടും ഡാന്‍സും വാദ്യമേളങ്ങളും, മുദ്രാവാക്യംവിളികളുമായി കാഞ്ഞിരപ്പള്ളി ടൌണ്‍ ഉല്‍സവ ലഹരിയിലായി. ആവേശം അണപൊട്ടി സംഘര്‍ഷം ഉണ്ടാകാതിരിക്കാന്‍ പൊലീസും , നേതാക്കളും തുടക്കം മുതലേ ശ്രദ്ധിച്ചു. ടൗണില്‍ കുരുങ്ങിയ ഗതാഗതം ദേശീയ പാതയില്‍ ഇരുവശത്തേക്കും കിലോമീറ്ററുകളോളും നീണ്ട വാഹനനിരയുണ്ടാക്കി.

കെ കെ റോഡിലും , കെ.ഇ. റോഡിലും ,മണിമല റോഡിലും ഗതാഗതം തടസ്സപ്പെട്ടു. ഒരു മണിക്കൂറിലേറെ കുരുങ്ങിയ ഗതാഗതം അഞ്ചരയോടെയാണ് പൂര്‍ണ്ണമായും അഴിഞ്ഞത് . അത് വഴി വന്ന ആംബുലൻസ് ഗതാഗത കുരുക്കിൽ പെട്ടെങ്കിലും, കക്ഷി രാഷ്ട്രീയ ഭേദമന്യേ പ്രവര്‍ത്തകര്‍ ഒന്നിച്ചു വാഹനത്തിനു വഴി ഒരുക്കി കൊടുത്തു. സമാപനം സമാധാനപരമാക്കാന്‍ പൊലീസ് സംഘവും നേരത്തെ ടൗണില്‍ നിലയുറപ്പിച്ചിരുന്നു.

ശബ്ദകോലാഹലങ്ങള്‍ കൊണ്ട് അനൗണ്‍സ്‌മെന്റുകള്‍ വ്യക്തമായി കേള്‍ക്കാന്‍ കഴിയാതായി. കൊടി തോരണങ്ങളേന്തിയ വാഹനങ്ങളും ,പ്രവര്‍ത്തകരും , വാദ്യമേളങ്ങളും, ഇരുചക്ര വാഹന റാലികളും ഉച്ചകഴിഞ്ഞപ്പോള്‍ മുതല്‍ നഗരംചുറ്റി തുടങ്ങി. വൈകിട്ട് നാലുമണിയോടെ ഇടതു ,വലതു മുന്നണികളും, ബിജെപി പ്രവര്‍ത്തകരും പേട്ടക്കവലിയിലേയ്ക്ക് എത്തി തുടങ്ങി. നഗരം നിറഞ്ഞു തുടങ്ങിയതോടെ പാതയോരവും സമീപത്തെ കെട്ടിടങ്ങളുടെ മുകള്‍ ഭാഗങ്ങളും കാണികളെ കൊണ്ടും നിറഞ്ഞിരുന്നു.

വീഡിയോ കാണുക