സാക്ഷരതാ തുടര്‍വിദ്യാഭ്യാസ കലോത്സവം; സ്വാഗത സംഘം രൂപീകരിച്ചു

സാക്ഷരതാ തുടര്‍വിദ്യാഭ്യാസ കലോത്സവം; സ്വാഗത സംഘം രൂപീകരിച്ചു

പൊന്‍കുന്നം: സാക്ഷരതാ തുടര്‍വിദ്യാഭ്യാസ കലോത്സവം നവംബര്‍ 3, 4 തീയതികളില്‍ പൊന്‍കുന്നത്ത് നടക്കും.സാക്ഷരതാ പഠിതാക്കള്‍, ഗുണഭോക്താക്കള്‍, പത്താം ക്ലാസ്, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലെ പഠിതാക്കള്‍, പ്രേരക്മാര്‍ എന്നിവര്‍ വിവിധ കലാ മത്സരങ്ങളില്‍ പങ്കെടുക്കും. ചിറക്കടവ് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന സ്വാഗത സംഘ രൂപികരണയോഗം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജയാ ശ്രീധര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റ്റി.എന്‍.ഗിരീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.

യുവാക്കള്‍ മുതല്‍ വൃദ്ധരായവര്‍ വരെയുള്ള പഠിതാക്കളും ഗുണഭോക്താക്കളും കലോത്സവത്തില്‍ പങ്കെടുക്കാനെത്തുന്ന പ്രത്യേകതയുമുണ്ട്.11 ബ്ലോക്ക് പഞ്ചായത്തുകളിലെയും നഗരസഭകളിലെയും മത്സര വിജയികള്‍ ജില്ലാ കലോത്സവത്തിന് എത്തും. പൊന്‍കുന്നം ടൗണ്‍ ഹാളിലാണ് കലോത്സവം നടക്കുന്നത്. ജനപ്രതിനിധികളും സാമൂഹ്യ സാംസ്‌ക്കാരിക നേതാക്കളും പങ്കെടുക്കും.

സാക്ഷരതാമിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി.എം.അബ്ദുള്‍ കരീം, പഞ്ചായത്ത് അംഗങ്ങളായ മോളിക്കുട്ടി, മോഹന്‍കുമാര്‍, ഷാജി പാമ്പൂരി, ത്രേസ്യാമ്മ പി.റ്റി., വികസന വിദ്യാകേന്ദ്രം പ്രേരക്മാരായ പി.ആര്‍.ബാബു, അനില്‍ കൂരോപ്പട, ആര്‍.സന്തോഷ്, എം.എ.ജോസ്, രാജേഷ് കുമാര്‍ തുടങ്ങിയവര്‍ സ്വാഗതസംഘ രൂപീകരമത്തില്‍ പ്രസംഗിച്ചു. 101 അംഗ സ്വാഗത സംഘം രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു.