കണമല അപകടം : ബസ്സിന്റെ ബ്രേക്ക് കേടായതല്ല, അപകടം ഉണ്ടായത് ഡ്രൈവറുടെ അശ്രദ്ധമൂലമെന്ന് കെഎസ്ആർടിസി.

കണമല അപകടം :  ബസ്സിന്റെ ബ്രേക്ക് കേടായതല്ല, അപകടം ഉണ്ടായത്  ഡ്രൈവറുടെ അശ്രദ്ധമൂലമെന്ന് കെഎസ്ആർടിസി.

കണമല : കഴിഞ്ഞ ദിവസം കണമല അട്ടിവളവിൽ നിയന്ത്രണം തെറ്റിയ കെഎസ്ആർടിസി ബസ്സ് എതിരെ വന്ന ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനിബസ്സിൽ ഇടിച്ചു 12 പേർക്ക് പരുക്കേറ്റിരുന്നു. ഓട്ടത്തിനിടെ ബ്രേക്ക് പോയതാണ് അപകടത്തിന് കാരണമെന്നായിരിക്കുന്നു അപകടത്തിൽപെട്ട കെഎസ്ആർടിസി ബസ്സിന്റെ ഡ്രൈവർ പറഞ്ഞിരുന്നത്. എന്നാൽ ജോയിന്റ് ആർടിഒ യുടെ സാന്നിധ്യത്തിൽ കെഎസ്ആർടിസി മെക്കാനിക്കൽ വിഭാഗം നടത്തിയ പരിശോധനയിൽ ബസിന് തകരാറുകളുണ്ടായിരുന്നില്ല എന്നാണ് കണ്ടെത്തിയത്. ഇറക്കത്തിൽ നിയന്ത്രിതമായി വാഹനം ഡ്രൈവ് ചെയ്യാത്തതിനാലാണ് അപകടം സംഭവിച്ചതെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

അതോടെ ബസിന് ബ്രേക്ക്‌ തകരാറുണ്ടെന്ന ഡ്രൈവറുടെ വാദം തെറ്റാണെന്ന് തെളിഞ്ഞു. കെഎസ്ആർടിസി എറണാകുളം ഡിപ്പോയിലെ ആർ എസ് സി 842 ബസ് ആണ് ഇറക്കം ഇറങ്ങുന്നതിനിടെ എതിരെ വന്ന മിനി ബസിൽ ഇടിച്ചത്. ബസ് ക്രയിൻ ഉപയോഗിച്ച് എടുക്കുകയും ഓടിച്ചു എരുമേലി ഡിപ്പോക്ക് കൊണ്ടുപോകുകയും ചെയ്തിരുന്നു . ജോയിന്റ് ആർടിഒ യുടെ സാന്നിധ്യത്തിൽ വാഹനം പരിശോധിക്കുകയും ബ്രേക്ക്‌ സംബന്ധമായ കുഴപ്പങ്ങൾ ഇല്ല എന്ന് ഉറപ്പു വരുത്തുകയും ചെയ്‌തെന്ന് മെക്കാനിക്കൽ വിഭാഗം റിപ്പോർട്ട് നൽകി.