കണമല പാലം ഡിസംബര്‍ 23നു തുറക്കും

കണമല പാലം ഡിസംബര്‍ 23നു തുറക്കും

എരുമേലി – ഇലവുങ്കല്‍ – പന്പ പാതയിലെ കണമല പാലം ഡിസംബര്‍ 23 ന് വൈകുന്നേരം നാലിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാടിന് സമര്‍പ്പിക്കും. കണമലയില്‍ പന്പ നദിക്കു കുറുകെയുള്ളകോസ് വേയ്ക്കു പകരമായി 7.60 കോടി രൂപ ചെലവിലാണ് പുതിയ പാലം നിര്‍മിച്ചത്.

കണമലയില്‍ നടക്കുന്ന യോഗത്തില്‍ മന്ത്രി വി. കെ. ഇബ്രാഹിംകുഞ്ഞ് അധ്യക്ഷത വഹിക്കും. ചീഫ് വിപ്പ് പി. സി. ജോര്‍ജ്, ആന്റോ ആന്റണി തുടങ്ങിയ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും യോഗത്തില്‍ പങ്കെടുക്കും.

2-web-kanamala-palam
വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷമാണ് കണമല പാലം തുറന്നു നല്‍കുന്നത്. വീതി കുറഞ്ഞ കോസ് വേയ്ക്ക് ഉയരവും കുറവായിരുന്നു. ശബരിമല തീര്‍ഥാടനകാലത്ത് ഒറ്റവരി ഗതാഗതം മാത്രമുള്ള കോസ് വേയിലൂടെയുള്ള യാത്ര ദുഷ്‌കരമായിരുന്നു. മഴക്കാലത്താകട്ടെ മിക്കപ്പോഴും കോസ് വേയില്‍ വെള്ളം കയറുന്നതോടെ കണമല വഴിയുള്ള ഗതാഗതവും മുടങ്ങുമായിരുന്നു. പമ്പാവാലി, കിസുമം പ്രദേശങ്ങളില്‍ നിവാസികളും പാലം തുറക്കുന്നത് പ്രതീക്ഷയോടെയാണ് കാണുന്നത്.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരന്റെ കാലത്താണ് ശബരിമല പാക്കേജില്‍ ഉള്‍പ്പെടുത്തി അന്നത്തെ ധനമന്ത്രി ഡോ. തോമസ് ഐസക്ക് ആറു കോടി രൂപ പാലത്തിനായി അനുവദിച്ചിരുന്നുവെന്ന് രാജു ഏബ്രഹാം പറഞ്ഞു. പാലത്തിന് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചതിനേ തുടര്‍ന്ന് അന്നത്തെ പൊതുമരാമത്ത് മന്ത്രി മോന്‍സ് ജോസഫ് തറക്കല്ലിട്ടെങ്കിലും റാന്നി നിയോജകമണ്ഡലത്തില്‍ പമ്പാവാലി കരയിലുള്ള അപ്രോച്ച് റോഡ് നിര്‍മാണത്തിന് വനംവകുപ്പ് വക സ്ഥലം വിട്ടുകിട്ടുന്നതിന് അനുമതി ലഭിക്കാത്തതിനാല്‍ നിര്‍മാണം ആരംഭിക്കാനായില്ല.

മന്ത്രാലയത്തിന്റെ ബാംഗളൂര്‍ ഓഫീസില്‍ നിന്നും വനഭൂമിയിലെ മരങ്ങള്‍ മുറിക്കാനും സ്ഥലം വിട്ടുലഭിക്കാനുമുള്ള അനുമതി ലഭിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രിയും പൊതുമരാമത്ത മന്ത്രിയും വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ പാലം നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ തീരുമാനം എടുത്തു. ശബരിമല ഹെവിമെയിന്റനന്‍സ് പദ്ധതിയില്‍ പാലം നിര്‍മാണം ഉള്‍പ്പെടുത്തുകയും 7.60 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കുകയും ചെയ്തു.

203ല്‍ ശബരിമല തീര്‍ഥാടനകാലം ആരംഭിക്കുന്നതിനു മുമ്പായി പാലം തുറന്നു നല്‍കണമെന്ന തീരുമാനത്തില്‍ പണികള്‍ മുന്നോട്ടുപോയെങ്കിലും നടന്നില്ല. തുടര്‍ന്ന് തീര്‍ഥാടനകാലം ആരംഭിക്കുന്നതിനു മുമ്പായി മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് കണമലയിലെത്തി പാലം നിര്‍മാണം നേരിട്ടു വിലയിരുത്തുകയും കമ്മീഷനിംഗിന് തീയതി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ പ്രതികൂല കാലാവസ്ഥ കാരണം നിര്‍മാണം വീണ്ടും വൈകി.

ശബരിമല സീസണ്‍ ആരംഭിക്കുന്നതിനു മുമ്പ് വീണ്ടും മന്ത്രി എംഎല്‍എ യോടും ഉദ്യോഗസ്ഥരോടുമൊപ്പം സംയുക്ത പരിശോധന നടത്തുകയും ഡിസംബറില്‍ തന്നെ പാലം തുറക്കാന്‍ കഴിയുന്ന രൂപത്തില്‍ നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കാന്‍ സൂപ്രണ്ടിംഗ്എന്‍ജിനീയര്‍ രാജേന്ദ്രബാബുവിനെ പ്രത്യേകം ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

960 മീറ്റര്‍ നീളമുള്ള പാലത്തിന് ഇരുവശങ്ങളിലും നടപ്പാതകളും ഉണ്ട്. 11.11 മീറ്റര്‍ ആണ് മൊത്തത്തിലുള്ള വീതി. നടപ്പാതയൊഴിച്ച് 7.5 മീറ്റര്‍ വീതിയുണ്ട്. നദിയില്‍ രണ്ട് പില്ലറുകളും ഇരുകരകളിലും ഓരോ അബട്ട്‌മെന്റുകളുമാണ് ഉള്ളത്.

ഏതാനും ആഴ്ചകൾക്ക് മുൻപ് , നിസ്സാര പ്രശ്നങ്ങളുടെ പേരിൽ പാലം പണി തടസ്സപെട്ടപ്പോൾ ഗവ ചീഫ് വിപ്പ് പി.സി. ജോർജ് നേരിട്ട് എത്തി , പ്രശ്നങ്ങൾ പരിഹരിച്ചത് വലിയ വാർത്തയായിരുന്നു. ആ സംഭവത്തിനെ വീഡിയോ ഇവിടെ കാണാം :-

1-web-PC-at-Kanamala

1-WEB-kanamala-palam

2-web-kanamala-palam

3-web-kanamala-palam