കഞ്ചാവ് പ്രതികൾ രക്ഷെപ്പടുവാൻ കുത്തൊഴുക്കിൽ തോട്ടിൽ ചാടി.. എക്‌സൈസ് ഓഫീസര്‍ പിറകെ ചാടി.. ഒഴുക്കിൽ പെട്ട അവരെ നാട്ടുകാർ സാഹസികമായി രക്ഷപെടുത്തി..

കഞ്ചാവ് പ്രതികൾ രക്ഷെപ്പടുവാൻ കുത്തൊഴുക്കിൽ തോട്ടിൽ ചാടി.. എക്‌സൈസ് ഓഫീസര്‍ പിറകെ ചാടി.. ഒഴുക്കിൽ പെട്ട അവരെ  നാട്ടുകാർ  സാഹസികമായി രക്ഷപെടുത്തി..

മുണ്ടക്കയം : നാലുകിലോ കഞ്ചാവുമായി മുണ്ടക്കയത്ത് രണ്ടുപേര്‍ പിടിയില്‍, എക്‌സൈസിനെ വെട്ടിച്ചോടിയ സംഘം പൈങ്ങണ തോട്ടിലെ കുത്തൊഴുക്കില്‍് ചാടി രക്ഷപെടാന്‍ ശ്രമിച്ചു. എക്‌സൈസ് ഓഫീസര്‍ പിറകെ ചാടി. ഒഴുക്കിൽ പെട്ട ഉദ്യോഗസ്ഥനെയും പ്രതികളെയും നാട്ടുകാർ സാഹസികമായി രക്ഷിച്ചു.

കഞ്ചാവ് പ്രതികൾ രക്ഷെപ്പടുവാൻ കുത്തൊഴുക്കിൽ തോട്ടിൽ ചാടി.. എക്‌സൈസ് ഓഫീസര്‍ പിറകെ ചാടി.. ഒഴുക്കിൽ പെട്ട അവരെ നാട്ടുകാർ രക്ഷപെടുത്തി..

മുണ്ടക്കയം ബസ്റ്റാന്‍ഡില്‍ വാഹനപരിശോധനക്കിടിയലാണ് എറണാകുളം,പനമ്പളളി നഗര്‍, കരുവേലി തുണ്ടിയില്‍, കെ.പി.അഖില്‍ തങ്കച്ചന്‍ (28), കോട്ടയം,നട്ടാശ്ശേരി, ആശാരിപറമ്പില്‍ എ.എം.അര്‍ജുനന്‍ ലംബോധരന്‍ (25) എന്നിവരെഎക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.ഡി.സതീശന്റെ നേതൃത്വത്തില്‍ പിടികൂടിയത്. രാവിലെ 9.30ഓടെയായിരുന്നു സംഭവം.

സംഭവം സംബന്ധിച്ചു എക്‌സൈസ് പറയുന്നതിങ്ങനെയാണ്. മുണ്ടക്കയത്ത് വാഹനപരിശോധനക്കിടിയല്‍ സംശയാസ്പദമായി കണ്ട ഇരുവരുടെയും ദേഹപരിശോധന നടത്തുന്നതിനിടയില്‍ കൈവശമിരുന്ന ബാഗ് എക്‌സൈസിനെ ഏല്‍പ്പിച്ച സംഘം മൂക്കു ചീറ്റുന്നതായി കാട്ടി ഓടി രക്ഷപെടുകയായിരുന്നു. ബസ്റ്റാന്‍ഡിനു പിന്നിലെ സി.എം.എസ്.ഹൈസ്‌ക്ൂള്‍ വളപ്പിലൂടെ ഓടിയ സംഘം പെട്രോള്‍ പമ്പിനു സമീപത്തെ ഇടനാഴിയിലൂടെ ദേശിയപാതയിലെത്തുകയായിരുന്നു. എക്‌സൈസ് സംഘവും ഇവരെ പിന്‍തുടര്‍ന്നെങ്കിലും പിടികൂടാന്‍ കഴിഞ്ഞില്ല. ദേശിയപാതയിലെത്തിയ സംഘം പഴയ ബീവറേജ് ജങ്ഷനിലെ പൈങ്കണ തോട്ടിലേക്ക ചാടി നീന്തി രക്ഷപെടാന്‍ ശ്രമം നടത്തി . തോട്ടിലെ മറവിൽ പതിയിരുന്ന ഇവരെ പിന്‍തുടര്‍ന്നെത്തിയ പ്രിവന്റിവ് ഓഫീസര്‍ നജീബ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ എം.ടി.അജിമോന്‍ എന്നിവര്‍ തോട്ടിലേക്ക് ചാടി സംഘത്തെ കണ്ടെത്തുകയായിരുന്നു.

ഇവരെ പിടികൂടുന്നതിനിടയില്‍ പൈങ്കണ തോട്ടിലെ മണ്‍ തിട്ട ഇടിഞ്ഞ് നജീബ് ഒഴുക്കില്‍പെട്ടെങ്കിലും നാട്ടുകാര്‍ രക്ഷപെടുത്തുകയായിരുന്നു. ഒഴുക്കില്‍പെട്ട പ്രതികളില്‍ ഒരാള്‍ ഇഞ്ചിപടര്‍പ്പില്‍ കുരുങ്ങിയ നിലയിലും മറ്റൊരാള്‍ കമ്പില്‍ പിടിച്ചു നില്‍ക്കുന്ന നിലയിലുമായിരുന്നു കണ്ടെത്തിയത്.

ജില്ലയില്‍ അടുത്തയിടെ നടന്ന ഏറ്റവും വലിയ കഞ്ചാവു വേട്ടയാണിത്. തമിഴ്‌നാട്ടിലെ കമ്പത്തുനിന്നും വാങ്ങിയ കഞ്ചാവ് എറണാകുളത്തും കോട്ടയത്തും വില്‍പ്പന നടത്തുന്നവരാണ് ഇരുവരുമെന്നു എക്‌സൈസ് അറിയിച്ചു.പ്രതികളില്‍ ഒരാളായ അഖില്‍ മുമ്പ് കോഴിക്കോട് നിന്നും ഒരുകോടിയോളം രൂപ വിലവരുന്ന ഹാഷിഷ് ഓയിലുമായി പിടിയിലായ കേസില്‍ പ്രതിയാണ്. ഇരുവരും സമാനമായി വിവിധ കേസുകളില്‍ പ്രതിയായിട്ടുണ്ടന്നും അധികൃതര്‍ അറിയിച്ചു.

പ്രിവന്റിവ് ഓഫീസര്‍ പി.എ.നജീബ്,സി.ഇ.ഒമാരായ കെ.സി.സുരേന്ദ്രന്‍, സി.എസ്.നസീബ്, സി.ജെ.നിയാസ്, എം.ടി.അജിമോന്‍, ടി.എ.സമീര്‍,മുഹമ്മദ് അഷറഫ്,എസ്.ചിത്ര, അരുണ്‍കുമാര്‍,ഡ്രൈവര്‍ സജി എന്നിവര്‍ അറസ്റ്റിനു നേതൃത്വം നല്‍കി.