മുണ്ടക്കയത്തെ കഞ്ചാവ് വേട്ട അവസാനിക്കുന്നില്ല; രണ്ട് കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ

മുണ്ടക്കയത്തെ കഞ്ചാവ് വേട്ട അവസാനിക്കുന്നില്ല; രണ്ട് കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ

മുണ്ടക്കയം: .തമിഴ്‌നാട് തേനി ഉത്തമപാളയം ഗൂഢല്ലൂര്‍ കെ.ജി പെട്ടി മൂന്നാം വാര്‍ഡില്‍ പാണ്ഡ്യന്‍ (51),പത്തനംതിട്ട ആനിക്കാട് നൂറോമാവ് കാരിക്കാമല ലക്ഷം വീട് കോളനിയില്‍ ഭായി ബിനു എന്ന് വിളിക്കുന്ന ബിനുകുമാര്‍ (34) എന്നിവരെ മുണ്ടക്കയം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.ആര്‍ രാജേഷും സംഘവും ഇന്ന് മുണ്ടക്കയതു വച്ച് പിടികൂടി.

എക്‌സൈസ് പറയുന്നതിങ്ങനെ: തമിഴ്‌നാട്ടിലെ കമ്പം,തേനി എന്നിവിടങ്ങളില്‍ നിന്ന് ശേഖരിക്കുന്ന കഞ്ചാവ് പാണ്ഡ്യന്‍ മുണ്ടക്കയത്തെത്തിച്ച് ബിനുകുമാര്‍ വഴിയാണ് പാണ്ഡന്‍ വില്‍ക്കുന്നത്. വ്യാഴാഴ്ച ഉച്ചയോടെ കഞ്ചാവുമായി പാണ്ഡ്യന്‍ മുണ്ടക്കയം ബസ്റ്റാന്‍ഡിലെ ശൗചാലയത്തിന് സമീപം എത്തി. ഇടനിലക്കാരനായ ബിനുകുമാര്‍ വരുന്നതും കാത്ത് നിലയുറപ്പിച്ചു

.ഇതിനിടയില്‍ രഹസ്യവിവരം ലഭിച്ച എക്‌സൈസ് സംഘം മേഖലയില്‍ തമ്പടിച്ചിരുന്നു.പത്തനംതിട്ടയില്‍ നിന്നും ബൈക്കിലെത്തിയ ബിനുകുമാര്‍ പാണ്ഡ്യന്റെ കൈയില്‍ നിന്നും കഞ്ചാവ് വാങ്ങുന്നതിനിടയില്‍ എക്‌സൈസ് സംഘം ഇവരെ വളഞ്ഞ് പിടിച്ചു.ഇവരില്‍ നിന്ന് ഭദ്രമായി പൊതിഞ്ഞ നിലയില്‍ 2.150 കി.ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

കഴിഞ്ഞ ആറ് മാസത്തിനിടയില്‍ 11 കേസുകളിലായി 10 കിലാ കഞ്ചാവാണ് എക്‌സൈസ് സംഘം പിടികൂടിയത്.ക്രിമനനില്‍ കേസ് ഉള്‍പ്പെടെ നിരവധി കേസിലുള്‍പ്പെട്ടയാളാണ് ബിനുകുമാറെന്ന് എക്‌സൈസ് സംഘം പറഞ്ഞു.

എക്‌സൈസ് രഹസ്യ അന്വേഷണ വിഭാഗം ഓഫീസര്‍ കെ.എല്‍ സുരേഷ്‌കുമാര്‍,പ്രിവന്റീവ് ഓഫീസര്‍മാരായ മുഹമ്മദ് ഹനീഫ,റെജി കൃഷണന്‍,കെ.എ നവാസ്,ടി.എ സമീര്‍,സി.എസ് നസീബ്, കെ.എന്‍.വിജയന്‍,സി.കണ്ണന്‍, മഞ്ജു മോഹന്‍ എന്നിവരടങ്ങുന്ന സംഘമാണ് ഇരുവരെയും പിടികൂടിയത്.
1-web-kanchavu-mundakayam

2-web-kanchavu-mundakayam

3-web-kanchavu-mundakayam

5-web-kanchavu-mundakayam

0-web-kanchavu-mundakayam