സ്കൂൾ വിദ്യാർത്ഥികൾക്ക് പതിവായി കഞ്ചാവ് വിറ്റിരുന്ന വയോധികൻ അറസ്റ്റില്‍

സ്കൂൾ  വിദ്യാർത്ഥികൾക്ക് പതിവായി കഞ്ചാവ് വിറ്റിരുന്ന വയോധികൻ അറസ്റ്റില്‍

മുണ്ടക്കയം: തന്റെ കൊച്ചുമക്കളെക്കാൾ ചെറുപ്രായമുള്ള സ്‌കൂൾ വിദ്യാർത്ഥികൾക്ക് പതിവായി കഞ്ചാവ് വിറ്റ് കൊണ്ടിരുന്ന 63 വയസ്സ് പ്രായമുള്ള വയോധികൻ മുണ്ടക്കയത് പോലീസ് പിടിയിലായി. ഇയാളുടെ പക്കൽ നിന്നും സ്കൂൾ വിദ്യാർത്ഥികൾക്ക് വിൽക്കാനായി സൂക്ഷിച്ച പതിനൊന്ന് പൊതി കഞ്ചാവും പോലീസ് കണ്ടെടുത്തു വരിക്കയാനി സൊദേശി കുറ്റിപറമ്പിൽ കുര്യൻ ജോസഫ് (63) നെയാണ് ചൊവ്വാഴ്ച രാവിലെ പോലീസ് അറസ്റ്റ് ചെയ്തത്.

മാസങ്ങളായി സ്കൂൾ കുട്ടികൾക്ക് ചെറു പൊതികളാക്കി കഞ്ചാവ് വിൽക്കുന്നതായി ലഭിച്ച വിവരത്തെ തുടർന്ന് അഴ്ച കമായി പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു. വെളുത്തുള്ളി ഉള്ളി ,സവേള എന്നീ സാധനങ്ങലുടെ വിൽപനയുടെ മറവിലാണ് കുട്ടികൾക് കഞ്ചാവ് വിൽപന നടത്തിയിരുന്നത്.

മുണ്ടക്കയം സബ് ഇൻസ്പെക്ടർ അനൂപ് ജോസിന്റ നേത്യത്വത്തിൽ സി പി ഒ മാരായ ജോബി ജോസഫ് ,ജയകുമാർ ,സന്തോഷ് എന്നിവരുടെ നേത്യത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജാരാക്കി റിമാൻഡ് .സമാന കേസിൽ മുൻപ് എക്സ്സൈസും ഇയാളെ പിടിച്ചിട്ടുണ്ട്.