ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന കാഞ്ഞിരപ്പള്ളി രൂപതാ ബൈബിള്‍ കണ്‍വന്‍ഷന്‍ നവംബർ 28 മുതൽ

ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന കാഞ്ഞിരപ്പള്ളി രൂപതാ ബൈബിള്‍ കണ്‍വന്‍ഷന്‍ നവംബർ 28  മുതൽ

കാഞ്ഞിരപ്പള്ളി : അട്ടപ്പാടി സെഹിയോന്‍ റിട്രീറ്റ് സെന്റര്‍ ഡയറക്ടര്‍മാരായ ഫാ.സേവ്യര്‍ ഖാന്‍ വട്ടായിലും ഫാ.സാംസണ്‍ മണ്ണൂരും നയിക്കുന്ന ഏഴാമത് കാഞ്ഞിരപ്പള്ളി രൂപതാ ബൈബിള്‍ കണ്‍വന്‍ഷന്‍ നവംബർ 28 മുതൽ ഡിസംബർ രണ്ടുവരെ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീ്ഡ്രല്‍ അങ്കണത്തില്‍ നടക്കും. വൈകുന്നേരം നാലു മുതല്‍ രാത്രി 9.30 വരെയാണ് കണ്‍വന്‍ഷന്‍. ഒരേ സമയത്തു 15,000 പേർക്ക് ഒരുമിച്ചിരുന്ന് കണ്‍വന്‍ഷനിൽ സംബന്ധിക്കുവാൻ സാധിക്കുന്ന തരത്തിലാണ് ക്രമീകരണങ്ങൾ നടത്തുന്നത്.

“ആത്മവിശുദ്ധീകരണത്തിലൂടെ ജീവിതസാക്ഷ്യത്തിലേയ്ക്ക്’” എന്നതാണ് കണ്‍വന്‍ഷന്‍ വിഷയം.രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍, സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍, വികാരി ജനറാള്‍മാ രായ റവ.ഫാ.ജസ്റ്റിന്‍ പഴേപറമ്പില്‍, റവ.ഫാ.കുര്യന്‍ താമരശ്ശേരി, റവ.ഫാ. ജോര്‍ജ് ആലുങ്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ കണ്‍വന്‍ഷന് വിപുലമായ ക്രമീകരണങ്ങള്‍ ആണ് നടക്കുന്നത്.

28 വൈകുന്നേരം നാലിന് ഗാനശുശ്രൂഷയ്ക്കും ജപമാലയ്ക്കും ശേഷം 4.30 ന് മാര്‍ മാത്യു അറയ്ക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ പ രിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടും.കാഞ്ഞിരപ്പള്ളി ഫൊറോനയിലെ എല്ലാ വൈദികരും സഹകാര്‍മികരായിരിക്കും.ആറിന് സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ ബൈബിള്‍ പ്രതിഷ്ഠ നടത്തും. വികാരി ജനറാള്‍മാര്‍, റവ. ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍, റവ.ഫാ.സാംസണ്‍ മണ്ണൂര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മാര്‍ മാത്യു അറയ്ക്കല്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വചനപ്രഘോഷണം കണ്‍വന്‍ഷന്‍ ദിവസങ്ങളില്‍ വൈകുന്നേരം നാലിന് ജപമാലയും ആറുമുതല്‍ മുതല്‍ വചനപ്രഘോഷണവും നടക്കും.

29 മുതല്‍ ഡിസംബര്‍ രണ്ടു വരെ വൈകുന്നേരം 4.30ന് സീറോ മലബാര്‍ സഭ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, പാല രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍, കാഞ്ഞിരപ്പള്ളി രൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ എന്നിവർ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് വചനസന്ദേശം നല്‍കും.

യഥാക്രമം മുണ്ടക്കയം,റാന്നി,പത്തനംതിട്ട,എരുമേലി, പാന്‍കുന്നം ഫൊറോനയിലെ വൈദികര്‍ സഹകാര്‍മ്മികരായിരിക്കും. കണ്‍വന്‍ഷന്റെ സുഗമമായ നടത്തിപ്പിനായി 350 പേരടങ്ങുന്ന വോളന്റിയേഴ്സ് ടീമ്മിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നട ക്കുന്നത്.

കാഞ്ഞിരപ്പള്ളി പാസ്റ്ററൽ സെന്ററിൽ നടന്ന പത്രസമ്മേളനത്തിൽ വികാരി ജനറാള്‍ ഫാ.ജെസ്റ്റിന്‍ പഴേപറമ്പില്‍, ഫാ.മാത്യു ഓലിക്കല്‍, ഫാ.കുര്യാക്കോസ് അമ്പഴത്തിനാല്‍, ഫാ.മാത്യു പുത്തന്‍പറമ്പില്‍, ഫാ.ജസ്റ്റിന്‍ മതിയത്ത് എന്നിവര്‍ പങ്കെടുത്തു

ഫാ.സേവ്യർ ഖാൻ വട്ടായില്‍ നയിക്കുന്ന കാഞ്ഞിരപ്പള്ളി രൂപതാ ബൈബിൾ കണ്‍വന്‍ഷൻ നവംബർ 28 മുതൽ

അവൻ
ഓഫർ അവൾ
ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന കാഞ്ഞിരപ്പള്ളി രൂപതാ ബൈബിള്‍ കണ്‍വന്‍ഷന്‍ നവംബർ 28 മുതൽ