കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിനെ ഒന്നാം സ്ഥാനത്തു എത്തിച്ചശേഷം അഭിമാനപൂർവം പദവിയൊഴിഞ്ഞു

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിനെ ഒന്നാം സ്ഥാനത്തു എത്തിച്ചശേഷം അഭിമാനപൂർവം പദവിയൊഴിഞ്ഞു

കാഞ്ഞിരപ്പള്ളി : കഴിഞ്ഞവർഷം പതിനൊന്നാം സ്ഥാനത്തായിരുന്ന കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിനെ കോട്ടയം ജില്ലയിലെ ഒന്നാം സ്ഥാനത്തു എത്തിച്ച ശേഷം അഭിമാനപൂർവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശ ജോയിയും, വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴിയും മുൻ ധാരണപ്രകാരം സ്ഥാനമൊഴിഞ്ഞു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ബ്ലോക്ക് പ്രസിഡന്റ് എന്ന ബഹുമതി ഉണ്ടായിരുന്ന ആശാ ജോയി, ഏറ്റവും ചെറിയ കാലയളവിൽ ബ്ലോക്കിന്റെ ഏറ്റവും മുൻപിൽ എത്തിച്ചതിനുള്ള ബഹുമതിയും കരസ്ഥമാക്കിയാണ് സ്ഥാനമൊഴിയുന്നത് .

സംസ്ഥാനത്തെ 151 ബ്ലോക്ക് പഞ്ചായത്തുകളിൽ 21-ാമത്തെയും കോട്ടയം ജില്ലയിലെ മൂന്നാമത്തെയും ഐ.എസ്.ഒ. നിലവാരമുള്ള ഓഫീസായി കാഞ്ഞിരപ്പള്ളി ബ്ലോക്കിനെ മാറ്റുവാൻ അവരുടെ ഭരണകാലത്തു കഴിഞ്ഞു. കേരളത്തിലെ 151 ബ്ലോക്ക് പഞ്ചായത്തുകളിൽ ഒന്നാമത്തെ ബാലസൗഹൃദ ഓഫീസ്, രണ്ടാമത്തെ ജനസൗഹൃദ ഓഫീസ് എന്നീ അംഗീകാരങ്ങളും ഈ കാലയളവിലാണ് കാഞ്ഞിരപ്പള്ളിയ്ക്ക് ലഭ്യമായത്.

ഒട്ടേറെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞ നാളുകള്‍ കൊണ്ട് പ്രവര്‍ത്തി പഥത്തിൽ എത്തിക്കുവാന്‍ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായ ആശാ ജോയിക്ക് കഴിഞ്ഞതും ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥമേധാവികളുടെയും ഒരേ മനസ്സോടെ കൊണ്ടുപോകുവാൻ യുവജന രാഷ്ട്രീയത്തിൽ പക്വതയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത വൈസ്പ്രസിഡന്‍് ജോളി മടുക്കക്കുഴിക്കു കഴിഞ്ഞതും കാഞ്ഞിരപ്പള്ളി ബ്ലോക്കിന്റെ അസൂയാർഹമായ വളർച്ചയ്ക്ക് ഏറെ സഹായിച്ചു.

ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ഏഴ് പഞ്ചായത്തുകളിലെ വിവിധ മേഖലകളിൽ നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിക്കൊണ്ടുള്ള ഒരു മുന്നേറ്റമാണ് കഴിഞ്ഞ നാളുകളിൽ ഇവിടെ കാണുവാന്‍ കഴിഞ്ഞത്. പദ്ധതി നിര്‍വ്വഹണത്തിനും അംഗീകാരം നേടുന്നതിനും കേരളത്തിലും ശ്രദ്ധേയമായ ബ്ലോക്ക് പഞ്ചായത്തായി കാഞ്ഞിരപ്പള്ളിയ്ക്ക് മാറുവാന്‍ കഴിഞ്ഞു.

കാര്‍ഷിക മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ആശ്വാസമായി കര്‍ഷകര്‍ക്ക് തങ്ങളുടെ കാര്‍ഷികോത്പ്പന്നങ്ങള്‍ക്ക് കിസാന്‍ അശ്വാസ് പദ്ധതിയിലൂടെ സബ്‌സിഡി അനുവദിച്ചു. 10-ഓളം കാര്‍ഷിക വിപണികള്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കിയതും ബ്ലോക്ക് പഞ്ചായത്താണ്. 12-ഓളം മിനി അഗ്രോ സര്‍വ്വീസ് സെന്ററുകള്‍ തുടങ്ങിയും പ്ലാസ്റ്റിക്ക് മാലിന്യത്തിന് ശാശ്വത പരിഹാരമായി പ്ലാസ്റ്റിക് ഷ്രെഡ്ഡിംഗ് യൂണിറ്റ് കാഞ്ഞിരപ്പള്ളിയിൽ സ്ഥാപിച്ചയും ശ്രദ്ധേയമാണ്.

നാടന്‍ കലാരൂപങ്ങളെ (നാടന്‍പാട്ട്, തെയ്യം, തിരുവാതിര, കുച്ചുപ്പുടി, തിറ, പടയണി) യുവതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന തിനും ഇവയുടെ പരിശീലന കളരിയായ ബ്ലോക്ക് തല കലാപരിശീലന കേന്ദ്രം സ്ഥാപിച്ചതും ഈ കാലഘട്ടത്തിലാണ്.

കോളനികള്‍ കേന്ദ്രീകരിച്ച് ശവദാഹത്തിന് ആവശ്യമായ (ദഹനപ്പെട്ടി, മൊബൈൽ മോര്‍ച്ചറി, ജനറേറ്റര്‍) മോക്ഷം പദ്ധതി നടപ്പിലാക്കിയതും സംസ്ഥാത്തുതന്നെ ശ്രദ്ധേയമായ ജനകീയമായ പദ്ധതിയാണ്.

ആരോഗ്യമേഖലയിൽ കാതലായ മാറ്റങ്ങളാണ് കാഞ്ഞിരപ്പള്ളി ബ്ലോക്കിന് കൈവരിക്കാന്‍ കഴിഞ്ഞത്. കൂട്ടിക്കലും മുണ്ടക്കയത്തും ദന്താശുപത്രി, 1800 ൽ പരം സൗജന്യ കണ്ണട വിതരണം, 100 കണക്കിന് ആളുകള്‍ക്ക് സൗജന്യ ശ്രവണ സഹായയന്ത്ര വിതരണം എരുമേലി, സി.എച്ച്.സി.യുടെ പണികള്‍ പൂര്‍ത്തീകരിച്ച് പുതിയ കെട്ടിടം ഉടന്‍ നാടിനു സമര്‍പ്പിക്കുന്ന തും ഈ കാലഘടത്തിൽ. നടന്ന ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ്.

ബ്ലോക്ക് പഞ്ചായത്തിനെ ആധുനികവൽക്കരിച്ച കെട്ടിടത്തിലേയ്ക്ക് മാറ്റിയതും, കാഞ്ഞിരപ്പള്ളി മൃഗാശുപത്രി പൂര്‍ണ്ണമായും സൗരോര്‍ജ്ജത്താൽ പ്രവര്‍ത്തിക്കുന്ന ഓഫീസാക്കി മാറ്റിയതും ഈ കാലയളവിലാണ്.

സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നാപ്കിന്‍ വെന്റിംഗ്, ഡിസ്‌ട്രോയര്‍ മെഷീനുകള്‍ സ്ഥാപിച്ചതും, അംഗണവാടികള്‍ക്ക് മൈക്ക് സെറ്റുകള്‍ വിതരണം നടത്തിയതും, ഭിന്നശേഷിക്കാര്‍ക്കായി ജില്ലാ തലത്തിലുള്ള വിദഗ്ദ്ധ ഡോക്ടര്‍മാരുടെ മേൽ നോട്ടത്തിൽ ബ്ലോക്കതല മെഡിക്കൽ ക്യാമ്പിലൂടെ 100 കണക്കിന് അംഗപരിമിതര്‍ക്ക് 40 ശതമാനം അംഗവൈകല്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് നൽകിയതും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ്.

ഭവന നിര്‍മ്മാണ മേഖലയിൽ ലൈഫ് പദ്ധതിയിലൂടെയും പി.എം.എ.വൈ. പദ്ധതിയിലൂടെയും പഞ്ചായത്തുകളുമായി സഹകരിച്ച് നിരവധി ഭവന രഹിതര്‍ക്ക് സഹായം നൽകുവാനും കഴിഞ്ഞു

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ വിവിധ മേഖലകളിലായി 13 കോടി 95 ലക്ഷം രൂപ ചെലവഴിക്കപ്പെട്ടത് ജില്ലയിൽ തന്നെ ശ്രദ്ധേയമാണ്. തുടര്‍-സാക്ഷരതയുടെ ഭാഗമായി പാതിവഴിയിൽ പഠനം മുടങ്ങിയവര്‍ക്കായി 10-ാം ക്ലാസ്സും +2 വിനും പഠിക്കാന്‍ അവസരം ഒരുക്കികൊണ്ട് ഏത് പ്രായത്തിലുമുള്ളവര്‍ക്കുമായി കാഞ്ഞിരപ്പള്ളിയി. ഒരു സെന്റര്‍തുടങ്ങിയതും ശ്രദ്ധേയമാണ്. പട്ടികജാതി പൊണ്‍കുട്ടികളുടെ സ്വയം സംരക്ഷണത്തിനായി സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് തായ്ക്വാൽ – പരിശീലന കളരികള്‍ സ്ഥാപിച്ചതും, ബ്ലോക്കുതല അഗ്രോ സര്‍വ്വീസ് സെന്ററിന് കാഞ്ഞിരപ്പള്ളിയിൽ ഞള്ളമറ്റത്ത് സ്ഥലവും കെട്ടിടവും അനുവദിച്ചതും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ്.

ഒട്ടേറെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞ നാളുകള്‍ കൊണ്ട് പ്രവര്‍ത്തി പഥത്തിൽ എത്തിക്കുവാന്‍ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായ ആശാ ജോയിക്ക് കഴിഞ്ഞതും ഭരണ പ്രതിപഷ വ്യത്യാസമില്ലാതെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥമേധാവികളുടെയും ഒരേ മനസ്സോടെ കൊണ്ടുപോകുവാൻ കഴിഞ്ഞത് യുവജന രാഷ്ട്രീയത്തിൽ പക്വതയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത വൈസ്പ്രസിഡന്‍് ജോളി മടുക്കക്കുഴിയുടെയും പ്രവര്‍ത്തന മികവിനെയാണ് എടുത്ത് കാട്ടുന്നത്.

കഴിഞ്ഞ കാലഘട്ടങ്ങളിൽ ഏറ്റവും പിറകിലായിരുന്ന കാഞ്ഞിരപ്പള്ളി ബ്ലോക്കിനെ ജില്ലയിൽ ഒന്നാം സ്ഥാനത്ത് എത്തിച്ചുകൊണ്ടണ് ഇവര്‍ പടിയിറങ്ങുന്ന ത്. രാഷ്ട്രീയ കക്ഷികള്‍ തമ്മിലുള്ള രാഷ്ട്രീയ ധാരണകളുടെ അടിസ്ഥാനത്തിലാണ് ഇരുവരും സ്ഥാനം രാജിവയ്ക്കുന്ന ത്. വരുന്ന രണ്ടു -വര്‍ഷക്കാലം പ്രസിഡന്റ് സ്ഥാനം കേരള കോണ്‍ഗ്രസിനും, വൈസ് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിനും ലഭിക്കും. ബ്ലോക്ക് പഞ്ചായത്ത് ആകെ 15 അംഗ ഭരണ സമിതിയിൽ 07 കോണ്‍ഗ്രസ്സും, 04 സി.പി.എം., 03 കെ.സി. (എം.), 01 സി.പി.ഐ. എന്നിങ്ങനെയാണ് കക്ഷിനില