മുണ്ടക്കയത്ത് സൗജന്യ നേത്ര-ദന്ത പരിശോധനാക്യാമ്പും കണ്ണടവിതരണവും

മുണ്ടക്കയത്ത്  സൗജന്യ നേത്ര-ദന്ത പരിശോധനാക്യാമ്പും കണ്ണടവിതരണവും

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ 2017-18 വാര്‍ഷിക പദ്ധതിയിൽ ഉള്‍പ്പെടുത്തി നേത്ര-ദന്ത പരിശോധന ക്യാമ്പും, കണ്ണട വിതരണവും പദ്ധതിയുടെ ഭാഗമായി എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും, ജില്ലാ മെഡിക്കൽ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര-ദന്ത പരിശോധനാ ക്യാമ്പ് 12.02.2018 തിങ്കളാഴ്ച 10 മണിക്ക് മുണ്ടക്കയം മുണ്ടക്കയം കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുകയുണ്ടായി.

ടി ക്യാമ്പ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ജോയി ഉദ്ഘാടനം ചെയ്തു. ഹെൽത്ത് സൂപ്പര്‍വൈസര്‍ എം.വി. ജോയി സ്വാഗതം പറഞ്ഞു. മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാജു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീലാമ്മ കുഞ്ഞുമോന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി.റ്റി. അയൂബ്ഖാന്‍, പി.ജി. വസന്തകുമാരി, അജിതാ രതീഷ് എന്നിവർ പങ്കെടുത്തു.

മുണ്ടക്കയം ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബി. ജയചന്ദ്രന്‍, എരുമേലി ഹെൽത്ത് ഇന്‍സ്‌പെക്ടര്‍ പി.എം. ജോസഫ്, മെഡിക്കൽ ഓഫീസര്‍ ഡോ. പി.വി. വിനോദ് എന്നിവര്‍ ആശംസകള്‍ പറഞ്ഞു. ജൂനിയര്‍ ഹെൽത്ത് ഇന്‍സ്‌പെക്ടര്‍മാരായ വിനോദ് കുമാർ , പ്രമോദ് ബാബു, സന്തോഷ്, ജിതിന്‍ എന്നിവർ സംസാരിച്ചു. ജൂനിയര്‍ ഹെൽത്ത് ഇന്‍സ്‌പെക്ടര്‍ സന്തോഷ് പറത്താനം കൃതജ്ഞത പറഞ്ഞു.

14.02.2018 ബുധനാഴ്ച 10 മണിക്ക് മടുക്ക സഹൃദയ വായനശായലയിൽ ക്യാമ്പ് നടത്തുമെന്നു കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.