കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെ എല്‍.ഡി.എഫ് കൊണ്ടുവന്ന അ​വി​ശ്വാ​സം കോ​റം തികയാഞ്ഞതിനാൽ നടന്നില്ല.

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം കോറം. തികയാഞ്ഞതിനാൽ നടന്നില്ല. സി.പി.എം. അംഗം ജെയിംസ് പി. സൈമണ്‍ നല്‍കിയ അവിശ്വാസ പ്രമേയാവതരണത്തിനായി വിളിച്ചുചേര്‍ത്ത കമ്മറ്റിയില്‍ നിന്നും സി.പി.ഐ അംഗം ശുഭേഷ് സുധാകരനും, എല്ലാ യു.ഡി.എഫ് അംഗങ്ങളും വിട്ടുനിന്നു. സി.പി.എം. അഗംങ്ങളായ ജെയിംസ് പി.സൈമണ്‍, അജിതാ രതീഷ്, പി.കെ. അബ്ദുള്‍ കരീം, വസന്തകുമാരി എന്നിവരാണ് കമ്മറ്റിക്കായി എത്തിയിരുന്നത്. ഭരണസമിതിയുടെ കാലാവധി തീരുന്നതിനു മുൻപ്, മറ്റൊരു അവിശ്വാസത്തിന് സാധ്യതയുമില്ല.

യു. ഡി. എഫില്‍ ഭിന്നത സൃഷ്ടിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ പുറത്താക്കാമെന്ന എല്‍. ഡി.എഫ്. വ്യാമോഹത്തിനേറ്റ തിരിച്ചടിയാണ് അവിശ്വാസപ്രമേയത്തിന്റെ പരാജയമെന്ന് കേരളാ കോണ്‍ഗ്രസ് (എം) പൂഞ്ഞാര്‍ നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. സാജന്‍ കുന്നത്ത് പറഞ്ഞു.

എ​ന്നാ​ൽ, അ​വി​ശ്വാ​സ പ്ര​മേ​യ ച​ർ​ച്ച വി​ജ​യി​ക്കു​മെ​ന്ന അ​മി​ത പ്ര​തീ​ക്ഷ​ക​ളൊ​ന്നും ത​ങ്ങ​ൾ​ക്കി​ല്ലാ​യി​രു​ന്നെ​ന്നും പ്ര​സി​ഡ​ന്‍റി​ന്‍റെ​യും ഭ​ര​ണ സ​മി​തി​യു​ടെ​യും കെ​ടു​കാ​ര്യ​സ്ഥ​ത തു​റ​ന്നു​കാ​ട്ടു​ക​യാ​യി​രു​ന്നു ത​ങ്ങ​ളു​ടെ ല​ക്ഷ്യ​മെ​ന്നും എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു.

പ്രസിഡന്റിന്റെ രാ​ജി ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്ന യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ന്‍റെ ഉ​റ​പ്പ് മാ​നി​ച്ചാ​ണ് അ​വി​ശ്വാ​സ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​തെ​ന്ന് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ പി. ​എ. ഷ​മീ​ർ പ​റ​ഞ്ഞു.

എ​ന്നാ​ൽ രാ​ജി​വ​യ്ക്കാ​ൻ ഒ​രു നി​ർ​ദേ​ശ​വും ത​നി​ക്ക് ല​ഭി​ച്ചി​ട്ടി​ല്ല​ന്നും താന്‍ നേരത്തേ തന്നെ രാജി കത്ത് ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടത്തിന് കൈമാറിയതായും നി​ല​വി​ലെ പ്രസിഡന്റ് സോഫി ജോസഫ് പറഞ്ഞു.

അവിശ്വാസ പ്രമേയാവതരണത്തിന് ശേഷം ഡി.സി.സി പ്രസിഡന്റുമായി ചര്‍ച്ചചെയ്ത് എന്ത് ചെയ്യണമെന്ന് തീരുമാനിക്കുവെന്ന് കേരളാ കോണ്‍ഗ്രസ്-എം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം പറഞ്ഞു.

കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ ബ്ലോക്ക് പഞ്ചായത്തംഗം മറിയമ്മ ജോസഫിനായി അവസാന വര്‍ഷം നല്‍കാമെന്നും കഴിഞ്ഞ നവംബര്‍ 20 നകം രാജിവെയ്ക്കാമെന്നും പാർട്ടി രേഖാമുലം ഉറപ്പ് നല്‍കിയിരുന്നതായും പറയപ്പെടുന്നു.