ലൈഫ് ഭവന നിർമ്മാണ പദ്ധതി – കാഞ്ഞിരപ്പള്ളി ബ്ലോക്ക് ഒന്നാം സ്ഥാനത്ത്.

ലൈഫ് ഭവന നിർമ്മാണ പദ്ധതി – കാഞ്ഞിരപ്പള്ളി ബ്ലോക്ക് ഒന്നാം സ്ഥാനത്ത്.

ലൈഫ് ഭവന നിർമ്മാണ പദ്ധതി – കാഞ്ഞിരപ്പള്ളി ബ്ലോക്ക് ഒന്നാം സ്ഥാനത്ത്.

കാഞ്ഞിരപ്പള്ളി: സമൂഹത്തിലെ ദുർബല ജനവിഭാഗങ്ങൾക്ക് വാസയോഗ്യമായ വീട് ലഭ്യമാക്കുകയെന്നതണ് ലൈഫ് ഭവന പദ്ധതി കൊണ്ട് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ആന്റോ ആന്റണി എം.പി. അഭിപ്രായപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് ലൈഫ് ഭവനപദ്ധതിയിലെ ഗുണഭോക്തക്കളുടെ കുടുംബ സംഗമം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അഞ്ചു് വർഷം കൊണ്ട് കേരളത്തെ ഭവന രഹിത – ഭുരഹിത സംസ്ഥാനമായി മാറ്റാനുള്ള സർക്കാർ നിക്കത്തോട് ത്രിതല പഞ്ചായത്തുകൾ കാണിക്കുന്ന സമീപനം അഭിനന്ദാർഹ മാണെന്നും അദ്ദേഹം പറഞ്ഞു. ഡോ. എൻ.ജയരാജ്.എം.എൽ എ യുടെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.സെബാസ്റ്റ്ൻ കുളത്തുങ്കൾ മുഖ്യപ്രഭാഷണം നടത്തി.

വിവിധ സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ച് കൊണ്ടു് നടത്തിയ അദാലത്ത് ജില്ലാ പ്രോജക്ട് ഡയറക്ടർ പി.എസ് ഷിനോ ഉത്ഘാടനം ചെയ്തു. ലൈഫ് മിഷൻ പദ്ധതി മികച്ച രീതിയിൽ നടപ്പിലാക്കിയ എരുമേലി പഞ്ചായത്തിനെ എ ഡി സി ജനറൽ ജി.അനീസ് ആദരിച്ചു. മികച്ച രീതിയിൽ പദ്ധതി നിർവ്വഹണം നടത്തിയ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ വി.അജേഷിനെ ആന്റോ ആന്റണി എംപി ഉപഹാരം നൽകി ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ.രാജേഷ് താക്കോൽദാനം നിർവഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോഫി ജോസഫ് വൈസ് പ്രസിഡന്റ് അഡ്വ: പി.എ. ഷെമീർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാരായ ഷക്കീല നസീർ, കെ. എസ് .രാജു, കെ.ബി.രാജൻ, ബിനു സജിവ്, റ്റി.എസ് കൃഷ്ണകുമാർ, ജെസ്സി ജോസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ റോസമ്മ ആഗസ്തി, ലീലാമ്മ കുഞ്ഞുമോൻ, വി.റ്റി അയൂബ് ഖാൻ ,അംഗങ്ങളായ അന്നമ്മ ജോസഫ്, ജോളിമടുക്കക്കുഴി, പ്രകാശ് പള്ളിക്കുടം, അജിത രതീഷ്, പി.കെ.അബ്ദുൾ കരീം, മറിയാമ്മ ജോസഫ്, ജയിംസ്. പി.സൈമൺ, പി.ജി.വസന്തകുമാരി, ആശാ ജോയി ഗ്രാമ പഞ്ചായത്തംഗം ബീനാ ജോബി എന്നിവർ പ്രസംഗിച്ചു. ബോക്ക് പഞ്ചായത്ത് സെക്രട്ടറി എൻ.രാജേഷ് റിപ്പോർട്ട് അവതരിപ്പിച്ചു.

രണ്ട് വർഷം കൊണ്ട് 789 വീടുകൾ പൂർത്തീകരിച്ച് ജില്ലയിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഒന്നാം സ്ഥാനത്താണ്. കാഞ്ഞിരപ്പള്ളി ബ്ലോക്കിനെ നടപ്പു വർഷത്തിൽ ഭവന-ഭൂരഹിത ബ്ലോക്കാക്കി മാറ്റുന്നതിനാവശ്യമായ പദ്ധതികൾ വിഭാവനം ചെയ്യുമെന്ന് ഭരണസമിതിയംഗങ്ങൾ അറിയിച്ചു.അദാലത്തിൽ 223 പരാതികൾ ലഭിച്ചു. 108 പരാതികൾക്ക് തീർപ്പ് കൽപ്പിച്ചു.

LINKS