കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ അവിശ്വാസപ്രമേയം

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ അവിശ്വാസപ്രമേയം


കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ സിപിഐ എം അവിശ്വാസപ്രമേയത്തിനു നോട്ടീസ് നൽകി. ബ്ലോക്ക് പഞ്ചായത്തില്‍ 15 അംഗങ്ങള്‍ ഉള്ളതില്‍ കോണ്‍ഗ്രസിന് ഏഴ്, സിപിഎമ്മിന് നാല്, കേരള കോണ്‍ഗ്രസ്-എം മൂന്ന്, സിപിഐ ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില. നിലവില്‍ യുഡിഎഫാണ് ഇവിടെ ഭരിക്കുന്നത്.

നിലവിൽ യുഡിഎഫിനു വലിയ ഭൂരിപക്ഷം ഉണ്ടെങ്കിലും, കേരളാകോൺഗ്രസ്സിലെ ജോസ് കെ. മാണി വിഭാഗവും ജോസഫ് വിഭാഗവും തമ്മിലുള്ള തർക്കങ്ങൾ മൂലം ഭരണ പ്രതിസന്ധി ഉണ്ടാകുവാനാണ് സാധ്യത. ജോസ് കെ മാണി വിഭാഗത്തിലെ സോഫി ജോസഫ് ആണ് നിലവിൽ ബ്ലോക്ക് പ്രസിഡണ്ട്. മുൻ ധാരണയനുസരിച്ചു അവർ ഒരു വർഷത്തിന് ശേഷം സ്ഥാനമൊഴിയുകയും, പകരം ജോസഫ് വിഭാഗത്തിലെ മറിയാമ്മ ടീച്ചർക്ക് പ്രസിഡണ്ട് സ്ഥാനം ലഭിക്കുകയും ചെയ്‌യേണ്ടതാണ്. എന്നാൽ പാർട്ടി തീരുമാനമുസരിച്ചു സോഫി ജോസഫ് രാജി വയ്ക്കാത്തതിനാൽ ഇരു വിഭാഗങ്ങളും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്.

അത് മുതലെടുക്കുവാനാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നതെന്നാണ് രാഷ്രീയ നിരീക്ഷകർ കരുതുന്നത്. കേരളാകോൺഗ്രസ്സിലെ രണ്ടു വിഭാഗങ്ങളും തമ്മിലുള്ള തകർക്കത്തിൽ ഇടപെടാതെ, കോൺഗ്രസ് അവിശ്വാസത്തിൽ നിന്നും വിട്ടു നിന്നാൽ അവിശ്വാസ പ്രമേയം വിജയിക്കുകയും, പ്രസിഡണ്ട് രാജിവയ്‌ക്കേണ്ടി വരുകയും ചെയ്‌യും.

കേരളാകോൺഗ്രസിലെ രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള തർക്കങ്ങൾ രമ്യമായി പരിഹരിച്ചില്ലെങ്കിൽ യുഡിഫിന്റെ നിലവിലുള്ള പല അധികാര സ്ഥാനങ്ങളും നഷ്ടപ്പെടുവാൻ സാധ്യതയുണ്ടെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.