കര്‍ഷകര്‍ക്ക് കൈത്താങ്ങായി കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത്

കര്‍ഷകര്‍ക്ക് കൈത്താങ്ങായി കാഞ്ഞിരപ്പളളി ബ്ലോക്ക്  പഞ്ചായത്ത്

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ കര്‍ഷകരുടെ കൃഷി വിപണികള്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്ന പരിപാടിയുടെ ഭാഗമായി ആരംഭിച്ച ”കൂട്ടിക്കൽ കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റിന്റെ കെട്ടിടവും”, ”കൂട്ടിക്കൽ കാര്‍ഷിക സേവന കേന്ദ്രവും” ജൂണ്‍ 16 ശനി 3.30 ന് കൂട്ടിക്കൽ വെച്ച് കൃഷി മന്ത്രി വി.എസ്. സുനിൽ കുമാര്‍ നാടിന് സമര്‍പ്പിക്കുന്നു.

കാഞ്ഞിരപ്പളളി : പൂര്‍ണ്ണമായും കൃഷിയെ ആശ്രയിച്ച് കഴിയുന്നവരാണ് കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ വരുന്ന ഏഴ് ഗ്രാമപപഞ്ചായത്തുകളിലേയും ജനങ്ങള്‍. കാര്‍ഷിക ഉല്പന്നങ്ങള്‍ക്കുളള (റബ്ബര്‍) വിലതകര്‍ച്ച ഈ മേഖലയിലെ സമ്പദ്ഘടനയെ സാരമായി ബാധിച്ചു. പ്രത്യേകിച്ച് ചെറുകിട – നാമമാത്ര കര്‍ഷകര്‍ കടക്കെണിയിലായി. അങ്ങനെയവര്‍ സമ്മിശ്ര കൃഷിയിലേക്ക് തിരിഞ്ഞ് പഴം, പച്ചക്കറി അടക്കമുളള നാടന്‍ കാര്‍ഷിക ഇനങ്ങള്‍ കൂടുതലായി കൃഷി ചെയ്യുകയും, അത് അവര്‍ വിപണനം ചെയ്യുകയും ചെയ്യുന്ന രീതി അവംലംബിച്ചു. ഏഴ് പഞ്ചായത്തുകളിലായി പത്ത് ‘ നാട്ടു ചന്തകള്‍” ആരംഭിച്ചു. ആഴ്ചയിൽ ഒരു ദിവസം പ്രവര്‍ത്തിക്കുന്ന ഈ വിപണന കേന്ദ്രങ്ങള്‍ കര്‍ഷകര്‍ക്ക് വലിയ ആശ്വാസമായി. ഇടനിലക്കാരുടെ ചൂഷണമില്ലാതെ ഉല്പാദന ചിലവിന് ആനുപാതികമായി വിലയും ലഭ്യമായി തുടങ്ങി. കര്‍ഷകരുടെ ഇത്തരം വിപണികള്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കുകയാണ് കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.

ഇതിനോടകം പത്ത് വിപണ കേന്ദ്രങ്ങള്‍ക്ക് ഈ ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി നിലവിൽ വന്നതിനു ശേഷം ഇലക്‌ട്രോണിക് ത്രാസുകള്‍, കമ്പ്യൂട്ടറുകള്‍, പ്രിന്ററുകള്‍, കൂളറുകള്‍, ഫ്രീസറുകള്‍, പച്ചക്കറി സൂക്ഷിക്കുന്ന ക്രേറ്റുകള്‍, മൈക്ക് സെറ്റുകള്‍, കസേരകള്‍, മേശകള്‍, അലമാരകള്‍, കാര്‍ഷിക യന്ത്രോപകരണങ്ങള്‍ മറ്റ് അനുബന്ധ സാധനങ്ങളും വിതരണം നടത്തപ്പെടുകയുണ്ടായി. സ്വന്തമായി സ്ഥലം ലഭ്യാക്കുന്ന വിപണികള്‍ക്ക് കെട്ടിടവും പണിത് നൽകി വരുന്നു. ആറു വര്‍ഷമായി വാടക കെട്ടിടത്തിൽ പ്രവര്‍ത്തിച്ചിരുന്ന ”കൂട്ടിക്കൽ കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റ്” ബ്ലോക്ക് പഞ്ചായത്ത് 15 ലക്ഷം രൂപാ മുടക്കി നല്ല സൗകര്യപ്രദമായ കെട്ടിടം പണി പൂര്‍ത്തീകരിച്ച് ജൂണ്‍ 16 ന് തുറന്നുകൊടുക്കുകയാണ്.

കേരള സര്‍ക്കാര്‍ – കൃഷി വകുപ്പ് കാര്‍ഷിക മേഖലയിലെ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്ന തിന്റെ ഭാഗമായി കാര്‍ഷിക യന്ത്രോപകരണവുമായി ബന്ധപ്പെട്ട് 30 ലക്ഷം രൂപയുടെ ഒരു സ്‌കീം കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന് അനുവദിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരന്‍ കൃഷി മന്ത്രിയോട് നേരിട്ട് ശുപാര്‍ശ ചെയ്തതിന്റ അടിസ്ഥാനത്തിലാണ് കാഞ്ഞിരപ്പളളി ബ്ലോക്കിന് ഈ വലിയ പദ്ധതി ലഭിച്ചത്. ഇത് കൂട്ടിക്കൽ കേന്ദ്രമാക്കിയാണ് പ്രവര്‍ത്തനമാരംഭിക്കുന്നത്. 22 ലക്ഷം രൂപയുടെ കാര്‍ഷിക യന്ത്രോപകരണങ്ങളായ ട്രാക്ടര്‍, ടി.ര്‍, ഡ്രയര്‍, മിസ്റ്റ് ബ്ലോവര്‍, കളവെട്ടി യന്ത്രങ്ങള്‍ ഇവയാണ് തുടക്കത്തിൽ ലഭ്യായിട്ടുളളത്. ”കൂട്ടിക്കൽ കാര്‍ഷിക സേവന കേന്ദ്രം” എന്നാണ് ഇതിനെ അറിയപ്പെടുന്നത്.

വിവിധ പഞ്ചായത്തുകളിൽ നിന്നായി തെരെഞ്ഞെടുത്ത 15 പേരടങ്ങുന്ന ”ഹരിത കര്‍മ്മ സേന”യാണ് ഈ ഉപകരണങ്ങള്‍ കര്‍ഷകര്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ പണി ചെയ്തു കൊടുക്കുന്നത്. കാഞ്ഞിരപ്പളളി ബ്ലോക്കിന്റെ കീഴിലുളള എല്ലാ കര്‍ഷകര്‍ക്കും ഇതിന്റെ സേവനം ഉപയോഗിക്കാവുന്നതാണ്. വെബ്‌സൈറ്റുവഴിയോ, ഫോണ്‍ വഴിയോ, നേരിട്ടോ കര്‍ഷകരുടെ പണികള്‍ ബുക്കു ചെയ്യാവുന്ന താണ്. പുറമേ ഉളളതിൽ നിന്നും . സബ്‌സിഡി നിരക്കിലായിരിക്കും ഇതിന്റെ സേവനം കര്‍ഷകര്‍ക്ക് ലഭിക്കുക.

”കൂട്ടിക്കൽ കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റിന്റെ കെട്ടിടവും”, ”കൂട്ടിക്കൽ കാര്‍ഷിക സേവന കേന്ദ്രവും” ജൂണ്‍ 16 ശനി 3.30 ന് കൂട്ടിക്കൽ വെച്ച് കൃഷി മന്ത്രി വി.എസ്. സുനിൽ കുമാര്‍ നാടിന് സമര്‍പ്പിക്കുന്നു. . പി.സി. ജോര്‍ജ് എം.എ..എ. , ആന്റോ ആന്റണി എം.പി., മുന്‍ എം.എ..എ. മാര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍, വിവിധകര്‍ഷക പ്രതിനിധികള്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും ..

പത്രസമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ജോയി, വൈസ് പ്രസിഡന്റ് ജോളി മടുക്കകുഴി, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ പി.എ. ഷെമീര്‍, റോസമ്മ ആഗസ്തി, ലീലാമ്മ കുഞ്ഞുമോന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ കര്‍ഷകരുടെ കൃഷി വിപണികള്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്ന പരിപാടിയുടെ ഭാഗമായി ആരംഭിച്ച ”കൂട്ടിക്കൽ കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റിന്റെ കെട്ടിടവും”, ”കൂട്ടിക്കൽ കാര്‍ഷിക സേവന കേന്ദ്രവും” ജൂണ്‍ 16 ശനി 3.30 ന് കൂട്ടിക്കൽ വെച്ച് കൃഷി മന്ത്രി വി.എസ്. സുനിൽ കുമാര്‍ നാടിന് സമര്‍പ്പിക്കുന്നു.